Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് ബുക്കിം​ഗ് ആരംഭിച്ചു; തിരുവനന്തപുരം-കാസർകോട് ചെയർകാറിന് 1590 രൂപ; നിരക്ക് വിശദമായി അറിയാം

തിരുവനന്തപുരം: 25ാം തീയതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നത്. വന്ദേഭാരതിന്റെ ടിക്കറ്റിം​ഗ് ബുക്കിം​ഗ് ആരംഭിച്ചിരിക്കുകയാണ്. ഇന്ന് എട്ടു മണിക്കാണ് ബുക്കിം​ഗ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം ടൈംടേബിളും പുറത്തുവന്നിരുന്നു. ആദ്യ സർവീസ് 26ന് ഉച്ചയ്ക്ക് കാസർകോട് നിന്നാണ് ആരംഭിക്കുന്നത്.

5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എട്ട് മണിക്കൂർ അഞ്ച് മിനിറ്റ് കൊണ്ട് കാസർകോട് എത്തും.വ്യാഴാഴ്ച ഒഴികെയുളള ദിവസങ്ങളിൽ വന്ദേഭാരത് സർവീസ് നടത്തും. അതേസമയം, തിരുവനന്തപുരം കാസർകോട് ചെയർകാറിന് 1590 രൂപയാണ് , എക്സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക് വരുന്നത് . തിരുവനന്തപുരത്ത് നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് പരിശോധിക്കാം.

Vande

ചെയർ കാർ ബുക്കിം​ഗ് നിരക്ക്: കൊല്ലം- 435 രൂപ, കോട്ടയം 555 രൂപ, എറണാകുളം 765, തൃശൂർ‌ 880, ഷൊർണൂർ 950, കോഴിക്കോട് 1090, കണ്ണൂർ 1260, കാസർ​ഗോഡ് 1590,. എക്സിക്യൂട്ടീവ് കോച്ച്: കൊല്ലം- 820, കോട്ടയം -1075, എറണാകുളം- 1420, തൃശൂർ- 1650, ഷൊർണൂർ 1775, കോഴിക്കോട് 2060, കണ്ണൂർ 2415, കാസർ​ഗോഡ് 2880

5.20ന് തിരുവനന്തപുരം സെൽട്രലിൽ നിന്ന് വന്ദേഭാരത് പുറപ്പെടുക. 6.7ന് കൊല്ലത്ത് വണ്ടി എത്തും , 7.25ന് കോട്ടയം, 8.17ന് എറണാകുളം, 9.22ന് തൃശ്ശൂർ, 10.02ന് ഷൊർണ്ണൂർ, 11.03ന് കോഴിക്കോട്, 12.03ന് കണ്ണൂർ.1.25ന് കാസർകോട് എത്തും.മടക്കയാത്ര 2.30ന് ആരംഭിക്കും. 3.28ന് കണ്ണൂരിൽ, 4.28ന് കോഴിക്കോട്, 5.28ന് ഷൊർണ്ണൂർ, 6.03ന് തൃശ്ശൂർ,7.05ന് എറണാകുളം ടൗൺ, എട്ട് മണിക്ക് കോട്ടയം.9.18ന് കൊല്ലം. 10.35ന് തിരിച്ച് തിരുവനന്തപുരം സെൻട്രലിലെത്തും. എറണാകുള ടൗൺ ഒഴികെ മറ്റെല്ലാ സ്റ്റോപ്പിലും രണ്ട് മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. എറണാകുളത്ത് മൂന്ന് മിനിറ്റ് നേരം ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.

ഉച്ചയ്ക്ക് 2.30ന് ആണ് മടക്ക ട്രെയിൻ. കാസർ​ഗോഡ് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. അതേസമയം ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല. വന്ദേഭാരതിന്റെ ആദ്യ സർവീസ് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് സെൽഫി പോയിന്റുകളും സജ്ജീകരിക്കും. അതേസമയം ഉദ്ഘാടന ദിവസം വന്ദേഭാരതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ‍ഞ്ചരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഉദ്ഘാടന ദിവസം കൂടുതൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് വന്ദേഭാരതിൽ സ‍ഞ്ചരിക്കാൻ അനുവാ​ദം ഉണ്ടാകുക.

Skin Care: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ചര്‍മ്മത്തെ മറക്കല്ലേ.. ചര്‍മ്മം സുന്ദരമാക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+