കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാവാസികളുമായി മൂന്ന് വിമാനങ്ങള്‍ കേരളത്തിലേക്ക്; ലണ്ടന്‍ സര്‍വീസിനും ഇന്ന് തുടക്കം

Google Oneindia Malayalam News

ദില്ലി: വന്ദേഭാരത് മിഷന്‍റെ ഭാഗമായി വിദേശത്ത് നിന്നും പ്രവാസികളുമായുള്ള കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് രാജ്യത്തെത്തും. ലണ്ടിനില്‍ നിന്നുള്ള വിമാന സര്‍വ്വീസിന് ഇന്ന് തുടക്കമാവും. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് ലണ്ടനിൽ നിന്ന് തിരിക്കുന്ന വിമാനം ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് മുംബൈ വിമാനത്താവളത്തിലെത്തും. കുവൈറ്റില്‍ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനവും ഇന്ന് എത്തും. ബംഗ്ളാദേശിലെ ധാക്കയിൽ നിന്ന് ദില്ലിയിലേക്കും മലേഷ്യയിലെ ക്വാലാലംപുരിൽ നിന്നും മുംബൈയിലേക്കും വിമാനം വരും.

അമേരിക്കയില്‍ നിന്നുള്ള ആദ്യ സര്‍വ്വീസ് നാളെ മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന വിമാനാനം ഇന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ ഇറങ്ങി ഇന്ത്യന്‍ സമയം നാളെ രാവിലെ പതിന്നൊന്ന് മണിയോടെ ഇന്ത്യയിലേക്ക് തിരിക്കും. അതേ സമയം അമേരിക്കയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പടെയുള്ളവർക്കായി ബെംഗളൂരുവിലേക്ക് ഒരു സർവ്വീസ് വേണം എന്ന ആവശ്യവും ശക്തമാണ്.

 fligh

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് ഇന്ന് മൂന്ന് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്. കുവൈത്ത്, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്നാണ് പ്രവാസികളെ കൊണ്ടുവരിക. മസ്‍കറ്റില്‍ നിന്നുള്ള വിമാനം രാത്രി 8.50 നാണ് എത്തുക. കുവൈറ്റില്‍ നിന്നുള്ളത് രാത്രി 9.15നും ദോഹയിലെത്തുക.

English summary
vande bharat mission: expatriates from 3 gulf countries Will arrive in Kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X