വന്ദേഭാരത് വരുമാനത്തില്‍ പൊളിയാണ്!; ആറ് ദിവസം കൊണ്ട് നേടിയത് കോടികള്‍, കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് ടിക്കറ്റ് ഇനത്തില്‍ ലഭിച്ച കണക്കുകള്‍ പുറത്ത്. ആറ് ദിവസം കൊണ്ട് നേടിയ വരുമാനക്കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ടിക്കറ്റിനത്തില്‍ ആറ് ദിവസം കൊണ്ട് 2.7 കോടി രൂപയാണ് ലഭിച്ചത്. ഏപ്രില്‍ 28 മുതല്‍ മേയ് 3 വരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്കും. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുമാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്.
ഈ കാലയളവില്‍ വന്ദേഭാരത് എക്‌സ്പ്രസിന് 31,412 ബുക്കിംഗാണ് ലഭിച്ചത്. ഇതുവരെ 27,000 പേര്‍ യാത്ര ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്. 1128 സീറ്റുകളുള്ള ട്രെയിനില്‍ എക്‌സിക്യുട്ടീവ് ക്ലാസിലാണ്. മേയ് 14 വരെയുള്ള ടിക്കറ്റുകള്‍ എല്ലാം തന്നെ യാത്രക്കാര്‍ ബുക്ക് ചെയ്തിട്ടുണ്ട്. റെയില്‍വെ അധികൃതരാണ് ഇതുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടത്.

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരിക്കുന്നത്. 1.17 കോടി. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്കുള്ള ട്രിപ്പിന് 1.10 കോടിയാണ് ലഭിച്ചത്. ട്രെയിനില്‍ 1024 ചെയര്‍കാര്‍ സീറ്റുകളും 104 എക്‌സിക്യുട്ടീവ് ക്ലാസ് സീറ്റുകളുമാണുള്ളത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 1590 രൂപയും എക്‌സിക്യുട്ടീവ് ക്ലാസില്‍ 2880 രൂപയുമാണ് നിരക്ക്.
കാസര്‍ഗോഡ് നിന്ന് ചെയര്‍കാറില്‍ 1520 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2880 രൂപയുമാണ് നിരക്ക്. ഭക്ഷണത്തിന്റെ കൂടെ ചേര്‍ത്താണ് നിരക്ക്. മടക്കയാത്രയില്‍ രണ്ട് നേരം ഭക്ഷണം ലഭിക്കും. കഴിഞ്ഞ ഏപ്രില്‍ 25ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. അതേസമയം, ട്രെയിന്‍ തിരുവനന്തപുരം- കാസര്‍ഗോട് യാത്രയ്ക്കിടെ 20 മിനിറ്റോളം വൈകുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
കോട്ടയത്തും കണ്ണൂരിനും ഇടയ്ക്കുള്ള സ്റ്റോപ്പുകളിലാണ് നിശ്ചിത സമയത്തില്‍ നിന്ന് 20 മിനിറ്റ് വരെ വൈകി വന്ദേഭാരത് എക്സ്പ്രസ് ഓടുന്നത്. എന്നാല്‍ ട്രാക്കുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണികളാണ് ട്രെയിന്‍ വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനിടെ, കഴിഞ്ഞ ദിവസം വന്ദേഭാരത് എക്സിപ്രസിനെ നേരെ കല്ലേറുണ്ടായിരുന്നു.
തിരൂരിനും ഷോര്‍ണൂരിനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ജനല്‍ചില്ലയില്‍ ചെറിയ വിള്ളലുണ്ടായിട്ടുണ്ട്. കാസര്‍ഗോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ സി 4 കോച്ചിലാണ് കല്ലേറുണ്ടായത്. ട്രെയിന്‍ ഷോര്‍ണൂരില്‍ എത്തിയപ്പോള്‍ റെയില്‍വെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചിരുന്നു. വിള്ളലുണ്ടായ ഭാഗത്ത് ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ചതിന് ശേഷമാണ് യാത്ര തുടര്‍ന്നത്.












Click it and Unblock the Notifications