വന്ദേഭാരത് എക്സ്പ്രസിന്റെ ടൈംടേബിൾ തയ്യാർ.. വ്യാഴാഴ്ച സർവ്വീസില്ല; വിശദവിവരമിങ്ങനെ
വന്ദേഭാരത് വരുന്ന ആവേശത്തിലാണ് എല്ലാവരും. കുറേദിവസങ്ങളായി വന്ദേഭാരതിനെക്കുറിച്ച് തന്നെയാണ് ചർച്ചകൾ. ഇപ്പോൾ വന്ദേഭാരത് എക്സ്പ്രസിന്റെ ടൈംടേsബിൽ തയ്യാറായിരിക്കുകയാണ്. തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത് രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25 ന് കാസർഗോട്ടെത്തും.
ഉച്ചയ്ക്കു 2.30ന് ആണ് മടക്ക ട്രെയിൻ. ഇവിടെ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാവില്ല. ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. അതേസമയം ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല.

തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634 - എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
തിരുവനന്തപുരം- 5.20
കൊല്ലം- 6.07 / 6.09
കോട്ടയം- 7.25 / 7.27
എറണാകുളം ടൗൺ- 8.17 / 8.20
തൃശൂർ- 9.22 / 9.24
ഷൊർണൂർ- 10.02/ 10.04
കോഴിക്കോട്- 11.03 / 11.05
കണ്ണൂർ- 12.03/ 12.05
കാസർകോട്- 1.25
∙ കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633 - എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
കാസർകോട്-2.30
കണ്ണൂർ-3.28 / 3.30
കോഴിക്കോട്- 4.28/ 4.30
ഷൊർണൂർ- 5.28/5.30
തൃശൂർ-6.03 / 6..05
എറണാകുളം-7.05 / 7.08
കോട്ടയം-8.00 / 8.02
കൊല്ലം- 9.18 / 9.20
തിരുവനന്തപുരം- 10.35
വന്ദേഭാരതിന്റെ ആദ്യ സർവീസ് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് സെൽഫി പോയിന്റുകളും സജ്ജീകരിക്കും. 26 മുതലുള്ള സർവീസുകളിൽ ടിക്കറ്റ് റിസർവ് ചെയ്ത് യാത്ര ചെയ്യാം. അന്തിമ വിജ്ഞാപനം വന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ട്രെയിൻ ഐആർസിടിസി വെബ്സൈറ്റിൽ ബുക്ക് ചെയ്യാൻ സാധിക്കും.












Click it and Unblock the Notifications