Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരതിന്റെ സമയം മാറിയേക്കും; ഒരാഴ്ച വിലയിരുത്തിയ ശേഷം സമയം പുനഃക്രമീകരിക്കും

കേരളം വളരെ കാത്തിരുന്ന ട്രെയിനാണ് വന്ദേഭാരത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്. 5. 20 നാണ് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് പുറപ്പെടുന്നത്. 1. 25 ന് ട്രെയിൻ കാസർ​ഗോഡ് എത്തും. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തേക്ക് തിരിച്ച് പുറപ്പെടും. രാത്രി 10. 35 നാണ് തിരുവനന്തപുരത്ത് ട്രെയിൻ എത്തുന്നത്. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം. എന്നാൽ വന്ദേഭാരതിന്റെ സമയം പുന പരിശോധിച്ച് വേണ്ടുന്ന മാറ്റം വരുത്തുമെന്നാണ് ഇപ്പോൾ പറയുന്നത്.

ഒരാഴ്ച ട്രെയിനിന്റെ ഓട്ടം വിലയിരുത്തിയ ശേഷമാണ് ആയിരിക്കും സമയം പുനക്രമീകരിക്കുക. ഇട സ്റ്റേഷനുകളുടെ സമയമാണ് ക്രമീകരിക്കുക. ചില സ്റ്റേഷനുകളിൽ നിശ്ചിത സമയത്തിൽ കൂടുതൽ നിൽക്കുന്നത് വന്ദേഭാരതിന്റെ റണ്ണിം​ഗിനെ വലിയരീതിയിൽ ബാധിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. 2 മിനിറ്റ് സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ 5 മുതൽ 12 മിനിറ്റു വരെ ട്രെയിൻ നിൽക്കുന്നുണ്ട് എന്നാണ് പറയുന്നത്. എന്നാൽ‌ കാസർ​ഗോഡേക്ക് കൃത്യ സമയത്ത് എത്തുന്നുണ്ട്. എന്നാൽ‌ ഇട സ്റ്റേഷനുകളിൽ കൃത്യ സമയം പാലിക്കുന്നില്ല.

Vande

ഓട്ടമാറ്റിക് ഡോറുകൾ ആളുകൾക്കു പരിചിതം ഇല്ലാത്തതും ഭക്ഷണം ലോഡ് ചെയ്യാൻ കൂടുതൽ സമയം എടുക്കുന്നതും ട്രെയിൻ വൈകാൻ കാരണം ആകുന്നുണ്ട്. തിരുവനന്തപുരം ഡിവിഷനിലാണ് ട്രെയിനിന് കൂടുതൽ സമയം പോകുന്നത്. ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ വേ​ഗ നിയന്ത്രണം കാരണമാണ് നേരം നഷ്ടമാകുന്നത്. ഇരുദിശയിലുമായി 43 വേ​ഗ നിയന്ത്രണമാണ് ഉള്ളത്. എറണാകുളം മാർഷലിങ് യാഡിനു സമീപം 2 കിലോമീറ്ററോളം തുടർച്ചയായി വേഗ നിയന്ത്രണമാണ് ഉള്ളത്. ഈ വേ​ഗ നിയന്ത്രണം വന്ദേഭാരതിന്റെ ഓട്ടത്തെ ബാധിക്കുന്നുണ്ടെന്നാണ് പറയുന്നത്.

അതേസമയം. കോട്ടയത്തും കണ്ണൂരിനും ഇടയ്ക്കുള്ള സ്‌റ്റോപ്പുകളിലാണ് നിശ്ചിത സമയത്തിൽ നിന്ന് 20 മിനിറ്റ് വരെ വൈകിയാണ് വന്ദേഭാരത് എക്‌സ്പ്രസ് ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20ന് വന്ദേഭാരത് പുറപ്പെടും. കൊല്ലത്ത് 6.07 ആകുമ്പോഴേക്കും വന്ദേഭാരത് എത്തണം. പക്ഷേ തിങ്കളാഴ്ച മൂന്ന് മിനിറ്റ് വൈകിയിട്ടാണ് ട്രെയിൻ എത്തിയത്. 6.10ന് ആയിരുന്നു ട്രെയിൻ എത്തിയത്. കോട്ടയത്ത് എത്താനും ട്രെയിൻ വൈകിയിരുന്നു. മൂന്ന് മിനിറ്റ് വെൈരിയാണ് ട്രെയിൻ എത്തിയത്. 8.17 ന് എറണാകുളത്ത് എത്തേണ്ട ട്രെയിൻ 12 മിനിറ്റ് ആണ് വൈകിയത്.

Beauty Tips: മുഖം തിളങ്ങാൻ ഫേസ് ഓയിൽ വേണോ, സെറം വേണോ... കൺഫ്യൂഷനിലാണോ!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+