വന്ദേഭാരത് സ്ലീപ്പര്‍ ഈ നാല് റൂട്ടുകള്‍ക്ക് സാധ്യത; 16 കോച്ചില്‍ 823 പേര്‍ക്ക് യാത്ര, 10 എണ്ണം ഒരുങ്ങുന്നു

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ വൈകാതെ ലഭിക്കും. നാല് റൂട്ടുകളില്‍ ഏതെങ്കിലും ഒന്നിലാകും സര്‍വീസ്. ഇതിന്റെ പഠനങ്ങള്‍ നടന്നുവരികയാണ്. മറ്റു ട്രെയിന്‍ സര്‍വീസുകളെ ബാധിക്കാത്ത തരത്തിലുള്ള സമയക്രമമാണ് പരിശോധിക്കുന്നത്. ചെന്നൈയിലെ ഐസിഎഫില്‍ നിര്‍മിക്കുന്ന 10 ട്രെയിനുകളില്‍ ഒരു സെറ്റ് കേരളത്തിലൂടെയാകും സര്‍വീസ് നടത്തുക.

ഇറാന്‍ നീക്കത്തില്‍ പതറി; അമേരിക്ക ഗള്‍ഫില്‍ നിന്ന് 'രക്ഷപ്പെടുന്നു', സൈനികരെ കുറയ്ക്കാന്‍ ആലോചന
ഇറാന്‍ നീക്കത്തില്‍ പതറി; അമേരിക്ക ഗള്‍ഫില്‍ നിന്ന് 'രക്ഷപ്പെടുന്നു', സൈനികരെ കുറയ്ക്കാന്‍ ആലോചന

വന്ദേഭാരത് സ്ലീപ്പര്‍ കേരളത്തിന് വൈകാതെ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ബെംഗളൂരുവിനെ ബന്ധിപ്പിച്ചുള്ള റൂട്ടാണ്. ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പാലക്കാട്, എറണാകുളം വഴി തിരുവനന്തപുരം കടന്ന് നാഗര്‍കോവിലില്‍ വരെയാണ് സാധ്യതയുള്ള ഒരു റൂട്ട്. അതേസമയം, മറ്റു മൂന്ന് റൂട്ടുകളും പരിഗണനയിലാണ്.

vande bharat sleeper kerala on these route

മംഗളൂരു-തിരുവനന്തപുരം റൂട്ടാണ് സാധ്യതയുള്ള മറ്റൊന്ന്. ഈ റൂട്ടില്‍ നിലവില്‍ പകല്‍ സമയങ്ങളില്‍ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. രാത്രി വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്താനും സാധിക്കും. 631 കിലോമീറ്ററാണ് ദൂരം. അതേസമയം, മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് സ്ലീപ്പര്‍ ഓടിക്കാനും സാധ്യതയുണ്ട്. 889 കിലോമീറ്ററാണ് ഈ റൂട്ടിനുള്ളത്. മറ്റൊന്ന് 922 കിലോമീറ്ററുള്ള തിരുവനന്തപുരം-ചെന്നൈ റൂട്ടാണ്.

ഇറാന് സ്വര്‍ണവും പണവും കൊടുത്തോ? വ്യക്തത വരുത്തി യുഎഇ; തൊഴില്‍ വിസ നിര്‍ത്തിയിട്ടില്ല
ഇറാന് സ്വര്‍ണവും പണവും കൊടുത്തോ? വ്യക്തത വരുത്തി യുഎഇ; തൊഴില്‍ വിസ നിര്‍ത്തിയിട്ടില്ല

ചെന്നൈയിലെ ഐസിഎഫില്‍ 10 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് ഒരുങ്ങുന്നത്. ഇതില്‍ ഒന്നായിരിക്കും കേരളത്തിന് ലഭിക്കുക. ഈ വര്‍ഷം തന്നെ കേരളത്തിലൂടെ സ്ലീപ്പര്‍ സര്‍വീസ് നടത്തിയേക്കും. പൂജയ്‌ക്കോ ക്രിസ്മസിനോ സര്‍വീസ് ആരംഭിക്കുമെന്നാണ് സുരേഷ് ഗോപി സൂചിപ്പിച്ചത്. 16 എസി കോച്ചുകളില്‍ 823 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതാകും ട്രെയിന്‍.

ഐസിഎഫില്‍ നിര്‍മാണം പൂര്‍ത്തിയായ ശേഷം ബാസിന്‍ ബ്രിഡ്ജ് യാഡിലെ പരിശോധനകള്‍ കൂടി പൂര്‍ത്തിയായാല്‍ മാത്രമാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുക. നിലവില്‍ രാജ്യത്ത് ഒരു വന്ദേഭാരത് സ്ലീപ്പര്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ബംഗാളിലെ ഹൗറയില്‍ നിന്ന് അസമിലെ കാമാഖ്യയിലേക്കാണ് ഈ ട്രെയിന്‍. 100 ശതമാനം യാത്രക്കാരുമായിട്ടാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത് എന്നാണ് റെയില്‍വെ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍.

രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ബെംഗളൂരു-മുംബൈ റൂട്ടിലാണ് ആരംഭിക്കുക എന്നാണ് മറ്റൊരു വിവരം. ഇതിന് ശേഷമാകും കേരളത്തിലൂടെ സര്‍വീസ് ആരംഭിക്കുക. കേരളത്തില്‍ നിലവില്‍ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാജ്യത്ത് ഏറ്റവും ലാഭകരമായി സര്‍വീസ് നടത്തുന്ന ആദ്യ പത്ത് വന്ദേഭാരത് എക്‌സ്പ്രസുകളില്‍ കേരളത്തിലൂടെ ഓടുന്നവയും ഉള്‍പ്പെടും. വന്ദേഭാരത് സ്ലീപ്പര്‍, അമൃത ഭാരത് ട്രെയിനുകള്‍ എന്നിവയുടെ സര്‍വീസ് തുടങ്ങുന്നതിലാണ് റെയില്‍വെ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q