പ്രാവാസികളുമായി മൂന്ന് വിമാനങ്ങള്‍ കേരളത്തിലേക്ക്; ലണ്ടന്‍ സര്‍വീസിനും ഇന്ന് തുടക്കം
ദില്ലി: വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശത്ത് നിന്നും പ്രവാസികളുമായുള്ള കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് രാജ്യത്തെത്തും. ലണ്ടിനില്‍ നിന്നുള്ള വിമാന സര്‍വ്വീസിന് ഇന്ന് തുടക്കമാവും. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് ലണ്ടനിൽ നിന്ന് തിരിക്കുന്ന വിമാനം ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് മുംബൈ വിമാനത്താവളത്തിലെത്തും. കുവൈറ്റില്‍ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനവും ഇന്ന് എത്തും. ബംഗ്ളാദേശിലെ ധാക്കയിൽ നിന്ന് ദില്ലിയിലേക്കും മലേഷ്യയിലെ ക്വാലാലംപുരിൽ നിന്നും മുംബൈയിലേക്കും വിമാനം വരും.
അമേരിക്കയില്‍ നിന്നുള്ള ആദ്യ സര്‍വ്വീസ് നാളെ മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന വിമാനാനം ഇന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ ഇറങ്ങി ഇന്ത്യന്‍ സമയം നാളെ രാവിലെ പതിന്നൊന്ന് മണിയോടെ ഇന്ത്യയിലേക്ക് തിരിക്കും. അതേ സമയം അമേരിക്കയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പടെയുള്ളവർക്കായി ബെംഗളൂരുവിലേക്ക് ഒരു സർവ്വീസ് വേണം എന്ന ആവശ്യവും ശക്തമാണ്.

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് ഇന്ന് മൂന്ന് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്. കുവൈത്ത്, മസ്കറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്നാണ് പ്രവാസികളെ കൊണ്ടുവരിക. മസ്കറ്റില്‍ നിന്നുള്ള വിമാനം രാത്രി 8.50 നാണ് എത്തുക. കുവൈറ്റില്‍ നിന്നുള്ളത് രാത്രി 9.15നും ദോഹയിലെത്തുക.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications