Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എക്‌സ്പ്രസില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 297 രൂപ, കൂടിയത് 2150 രൂപ; ഏകദേശരൂപമായി

തിരുവനന്തപുരം: കേരളത്തിലെത്തിയ വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച് ഏകദേശം ധാരണയായതായി സൂചന. റെയില്‍വെ അധികൃതരാണ് ഇതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയത്. ഏറ്റവും കുറഞ്ഞ നിരക്ക് 297 രൂപയും കൂടിയ നിരക്ക് 2150 രൂപയുമാണെന്ന് മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 50 കിലോ മീറ്റര്‍ അടിസ്ഥാന ചെയര്‍കാര്‍ നിരക്ക് 241 രൂപയും എക്‌സിക്യുട്ടീവ് നിരക്ക് 502 രൂപയുമാണ്.

എന്നാല്‍ വന്ദേഭാരത് എക്‌സപ്രസ് തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലാണ് ഏറ്റവും കുറഞ്ഞ ദൂരം കവര്‍ ചെയ്യുന്നത്. 65 കിലോ മീറ്റര്‍. ഈ യാത്രയ്ക്ക് ചെയര്‍കാറില്‍ 291 രൂപയും എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ 614 രൂപയുമായിരിക്കും നിരക്കെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കുള്ള ചെയര്‍കാര്‍ നിരക്ക് 1100 രൂപയും എക്‌സിക്യുട്ടീവ് ചെയര്‍കാറിന് 2150 രൂപയുമായിരിക്കും.

തിരുവനന്തപുരം കോട്ടയം യാത്രയ്ക്ക് 441 രൂപയും 911 രൂപയുമായിരിക്കും നിരക്ക്. തിരുവനന്തപുരം എറണാകുളം യാത്രയ്ക്ക് 50 രൂപയും 1070 രൂപയുമായിരിക്കും നിരക്ക്. തിരുവനന്തപുരം തൃശൂര്‍ നിരക്ക് യഥാക്രമം 617 രൂപയും 1260 രൂപയുമാകും. തിരുവനന്തപുരം കോഴിക്കോട് യാത്രയ്ക്ക് 801 രൂപയും 1643 രൂപയുമായിരിക്കുമെന്നാണ് സൂചന.

vandebharath

അതേസമയം, കഴിഞ്ഞ ദിവസമാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ ട്രെയല്‍ റണ്‍ നടന്നത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കായിരുന്നു ട്രെയല്‍റണ്‍. ഏഴ് മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ കണ്ണൂരേക്ക് എത്തിയത്. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ആദ്യത്തെ ട്രെയല്‍ റണ്‍ പല ട്രെയിനുകളുടെയും സമയക്രമത്തെ ബാധിച്ചിരുന്നു. ഇക്കാര്യം വ്യക്തമായി വിലയിരുത്തുന്നതിന്റെ ഭാഗമായി വീണ്ടും ട്രെയല്‍ റണ്‍ നടത്തിയേക്കും.

അതേസമയം, ഇന്നലെ വൈകീട്ട് തന്നെ ട്രെയിന്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. ഏഴ് മണിക്കൂര്‍ 20 മിനിറ്റ് എടുത്താണ് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് എത്തിയത്. അതേസമയം, വന്ദേഭാരത് എക്‌സ്പ്രസിന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്താന്‍ ഷോര്‍ണൂര്‍ എറണാകുളം റൂട്ടില്‍ മൂന്നാം ട്രാക്കിന് റെയില്‍വെ നടപടി തുടങ്ങി. അധികം ഭൂമി ഏറ്റെടുക്കാതെ നടപ്പാക്കാനാണ് ശ്രമം. ഭൂമി ഏറ്റെടുക്കാതെ ട്രാക്കുകളുടെ വളവുകളും നിവര്‍ത്തും. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്ററും ഭാവിയില്‍ 130മാണ് ലക്ഷ്യം.

ഇതിനിടെ, വന്ദേഭാരതിന് സ്റ്റോപ്പുകള്‍ കൂട്ടാന്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. ഒരു സ്റ്റോപ്പില്‍ ഒരുമിനിറ്റ് നിറുത്തിയാല്‍ മൂന്ന് മിനിറ്റോളം സമയം നഷ്ടപ്പെടും. കായംകുളം, തിരുവല്ല, ആലുവ, ഷോര്‍ണൂര്‍ തുടങ്ങിയ ഇടങ്ങളില്‍ സ്റ്റോപ്പ് വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം നടന്ന പരീക്ഷണയോട്ടത്തില്‍ പാളങ്ങളുടെ ക്ഷമത, സുരക്ഷ തുടങ്ങിയവ വിലയിരുത്തിയാണ് കണ്ണൂരില്‍ നിന്ന് രാത്രിയോടെ ട്രെയിന്‍ തിരുവനന്തപുരത്തെത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+