Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് സ്ലീപ്പർ കേരളത്തിനും; തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരേക്ക് ഉറങ്ങിപ്പോകാം, വമ്പൻ ലോട്ടറി

യാത്രക്കാര്‍ക്ക് ആശ്വാസമായി തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ സര്‍വീസ് ഉടൻ ആരംഭിച്ചേക്കും. തിരുവനന്തപുരം ഡിവിഷനിലെ എംപിമാരുടെ യോഗത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ്ങാണ് ഇതുസംബന്ധിച്ച ഉറപ്പ് നല്കിയത്. കൂടാതെ സർവീസിന്‍റെ സമയക്രമം റെയിൽവേ ബോർഡിന് നല്കിയതായും അദ്ദേഹം അറിയിച്ചു. ഇതോടെ തിരുവനന്തപുരത്തിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്രകൾ കൂടുതൽ എളുപ്പവും വേഗത്തിലുള്ളതുമാകും.

നേരത്തെ, ബെംഗളൂരുവിനും എറണാകുളത്തിനും ഇടയിൽ കുറഞ്ഞ കാലത്തേയ്ക്ക് പ്രത്യേക വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തിയത് വൻ വിജയമായിരുന്നുവെങ്കിലും പിന്നീട് റെയിൽവേ സർവീസ് തുടർന്നില്ല. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തു നിന്ന് ആവശ്യമുയർന്നെങ്കിലും അനുകൂല തീരുമാനം കൈക്കൊണ്ടിരുന്നില്ല. പിന്നീട് തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസെന്ന ആവശ്യം വന്നപ്പോള്‍ പരിഗണിക്കാമെന്ന് റെയിൽവേ ഉറപ്പ് നല്കിയിരുന്നു.

vandebhart2-

സ്ഥിരം യാത്രക്കാര്‍ക്ക് മാത്രമല്ല, വിനോദ സഞ്ചാരികൾ, വിദ്യാർത്ഥികൾ, ഐടി ജീവനക്കാർ തുടങ്ങിയവർ ഉൾപ്പെടെയുള്ളവർക്ക് ഏറെ സഹായകമാകുമെന്ന സർവീസാണ് തിരുവനന്തപുരം - ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ. രാത്രിയിൽ മികച്ച സൗക്യങ്ങളോടെ കിടന്നുറങ്ങി, ഈ റൂട്ടിലെ മറ്റു ട്രെയിനുകളേക്കാൾ വേഗത്തിൽ എത്തിച്ചേരാം എന്നതാണ് മെച്ചം. രണ്ട് ഐടി നഗരങ്ങളെയും വന്ദേ ഭാരത് സ്ലീപ്പർ വഴി ബന്ധിപ്പിക്കുന്നതോടെ വാണിജ്യ, ബിസിനസ് സാധ്യതകളും കൂടുമെന്ന കാര്യത്തിൽ സംശയമില്ല.

തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ നിരവധി ട്രെയിൻ, ബസ്, വിമാന സർവീസുകളുണ്ടെങ്കിലും സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ മികച്ച സൗകര്യങ്ങളോടെയുള്ള യാത്ര വന്ദേ ഭാരത് സ്ലീപ്പറിന് നല്കാൻ സാധിക്കും. മധ്യ, തെക്കൻ കേരളത്തിൽ നിന്നുള്ള ബെംഗളൂരു യാത്രക്കാർക്കായിരിക്കും ഈ സർവീസുകൊണ്ട് കൂടുതല്‍ പ്രയോജനമുണ്ടാവുക.

റെയിവെ ആവശ്യങ്ങൾ അറിയിച്ചതായി കൊടിക്കുന്നിൽ എംപി

പൊതു റെയിൽവേ ആവശ്യങ്ങളും മണ്ഡലത്തിലെ പ്രധാന റെയിൽവേയുടേയും ആവശ്യങ്ങൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത തിരുവനന്തപുരം ഡിവിഷൻ യോഗത്തിൽ ഉന്നയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. ചില ട്രെയിനുകൾ കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും നീട്ടുന്നതിന് സംബന്ധിച്ച് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് യോഗത്തിൽ ജനറൽ മാനേജർ അറിയിച്ചു.നേരത്തെ സ്റ്റോപ്പ് ഉണ്ടായിരുന്നതും പുതുതായി സ്റ്റോപ്പ് ആവശ്യപ്പെട്ടിട്ടുള്ളത് മായ ട്രെയിൻ സർവീസുകളുടെ സ്റ്റോപ്പുകളുടെ കാര്യത്തിൽ അടിയന്തരമായി തീരുമാനം എടുക്കാമെന്ന ഉറപ്പും നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

'മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, തകഴി, ശാസ്താംകോട്ട, ചെറിയനാട്, മൺറോ തുരുത്ത് എന്നിവയുൾപ്പെടെയുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ അടിയന്തര ആശങ്കകളും വികസന ആവശ്യങ്ങളും ഉയർത്തിക്കാട്ടി. ദക്ഷിണ കേരളത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ ഈ സ്റ്റേഷനുകളുടെ തന്ത്രപരമായ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, അടിസ്ഥാന സൗകര്യ പദ്ധതികളുടെ മന്ദഗതി, അപര്യാപ്തമായ യാത്രാ സൗകര്യങ്ങൾ, സുപ്രധാന ട്രെയിൻ സ്റ്റോപ്പുകൾ നീക്കം ചെയ്യൽ, സുരക്ഷാ നടപടികളുടെ അഭാവം എന്നിവയിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു', കൊടിക്കുന്നിൽ പറഞ്ഞു.

യോഗത്തിൽ എംപ ഉന്നയിച്ച പ്രധാന വിഷയങ്ങൾ ഇങ്ങനെ

'മാവേലിക്കര, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ മന്ദഗതിയിലുള്ള പുരോഗതി; നവീകരണത്തിനും തീർപ്പാക്കാത്ത ജോലികൾ ആരംഭിക്കുന്നതിനുമുള്ള അടിയന്തര ആവശ്യം.

മൈനാഗപ്പള്ളി, കല്ലുമല, തകഴി, ചെങ്ങന്നൂർ എന്നിവയുൾപ്പെടെയുള്ള നിർണായക ലെവൽ ക്രോസിംഗുകളിൽ തീർപ്പാക്കാത്ത ആർ‌ഒ‌ബികളും അണ്ടർ‌പാസുകളും; സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യം.

ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, വൈദ്യുതീകരണം, കുടിവെള്ളം, കാത്തിരിപ്പ് മുറികൾ തുടങ്ങിയ യാത്രാ സൗകര്യങ്ങൾ അപര്യാപ്തമായി തുടരുന്നു. ഇവ അടിയന്തിരമായി പരിഹരിക്കണം.

മാവേലിക്കര, ചങ്ങനാശ്ശേരി, ശാസ്താംകോട്ട, മൺറോ തുരുത്ത് എന്നിവയുൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ റദ്ദാക്കിയ ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക; കോവിഡിനുശേഷം പിൻവലിച്ച സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം.

പ്രധാന സ്റ്റേഷനുകളിൽ സിസിടിവി ഇൻസ്റ്റാളേഷനുകൾ വഴി സുരക്ഷാ മെച്ചപ്പെടുത്തലുകളും ആർ‌പി‌എഫ് ജീവനക്കാരുടെ വിന്യാസവും വർദ്ധിപ്പിക്കണം
യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ടിക്കറ്റിംഗ് സംവിധാനങ്ങളുടെ നവീകരണവും ഡിജിറ്റൽ ഇൻഫർമേഷൻ ബോർഡുകളുടെ ഇൻസ്റ്റാളേഷനും നടത്തണം.

മെമു സർവീസുകളുടെ ക്രമീകരണവും പുനഃക്രമീകരണവും, കുംഭമേളയ്ക്കായി വഴിതിരിച്ചുവിട്ട മെമു റേക്കുകൾ വീണ്ടെടുക്കൽ, തൃപ്പൂണിത്തുറയിലെ ഇന്റർമോഡൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തൽ, തിരുവനന്തപുരം സെൻട്രലിലെ തിരക്ക് കുറയ്ക്കുന്നതിന് നേമം ടെർമിനൽ പദ്ധതി പൂർത്തിയാക്കൽ എന്നിവയുൾപ്പെടെ 17 അനുബന്ധ ആവശ്യങ്ങളും എംപി മുന്നോട്ടുവച്ചു.

എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ്, ഇലക്ട്രിക്കൽ, സെക്യൂരിറ്റി എന്നീ ബന്ധപ്പെട്ട എല്ലാ ഡിവിഷനുകളും ഉടനടി ഏകോപിപ്പിച്ച് നടപടിയെടുക്കാൻ നിർദ്ദേശിക്കണമെന്ന് ജനറൽ മാനേജരോട് ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+