കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർത്തവ രക്തം ശുദ്ധമെങ്കിൽ ശേഖരിച്ച് എകെജി സെന്ററിൽ വിതരണം ചെയ്യൂ! വനിതാ ലീഗ് നേതാവ് വിവാദത്തിൽ

Google Oneindia Malayalam News

കോഴിക്കോട്: പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കാനുളള കാരണം ആര്‍ത്തവമാണ്. ആര്‍ത്തവം അശുദ്ധമാണെന്ന് വിശ്വസിക്കുന്നവരാണ് കേരളീയ സമൂഹത്തിലെ വലിയൊരു വിഭാഗവും. അതുകൊണ്ടാണ് തുല്യനീതി ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുളള സുപ്രീം കോടതി വിധിക്ക് പിറകേ സ്ത്രീകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്.

ആര്‍ത്തവത്തെക്കുറിച്ചുളള അജ്ഞതകള്‍ മലയാളിയില്‍ നിന്നും വളരെ പതുക്കെ അകന്ന് തുടങ്ങുന്നു. ലിംഗനീതിയെന്ന മുദ്രാവാക്യം ഉയര്‍ത്തി കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കപ്പെട്ടിരുന്നു. പരിപാടിയെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെയും കമ്മ്യൂണിസ്റ്റുകാരെയും അവഹേളിച്ചും വനിതാ നേതാവ് ഷാഹിന നിയാസി ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദത്തിലായിരിക്കുകയാണ്.

രൂക്ഷമായ സ്ത്രീ വിരുദ്ധത

രൂക്ഷമായ സ്ത്രീ വിരുദ്ധത

അങ്ങാടിപ്പുറം സ്വദേശിയായ മുഹമ്മദ് സാലി എന്നയാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വനിതാ ലീഗ് നേതാവ് ഷാഹിന നിയാസി തന്റെ പേജില്‍ പകര്‍ത്തിയത്. രൂക്ഷമായ സ്ത്രീ വിരുദ്ധതയും കമ്മ്യൂണിസ്‌ററ് വിരുദ്ധതയും നിറഞ്ഞതാണ് ഫേസ്ബുക്ക് പോസ്റ്റ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് ആര്‍ത്തവം ശുദ്ധമാണ് എങ്കില്‍ രക്തം സ്വരൂപിച്ച് എകെജി സെന്ററില്‍ വിതരണത്തിന് വെക്കാം എന്നൊക്കെയുളള പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് പോസ്റ്റ്.

പോസ്റ്റ് വിവാദത്തിൽ

പോസ്റ്റ് വിവാദത്തിൽ

കുറിപ്പിന്‌റെ പൂര്‍ണരൂപം വായിക്കാം: തെരുവിൽ ചുംബന സമരമൊരുക്കിയും,80 K പെണ്ണുടലിന് വിലയിട്ട് FBയിൽ പോസ്റ്റിട്ടും, മാറ് തുറന്ന് ന്യൂഡിറ്റി പ്രദർശിപ്പിച്ചുംകേരളത്തിലെ സ്ത്രീകളെ അപഹസിച്ച സഖാവിന് കൂത്താടാൻ മറ്റൊരു വേദിയായിരുന്നു ആർപ്പോ ആർത്തവം. തറവാട്ടിൽ പിറന്ന സ്ത്രീകൾ രഹസ്യമാക്കി വെക്കുന്ന ശരീര അവയവങ്ങളെ പരിഹാസപാത്രമാക്കി അവതരിപ്പിക്കുന്ന ഇവരുടെ ഉദ്ദേശം മറ്റൊന്നുമല്ല. എല്ലാം ലിബറലായി ആസ്വദിക്കാനുള്ള വഴിയൊരുക്കണം.

സ്വകാര്യതയെ പരിഹസിക്കുന്നു

സ്വകാര്യതയെ പരിഹസിക്കുന്നു

മുസ്ലിം സ്ത്രീ അടച്ചു വെക്കേണ്ട ശരീര ഭാഗത്തെ മത വേദിയിൽ മുന്നറിയിപ്പ് നൽകിയതിന്റെ പേരിൽ പ്രഫസർ ജൗഹറിനെ ക്രൂശിച്ച സഖാക്കൾ, അവരുടെ സ്വന്തം അമ്മയും പെങ്ങളും ഭാര്യയും മറച്ചു വെക്കാൻ ജാഗ്രത കാണിക്കുന്ന അവരുടെ സ്വകാര്യതയെ പരിഹസിക്കുന്ന പ്രതീകമാണ് ഈ കവാടം. സ്ത്രീയുടെ ആർത്തവം, പുരുഷന്റെ ഇന്ദ്രിയം, മനുഷ്യന്റെ മലം, മൂത്രം... ഇവയോടെല്ലാം ഓരോ മതത്തിനും അതിന്റേതായ ശുദ്ധി അശുദ്ധി കൽപ്പന വിചാരങ്ങളുണ്ട്.

ഭരണ ഘടന അനുവദിക്കുന്നു

ഭരണ ഘടന അനുവദിക്കുന്നു

ഹൈന്ദവ ദേവാലയങ്ങളിൽ ആർത്തവമുള്ള സ്ത്രീകൾ കടക്കാൻ പാടില്ലെന്നത് അവരുടെ വിശ്വാസമെങ്കിൽ, ലൈംഗിക ബന്ധത്തിലേർപ്പെട്ട പുരുഷൻ ദേഹ ശുദ്ധിവരുത്തുന്നത് വരെ മസ്ജിദിൽ കയറുന്നതും ആരാധന അർപ്പിക്കുന്നതും ഇസ്‌ലാമും വിലക്കുന്നുണ്ട്. അതൊക്കെ അതാത് മതങ്ങളുടെ പാഠമാണ്. അത് പ്രചരിപ്പിക്കാൻ ഭരണഘടന സ്വാതന്ത്ര്യം വക വെച്ച് നൽകിയിട്ടുമുണ്ട്.

ശേഖരിച്ച് വിതരണം ചെയ്യൂ

ശേഖരിച്ച് വിതരണം ചെയ്യൂ

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ്കിൽ, ആർത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി സഖാക്കൾക്ക് അത്യാവശ്യം വരുമ്പോൾ കുത്തിവെക്കാം, പാൽ സൊസൈറ്റിക്കാർ വീടുകളിൽ നിന്ന് പാല് ശേഖരിക്കും പോലെ സഖാക്കളുടെവീട്ടിൽ ആർത്തവ കാലത്ത് ഓരോ കന്നാസ് വെച്ച് ആർത്തവ രക്തം സ്വരൂപിച്ച് എകെജി സെന്ററിൽ വിതരണത്തിന് വെക്കാം. അതൊക്കെ സഖാക്കളുടെഇഷ്ടം, സ്വാതന്ത്ര്യം.

പ്രൈവറ്റ് പ്രോപ്പർട്ടി പ്രദർശിപ്പിക്കട്ടേ

പ്രൈവറ്റ് പ്രോപ്പർട്ടി പ്രദർശിപ്പിക്കട്ടേ

എന്നാൽ അതിന്റെ പേരിൽ നാട്ടിൽ ജീവിക്കുന്ന സ്ത്രീകളുടെ മാനത്തെയും ശരീര പരിശുദ്ധിയേയും അവർ പരിവാനമായി കാണുന്ന ഭാഗങ്ങളെയും പൊതുവായി പ്രദർശിപ്പിക്കുന്നത് പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്. നിങ്ങൾക്ക് അങ്ങനെ പ്രദർശിപ്പിച്ചേ തീരൂവെങ്കിൽ പൊതുവായ പ്രതീക ചിത്രമല്ല പരിഗണിക്കേണ്ടത്. സിസി കമ്മറ്റി വനിതാ സഖാക്കൾ മുതൽ വി.എസ് അച്യുതാന്ദനും പിണറായിയും അടക്കമുള്ളവരുടെ പ്രോപർ പ്രൈവറ്റ് പ്രോപ്പർട്ടിയാണ് പ്രദർശിപ്പിക്കേണ്ടത്.

യോനി കവാടത്തിലൂടെ

യോനി കവാടത്തിലൂടെ

ഈ കാണുന്ന യോനീ കവാടത്തിലൂടെ കേരള മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് ആനയിച്ചു കൊണ്ട് വരാനായിരുന്നു സഖാക്കളുടെ പ്ലാൻ. എന്നാൽ ഈ കവാട ചിത്രം കണ്ടപ്പോൾ പിണറായിക്ക് നാട്ടിൻ പുറങ്ങളിൽ പലപ്പോഴും കേൾക്കുന്ന-"ഇജൊന്ന് *^&$$%^# ൽ ക്ക് നടന്നാ..." എന്ന ഡയലോഗ് ഓർമ്മ വന്നതോ അതോ പെണ്ണുളുപ്പ് അൽപമുണ്ടാകാൻ സാധ്യതയുള്ള ഭാര്യ കമല വിജയൻ കണ്ണുരുട്ടിയത് കൊണ്ടോ മുഖ്യമന്ത്രി ^&$$%^# ൽ ക്ക് നടക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.

ഓരോരോ പുരോഗമനങ്ങളേയ്

ഓരോരോ പുരോഗമനങ്ങളേയ്

ഇരുണ്ടയുഗത്തെ പോലും നാണിപ്പിക്കുന്ന ഒരു വർഗ്ഗം ലോകത്ത് 21-ന്നാം നൂറ്റാണ്ടിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് നിങ്ങൾ സഖാക്കൾ മാത്രമായിരിക്കും. ഇങ്ങനെ പോയാൽ മിക്കവാറും സഖാക്കൾ അടുത്ത തെരെഞ്ഞെടുപ്പിൽ കമ്മ്യൂണിസത്തെ പൊളിച്ചു കയ്യിൽ കൊടുക്കും... ഓരോരോ പുരോഗമനങ്ങളേയ് എന്നാണ് പോസ്റ്റ്. വലിയ വിമർശനമാണ് ഈ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Vanitha League Leader's facebook post against Arppo Arthavam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X