വഞ്ചിയൂര്‍ കോടതിയിലെ അനിഷ്ട സംഭവം; അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി കേസെടുത്തു, പോലീസും
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞ അഭിഭാഷകരുടെ നടപടിക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന് ഹൈക്കോടതിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണിത്. കേസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അഭിഭാഷകര്‍ക്കെതിരെ പോലീസും കേസെടുത്തിട്ടുണ്ട്.

ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. മജിസ്ട്രേറ്റ് ദീപ മോഹന്‍ തന്നെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ സിജെഎമ്മിന് പരാതി നല്‍കിയിരുന്നു. സിജെഎം പരാതി പോലീസിന് കൈമാറുകയും കേസെടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
ബുധനാഴ്ചയാണ് വഞ്ചിയൂര്‍ കോടതിയില്‍ അനിഷ്ട സംഭവങ്ങളുണ്ടായത്. വാഹന അപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെ അഭിഭാഷകര്‍ രംഗത്തുവരികയായിരുന്നു. മജിസ്ട്രേറ്റിന്റെ ചേംബറില്‍ കയറിയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. തുടര്‍ന്ന് ചേംബര്‍ വിട്ടിറങ്ങിയ മജിസ്ട്രേറ്റ് സിജെഎമ്മിന് പരാതി നല്കി.
ഈ പരാതിയാണ് സിജെഎം പോലീസിന് കൈമാറിയത്. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്. വഞ്ചിയൂര്‍ കോടതിയിലുണ്ടായ സംഭവങ്ങള്‍ ജുഡീഷ്യറിയുടെ മനോവീര്യം നശിപ്പിക്കുന്നതാണെന്ന് ജില്ലാ ജഡ്ഡിമാരുടെ സംഘടന ഹൈക്കോടതിക്ക് നല്കിയ കത്തില്‍ പറയുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications