കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്; ചെന്നൈ- ബെംഗളൂരു- എറണാകുളം റൂട്ടിൽ ഓടും
ചെന്നൈ: കേരളത്തിലേക്ക് വീണ്ടും വന്ദേ ഭാരത് ട്രെയിൻ എത്തുമെന്ന് റിപ്പോർട്ടുകൾ. കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സർവീസ്. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കും ആയുള്ള വന്ദേഭാരത് സർവീസ് ശൃംഖലയാണ് ഉണ്ടാവുക.
മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് എട്ട് സർവീസുകൾ നടത്താനാണ് ദക്ഷിണ റെയിൽവേ ഉദ്ദേശിക്കുന്നത്, ചെന്നൈ - ബെഗളൂരു , ബെംഗളൂരു - എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സർവീസുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ചെന്നൈ സെന്ററിൽ നിന്ന് പുറപ്പെട്ട് എറണാകുളത്ത് ഉച്ചയ്ക്ക് ഒന്നരയോടെ എത്തും. തിരിച്ചും ഈ വിധത്തിൽ സർവീസ് നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ സർവീസ്. കേരളത്തിൽ നിലവിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്. തിരുവനന്തപുരം - കാസർഗോഡ് റൂട്ടിലാണ് ഈ വണ്ടികൾ ഓടുന്നത്,
ദീപാവലിയോട് അനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ചാണ് തീരുമാനം. ദക്ഷിണ റെയിൽവേയുടെ സ്പെയർ റാക്കുകൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകി. കേരളത്തിന് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആണ് രണ്ടാമത്തെ വന്ദേഭാരത് ലഭിച്ചത്. പ്രധാനമന്ത്രി ആണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ഇതോടൊപ്പം രാജ്യത്തെ എട്ട് വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിച്ചിരുന്നു,.
രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കർണാടക, ബീഹാർ, പശ്ചിമ ബംഗാൾ, ഒഡിഷ, ഝാർഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ 11 സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകൾ ആയിരുന്നു . കേരളത്തിന് അനുവദിച്ച ട്രെയിനും റൂർക്കേല - ഭുവനേശ്വർ - പുരി വന്ദേഭാരത് എക്സ്‌പ്രസിനും ആണ് കൂടുതൽ വേഗത. ഇതേ റൂട്ടുകളിൽ ഓടുന്ന ട്രെയിനുകളെ അപേക്ഷിച്ച് മൂന്ന് മണിക്കൂർ വേഗത കൂടുതൽ ആണ് എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications