വന്ദേഭാരത് കൈവിടുന്നു; നമ്പര്‍ മാറും, ജനപ്രിയ ട്രെയിനുകളുടെ നിയന്ത്രണം മൈസൂരു ഡിവിഷന്

മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ നിയന്ത്രണം പാലക്കാട് ഡിവിഷന് നഷ്ടമാകും. മംഗളൂരു റെയില്‍വെ സ്റ്റേഷന്‍ മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റിയതാണ് കാരണം. കേരളത്തില്‍ സര്‍വീസ് നടത്തുന്ന ജനപ്രിയ ട്രെയിനുകളുടെ നിയന്ത്രണവും മൈസൂരു ഡിവിഷനായി മാറി. ഇതോടെ ഈ ട്രെയിനുകളുടെ നമ്പറില്‍ മാറ്റം വരും. ജനുവരി ഒന്ന് മുതലാണ് ഈ മാറ്റം നിലവില്‍ വരിക.

മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ നിലവിലെ നമ്പര്‍ 20631-20632 എന്നിവയാണ്. ഇനി 26659-26660 എന്നീ നമ്പറിലേക്കാണ് മാറുക. മംഗളൂരുവില്‍ നിന്ന് ഗോവയിലെ മഡ്ഗാവിലേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ നമ്പറിലും മറ്റം വരും. പ്രധാന ട്രെയിനുകള്‍ മൈസൂരു ഡിവിഷന് കീഴിലേക്ക് മാറുന്നതോടെ പാലക്കാട് ഡിവിഷന് വലിയ വരുമാന നഷ്ടമുണ്ടാകും.

vande bharat move to mysuru division-

മലബാര്‍, മാവേലി, പരശുറാം, ഏറനാട്, മംഗളൂരു-കോഴിക്കോട്, മംഗളൂരു-രാമേശ്വരം എന്നീ എക്‌സ്പ്രസുകളുടെ നിയന്ത്രണവും പാലക്കാട് ഡിവിഷന് നഷ്ടമാകും. ജനുവരി ഒന്ന് മുതല്‍ ഈ ട്രെയിനുകള്‍ മൈസൂരു ഡിവിഷന് കീഴിലാണ് പ്രവര്‍ത്തിക്കുക. ഈ ട്രെയിനുകളുടെ നമ്പറിലും മാറ്റംവരും. സീറ്റ് ബുക്ക് ചെയ്യാന്‍ പുതുക്കിയ നമ്പറാണ് നല്‍കേണ്ടി വരിക.

പാലക്കാട് ഡിവിഷന് കീഴിലുള്ള എക്‌സ്പ്രസുകള്‍ക്ക് 166 വച്ച് തുടങ്ങുന്ന നമ്പറാണ്. മൈസൂരു ഡിവിഷന് കീഴിലുള്ള ട്രെയിനുകള്‍ക്ക് 162 എന്ന് തുടങ്ങുന്ന നമ്പറായിരിക്കും. ഈ മാറ്റം വരുന്ന ട്രെയിനുകളുടെ നിയന്ത്രണം, പരിപാലനം എന്നിവയെല്ലാം ഇനി മൈസൂരു ഡിവിഷനായി മാറും. ഇതോടെ പാലക്കാട് ഡിവിഷന് എക്‌സ്പ്രസ് ട്രെയിനുകള്‍ എല്ലാം നഷ്ടമാകും.

പാലക്കാട് ഡിവിഷന് കീഴിലുള്ള പ്രധാന പിറ്റ് ലൈന്‍ സ്റ്റേഷന്‍ മംഗളൂരു ആയിരുന്നു. ഈ സ്റ്റേഷന്‍ മൈസൂരു ഡിവിഷന് കീഴിലായതോടെ പാലക്കാട് ഡിവിഷന് കീഴില്‍ വിപുലമായ സൗകര്യമുള്ള പിറ്റ് ലൈന്‍ ഇല്ല. ട്രെയിനുകളുടെ അടിഭാഗം അറ്റക്കുറ്റ പണിക്ക് സാധ്യമാക്കുന്നതാണ് പിറ്റ് ലൈന്‍. ഇവിടെ പാളത്തില്‍ താഴെ ഇറങ്ങി നില്‍ക്കാന്‍ സൗകര്യമുണ്ടാകും. ഷൊര്‍ണൂരിലെ പിറ്റ് ലൈന്‍ സൗകര്യം എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് അനിയോജ്യമല്ല എന്നാണ് പരിമിതി. പാലക്കാട് സ്റ്റേഷനില്‍ പുതിയ പിറ്റ് ലൈന്‍ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

മംഗളൂരു സ്റ്റേഷന്‍ പാലക്കാടിന് നഷ്ടമാകുന്നതോടെ വരുമാനത്തിലും ട്രെയിന്‍ നിയന്ത്രണത്തിലും പരിപാലനത്തിലുമുള്ള അധികാരമാണ് ഇല്ലാതാകുന്നത്. ഇതിനെതിരെ കേരളത്തിലെ ജനപ്രതിനിധികളും പാസഞ്ചേഴ്‌സ് സംഘടനകളും പ്രതിഷേധം അറിയിച്ചിരുന്നു എങ്കിലും ഫലമുണ്ടായിട്ടില്ല. റെയില്‍വെ പുതിയ തീരുമാനവുമായി മുന്നോട്ട് പോകുകയാണ്. വരുമാനം കുറയുമ്പോള്‍ പാലക്കാട് ഡിവിഷന് കീഴില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതും മന്ദഗതിയിലാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma