കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഞ്ചിയൂര്‍ കോടതിയിലെ അനിഷ്ട സംഭവം; അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി കേസെടുത്തു, പോലീസും

  • By Desk
Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞ അഭിഭാഷകരുടെ നടപടിക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണിത്. കേസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അഭിഭാഷകര്‍ക്കെതിരെ പോലീസും കേസെടുത്തിട്ടുണ്ട്.

Image

ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. മജിസ്‌ട്രേറ്റ് ദീപ മോഹന്‍ തന്നെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ സിജെഎമ്മിന് പരാതി നല്‍കിയിരുന്നു. സിജെഎം പരാതി പോലീസിന് കൈമാറുകയും കേസെടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ബംഗാള്‍ തൂത്തുവാരി തൃണമൂല്‍; ബിജെപി കോട്ട തകര്‍ത്ത് മമതയുടെ മുന്നേറ്റം, കാരണം കണ്ടെത്തി ബിജെപിബംഗാള്‍ തൂത്തുവാരി തൃണമൂല്‍; ബിജെപി കോട്ട തകര്‍ത്ത് മമതയുടെ മുന്നേറ്റം, കാരണം കണ്ടെത്തി ബിജെപി

ബുധനാഴ്ചയാണ് വഞ്ചിയൂര്‍ കോടതിയില്‍ അനിഷ്ട സംഭവങ്ങളുണ്ടായത്. വാഹന അപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ അഭിഭാഷകര്‍ രംഗത്തുവരികയായിരുന്നു. മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ കയറിയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. തുടര്‍ന്ന് ചേംബര്‍ വിട്ടിറങ്ങിയ മജിസ്‌ട്രേറ്റ് സിജെഎമ്മിന് പരാതി നല്‍കി.

ഈ പരാതിയാണ് സിജെഎം പോലീസിന് കൈമാറിയത്. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്. വഞ്ചിയൂര്‍ കോടതിയിലുണ്ടായ സംഭവങ്ങള്‍ ജുഡീഷ്യറിയുടെ മനോവീര്യം നശിപ്പിക്കുന്നതാണെന്ന് ജില്ലാ ജഡ്ഡിമാരുടെ സംഘടന ഹൈക്കോടതിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

English summary
Vanchiyoor Court Issue; High Court Take case against Lawyers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X