കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നല്ല, മൂന്ന് സീറ്റ് വേണം... വനിത ലീഗ് ഇത്തവണ ഉറച്ച് തന്നെ; കാല്‍ നൂറ്റാണ്ടിന്റെ ചരിത്രം വഴിമാറുമോ

Google Oneindia Malayalam News

മലപ്പുറം: കഴിഞ്ഞ 25 വര്‍ഷമായി മുസ്ലീം ലീഗിന് ഒരു വനിത സ്ഥാനാര്‍ത്ഥി ഉണ്ടായിട്ടില്ല. 1996 ലെ തിരഞ്ഞെടുപ്പില്‍ ഖമറുന്നീസ് അന്‍വര്‍ മാത്രമാണ് മുസ്ലീം ലീഗിന് വേണ്ടി ഒരു പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതിന് മുമ്പോ പിമ്പോ അങ്ങനെയൊരു സംഭവം മുസ്ലീം ലീഗിന്റെ ചരിത്രത്തിലില്ല.

ഒരൊറ്റ പെണ്‍ സാന്നിധ്യമില്ല; അടിമുടി ആണുങ്ങള്‍... അതാണ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന പത്തംഗ സമിതിഒരൊറ്റ പെണ്‍ സാന്നിധ്യമില്ല; അടിമുടി ആണുങ്ങള്‍... അതാണ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന പത്തംഗ സമിതി

ചരിത്രം തിരുത്തുമോ മുസ്ലീം ലീഗ്? വനിതകള്‍ വേണമെന്ന് യൂത്ത് ലീഗും എംഎസ്എഫും... കാല്‍ നൂറ്റാണ്ടിന്റെ കളങ്കംചരിത്രം തിരുത്തുമോ മുസ്ലീം ലീഗ്? വനിതകള്‍ വേണമെന്ന് യൂത്ത് ലീഗും എംഎസ്എഫും... കാല്‍ നൂറ്റാണ്ടിന്റെ കളങ്കം

എന്നാല്‍ ഇത്തവണ അങ്ങനെ ആകരുത് കാര്യങ്ങള്‍ എന്ന് ആവര്‍ത്തിച്ച് പറയുകയാണ് വനിത ലീഗ്. ഇക്കാര്യം ഒരു നിവേദനമായി പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് നല്‍കാനിരിക്കുകയാണ് നേതൃത്വം എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍...

ഒരു പേര് മാത്രം

ഒരു പേര് മാത്രം

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയുടെ പേരാണ് ഇപ്പോള്‍ മുസ്ലീം ലീഗിന്റെ വനിത സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് കേള്‍ക്കുന്നത്. പിണറായി വിജയനെ താന്‍ എന്ന് വിളിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഫാത്തിമയെ പ്രശസ്തയാക്കിയത്. ഇതേ തുടര്‍ന്നാണ് ഫാത്തിമ മത്സരിക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത്.

ഒരു സീറ്റ് പോര

ഒരു സീറ്റ് പോര

ഏതെങ്കിലും ഒരു സീറ്റ് നല്‍കി പ്രാതിനിധ്യം ഒതുക്കരുത് എന്നാണ് വനിത ലീഗിന്റെ പക്ഷം. ഇത്തവണ മുസ്ലീം ലീഗ് മുപ്പത് സീറ്റുകളില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് മൂന്ന് സീറ്റുകള്‍ എങ്കിലും അനുവദിക്കണം എന്നാണ് വനിത ലീഗിന്റെ ആവശ്യം.

പതിവ് പരാതിയോ?

പതിവ് പരാതിയോ?

ആദ്യമായിട്ടല്ല വനിത ലീഗ് ഇത്തരമൊരു പരാതിയും ആവശ്യവും ഉന്നയിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും സീറ്റിനായി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മാത്രം നേതൃത്വം അനുകൂലമായ ഒരു തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.

വാര്‍ത്ത മാത്രം

വാര്‍ത്ത മാത്രം

2011 ല്‍ മുസ്ലീം ലീഗിന് ഒരു വനിത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു. വനിത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന അഡ്വ നൂര്‍ബിന റഷീദിന്റെ പേരായിരുന്നു അന്ന് ഉയര്‍ന്ന് കേട്ടത. കോഴിക്കോട് സൗത്തിലായിരുന്നു നൂര്‍ബിനയെ പരിഗണിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ നൂര്‍ബിന പുറത്താവുകയും എംകെ മുനീര്‍ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. നൂര്‍ബിന റഷീദ് ഇപ്പോള്‍ വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്.

ചരിത്രത്തിലെ പോരാട്ടം

ചരിത്രത്തിലെ പോരാട്ടം

1996 ല്‍ ഖമറുന്നീസ അന്‍വര്‍ മത്സരിച്ചത് മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റില്‍ ആയിരുന്നു. പഴയ കോഴിക്കോട്-2 മണ്ഡലത്തില്‍. സിപിഎമ്മിന്റെ യുവ നേതാവായ എളമരം കരീം ആയിരുന്നു എതിരാളി. ഏഴായിരത്തില്‍ പരം വോട്ടുകള്‍ക്കായിരുന്നു അന്ന് സിറ്റിങ് സീറ്റില്‍ ലീഗിന്റെ വനിത സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.

പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന്

പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന്

നിയമസഭ തിരഞ്ഞെടുപ്പില്‍ വനിതകളെ മത്സരിപ്പിക്കണോ എന്ന കാര്യം മുസ്ലീം ലീഗ് ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറയുന്നത്. എന്നാല്‍, ഇത്തവണ അനുകൂലമായ നിലപാടുണ്ടാകും എന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. കാലം മാറി വരികയാണെന്നും പാര്‍ട്ടി കമ്മിറ്റി വേണം വനിത സ്ഥാനാര്‍ത്ഥികളുടെ കാര്യം തീരുമാനിക്കാന്‍ എന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യൂത്ത് ലീഗിന്റെ പിന്തുണ

യൂത്ത് ലീഗിന്റെ പിന്തുണ

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ വനിത സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണം എന്ന ആവശ്യം മുസ്ലീം യൂത്ത് ലീഗും ഇത്തവണ ഉന്നയിച്ചിട്ടുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം വേണം എന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആവശ്യം പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

എത്ര സീറ്റില്‍

എത്ര സീറ്റില്‍

മുസ്ലീം ലീഗ് ഉത്തവണ 35 സീറ്റുകള്‍ക്കായി ആവശ്യം ഉന്നയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 30 സീറ്റുകള്‍ വരെ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. കഴിഞ്ഞ തവണ മത്സരിച്ച പലരേയും ഇത്തവണ മാറ്റിനിര്‍ത്തുമെന്ന് നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിനെ വിറപ്പിച്ച് യൂത്ത് ലീഗിന്റെ നീക്കം; 31 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്നു, ലീഗിന്റെ പിന്തുണകോണ്‍ഗ്രസിനെ വിറപ്പിച്ച് യൂത്ത് ലീഗിന്റെ നീക്കം; 31 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്നു, ലീഗിന്റെ പിന്തുണ

കളമശ്ശേരി വിടാതെ ലീഗ്; ഇബ്രാഹിം കുഞ്ഞില്ല, സീറ്റ് മകന്... കെമാല്‍ പാഷ കണ്ട് കൊതിക്കണ്ടകളമശ്ശേരി വിടാതെ ലീഗ്; ഇബ്രാഹിം കുഞ്ഞില്ല, സീറ്റ് മകന്... കെമാല്‍ പാഷ കണ്ട് കൊതിക്കണ്ട

English summary
Vanitha League to demand 3 seats in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X