വന്ദേഭാരത്; കേന്ദ്രമന്ത്രിയുടെ പ്രതികരണം കേരളത്തോട് കാണിക്കുന്ന അവഗണനയുടെ തുടർച്ച; വി എൻ വാസവൻ
തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിൻ സർവീസുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന കേരളത്തോടു കാണിക്കുന്ന അവഗണനയുടെ തുടർച്ചയാണെന്ന് വി എൻ വാസവൻ. കേരളത്തിൻറെ സ്വപ്ന പദ്ധതിയായ കെ റെയിലിനെ അട്ടിമറിക്കുവാൻ വന്ദേ ഭാരതിനെ ഉയർത്തിക്കാട്ടിയാണ് യു ഡി എഫും ബി ജെ പിയും ശ്രമിച്ചത്. കേരളത്തിന്റെ റെയിൽവേ വികസനത്തിന് യാതൊരു പരിഗണനയും ഇല്ലായെന്നുള്ള യാഥാർത്ഥ്യം കേന്ദ്രമന്ത്രി പാർലമെന്റിൽ നൽകിയ മറുപടിയിലൂടെ വ്യക്തമായിരിക്കുകയാണെന്നും വിഎൻ വാസവൻ കുറ്റപ്പെടുത്തി.

അർഹമായ റെയിൽവേ വികസനം കേരളത്തിന് നിഷേധിക്കപ്പെടുമ്പോഴും യു ഡി എഫും ബി ജെ പിയും പ്രതികരിക്കാൻ പോലും തയ്യാറാകാതെ കുറ്റകരമായ മൗനമാണ് സ്വീകരിക്കുന്നത്. ജനസാന്ദ്രത വളരെയധികം കൂടുതലുള്ള കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് യാത്രാ സൗകര്യമില്ലായ്മ. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള അറുനൂറ്റി ഇരുപതോളം കിലോമീറ്റർ പിന്നിടാൻ പതിമൂന്ന് മണിക്കൂർ വരെയാണ് ശരാശരി വേണ്ടി വരുന്നത്.
സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിനൊപ്പം, നമ്മുടെ സംസ്ഥാനം കാലാനുസൃതമായി കൈവരിക്കേണ്ട പല വികസന പദ്ധതികളും ഇതുമൂലം തടസ്സങ്ങൾ നേരിടുകയാണ്. നിലവിലെ ഈ സാഹചര്യത്തെ മറികടക്കുന്നതിന് റെയിൽ വികസനം അത്യന്താപേക്ഷികമാണ്. കാര്യക്ഷമമായ ഇടപെടലാണ് സംസ്‌ഥാന സർക്കാർ റെയിൽ വികസനത്തിനായി നടത്തുന്നത്. കേരളത്തിലെ ജനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി കൈക്കൊള്ളുന്ന ഏതൊരു നടപടിയും എതിർക്കപ്പെടേണ്ടതുണ്ട്. കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന കേന്ദ്ര സർക്കാർ നിലപാട് പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് പരിഗണിക്കുന്നില്ല എന്നായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ വ്യക്തമാക്കിയത്.കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മന്ത്രി വ്യക്തമാക്കിയത്. സർവീസിന്റെ സാധ്യതയും റെയിൽ ട്രാഫിക്കും കോച്ചുകളുടെ ലഭ്യതയും അനുസരിച്ചാവും പുതിയ സർവീസുകൾ ആരംഭിക്കുക. ഓരോ സംസ്ഥാനത്തിനായല്ല വന്ദേഭാരത് അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് വീണ്ടും ചുവപ്പുകൊടി കാട്ടുന്നതാണ് ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി പാർലമെന്റിൽ നൽകിയ മറുപടിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പരിഗണിച്ചത്. രാജ്യത്തിന്റെ റെയിൽ ഭൂപടത്തിൽ നിന്ന് കേരളത്തെ അപ്രസക്തമാക്കാനുള്ള നിരന്തര നടപടികളിൽ ഏറ്റവും അവസാനത്തേതാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications