Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓലഞ്ഞാലിക്കുരുവിക്ക് എന്തുപ്പറ്റി..ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ ഗായിക വാണി ജയറാം

മലയാളത്തിലെ മറ്റൊരു ഹിറ്റ് ഗാനമായിരുന്നു 1983 എന്ന ചിത്രത്തിലൂടെ പുറത്തുവന്ന ഓലഞ്ഞാലിക്കുരുവി. കാതിനും മനസ്സിനും ഒരുപോലെ തനുത്ത സ്പര്‍ശമായിമാറിയ ഓലഞ്ഞാലിക്കുരുവീ.. എന്നു തുടങ്ങുന്ന ഗാനത്തിന് എന്താണ് സംഭവിച്ചത്. അതാണ് പ്രശസ്ത ഗായിക വാണി ജയറാമും ചോദിക്കുന്നത്.

മലയാളികള്‍ നെഞ്ചോടു തലോലിച്ച് ഏറ്റുപാടിയ ആ ഗാനത്തിന് എന്തുകൊണ്ട് സംസ്ഥാന അവാര്‍ഡ് കിട്ടിയില്ല എന്ന ചോദ്യം പ്രേക്ഷകരെ പോലെ വാണി ജയറാമിനും ചോദിക്കാനുണ്ട്. അതില്‍ വാണിയും നിരാശയാണ്. എന്തുകൊണ്ടാണ് ആ ഗാനത്തെ ജൂറി പരിഗണിക്കാതിരുന്നതെന്ന് വാണിക്കും അറിയില്ല. പ്രതീക്ഷയോടെയാണ് അവാര്‍ഡ് പ്രഖ്യാപനം കാതോര്‍ത്തത്.

vani-jayaram

പുരസ്‌കാരം ലഭിക്കാത്തതില്‍ തന്നെക്കാളേറെ നിരാശരായത് ആസ്വാദകരും ആരാധകരുമാണ്. ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കിലും മലയാളം തനിക്ക് അര്‍ഹിക്കുന്ന പരിഗണന ഇതുവരെ നല്‍കിയിട്ടില്ലെന്നും വാണി പറയുന്നു.

ജയചന്ദ്രനും വാണി ജയറാമും ചേര്‍ന്നാലപിച്ച ഓലഞ്ഞാലിക്കുരുവി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് ഈണമിട്ടത് ഗോപീസുന്ദറായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+