വന്ദേഭാരതിൽ ഭക്ഷണത്തിന് എത്ര വില വരും? ചെയർകാറിലും എക്സിക്യൂട്ടീവിലും ഒരേ നിരക്കാണോ? അറിയാം
കേരളത്തിലൂടെ വന്ദേഭാരത് ഓടിത്തുടങ്ങാൻ ഇനിയേറെ സമയമില്ല. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യുന്നത്.
വന്ദേഭാരതിനെക്കുറിച്ച് ഒരുവിധമുള്ള വിവരങ്ങൾ എല്ലാവരും അറിഞ്ഞുകാണും. ട്രെയിനിന്റെ ടൈം ടേബിളും ടിക്കറ്റിന് വരുന്ന നിരക്കുമൊക്കെ കഴിഞ്ഞദിവസം തന്നെ പുറത്തുവന്നിരുന്നു. എന്നാൽ പ്രധാനപ്പെട്ട മാറ്റൊരു കാര്യം കൂടി അറിയണ്ടേ, ഭക്ഷണത്തെക്കുറിച്ച്.
വന്ദേഭാരതിൽ എന്ത് ഭക്ഷണമാണ് ലഭിക്കുക, എത്രയാണ് ഭക്ഷണത്തിന് വില എന്നീ വിവരങ്ങളാണ് ഇനി പങ്കുവെയ്ക്കുന്നത്, വന്ദേഭാരതിൽ ചുരുങ്ങിയ യാത്രാ ടിക്കറ്റിനൊപ്പം ലഭിക്കുന്നത് 65 രൂപയുടെ ഭക്ഷണമാണ്. ട്രെയിനിൽ മുഴുവൻ സമയം യാത്ര ചെയ്യുന്ന വ്യക്തിക്ക് 350 രൂപയുടെz ഭക്ഷമാണ് വണ്ടിയിൽ ലഭിക്കുന്നത്.

പ്രതീകാത്മക ചിത്രം
യാത്ര ദൈർഘ്യം ഒന്നാണെങ്കിലും ചെയർകാർ, എക്സിക്യൂട്ടീവ് കാർ എന്നിവയിൽ ഭക്ഷണത്തിന് വ്യത്യസ്തമായ നിരക്കായിരിക്കും. ചെയർ കാറിൽ ചുരുങ്ങിയ ദൂര യാത്രയ്ക്ക് 65 രൂപയുടേയും എക്സിക്യൂട്ടീവിൽ ഇത് 105 രൂപയുടേsയും ആഹാരവും നൽകും. കാസർഗോഡ് തിരുവനന്തപുരം റൂട്ടിൽ 290 രൂപയുടെ ഭക്ഷണം ഐആർടിസി നൽകും. എക്സിക്യുട്ടീവ് ക്ലാസിൽ 350 രൂപ ആണ്
ഇതിന്. ഇതിൽ ജ്യൂസ് അടക്കമുള്ള മെനു അധികമായി ഉണ്ടാവും.
വന്ദേഭാരതിൽ പാൻട്രി കാർ ഇല്ല. ആഹാരം ബേസ് സ്റ്റേഷനുകളിൽ നിന്നായിരിക്കും വണ്ടിയിൽ എത്തിക്കുക. ചൂട്, തണുപ്പ് ആവശ്യമായ ആഹാരം വണ്ടിക്കുള്ളിലെ അറകളിൽ സൂക്ഷിക്കും. ആവശ്യമായ വെള്ളവും വിതരണം ചെയ്യും. അതേസമയം, ഭക്ഷണം വേണ്ടെങ്കിൽ ഭക്ഷണം ഇല്ലാതെയും ടിക്കറ്റ് എടുക്കാം. വെള്ളവും ഒരു പത്രവും എല്ലാ യാത്രക്കാരനും ലഭിക്കും. ലോക്കോ പൈലറ്റുമാർക്കും ഭക്ഷണം വേണമെങ്കിൽ പണം നൽകേണ്ടിവരും.
അതേസമയം, മെനു പ്രഖ്യാപിച്ചിട്ടില്ല. എന്നാലും ചെന്നൈയിലെ വന്ദേഭാരതിലേത് പോലെയാകും മെനു എന്നാണ് വിവരം. ചെന്നൈ-മൈസൂരു വന്ദേഭാരതിൽ പുലർച്ചെ 5.50-ന് ചായ/കാപ്പി-ബിസ്‌കറ്റ്. പിന്നീട് പ്രഭാതഭക്ഷണം- ഇഡ്ഡലി, വട തുടങ്ങിയവ. നോൺ വെജ് വിഭാഗത്തിൽ ബ്രഡ് ഓംലെറ്റ്, കട്ലറ്റ് മുതലായവ. പിന്നീട് ഒരു കൂൾ ഡ്രിങ്ക്‌സ്, ഉച്ചയ്ക്കുശേഷമുള്ള യാത്രയിൽ വൈകീട്ട് ചായ/കാപ്പി-ബിസ്‌കറ്റ്. രാത്രി ലഘുഭക്ഷണം.
അതേസമയം 5.20ന് ആയിരിക്കും തിരുവനന്തപുരം സെൻട്രലിൽ നിന്ന് വന്ദേഭാരത് പുറപ്പെടുന്നത്. എട്ട് മണിക്കൂർ അഞ്ച് മിനിറ്റ് കൊണ്ട് കാസർകോട് എത്തും. വ്യാഴാഴ്ച ഒഴികെയുളള ദിവസങ്ങളിൽ വന്ദേഭാരത് സർവീസ് നടത്തും. തിരുവനന്തപുരം കാസർകോട് ചെയർകാറിന് 1590 രൂപയാണ് , എക്സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക് വരുന്നത് .
Skin Care: 20 കളിൽ ആരംഭിച്ചാൽ 40 ൽ വിഷമിക്കേണ്ട! ചർമ്മം എന്നും ചെറുപ്പമാക്കാം..












Click it and Unblock the Notifications