വഞ്ചിയൂർ അതിക്രമം; വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം ഞെട്ടലുളവാക്കുന്നതെന്ന് ഉമ തോമസ് എംഎൽഎ

തിരുവനന്തപുരം വഞ്ചിയൂരിൽ ഒരു സ്ത്രീയ്ക്ക് എതിരെ ഉണ്ടായ ആക്രമണത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം ഞെട്ടലുളവാക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണെന്ന് ഉമ തോമസ് എം എൽ എ. ഒരു സമുന്നത സി പി എം നേതാവായ വനിതാ കമ്മീഷൻ അധ്യക്ഷയിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഒരു പരാമർശമാണ് പോലീസിനെ ന്യായീകരിച്ചുകൊണ്ട് ഉണ്ടായിട്ടുള്ളത്.സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ എത്ര ലാഘവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് വഞ്ചിയൂർ സംഭവം.ഇക്കാര്യത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തുകൊണ്ട് സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ്.ഇതിന് ഉത്തരവാദികളായ സ്റ്റേഷനിലെ ഉന്നതരായ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി എടുക്കണമെന്നു ഉമ തോമസ് പറഞ്ഞു. അവരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
' തിരുവനന്തപുരം വഞ്ചിയൂരിൽ ഒരു സ്ത്രീയ്ക്ക് എതിരെ ഉണ്ടായ ആക്രമണത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം ഞെട്ടലുളവാക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണ്. ഒരു സമുന്നത സി.പി.എം നേതാവായ വനിതാ കമ്മീഷൻ അധ്യക്ഷയിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഒരു പരാമർശമാണ് പോലീസിനെ ന്യായീകരിച്ചുകൊണ്ട് ഉണ്ടായിട്ടുള്ളത്.
നിയമസഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണങ്ങളെ സംബന്ധിച്ച് ഞാൻ ഒരു അടിയന്തപ്രമേയം അവതരിപ്പിക്കാൻ അനുമതി ചോദിച്ചിരുന്നു എങ്കിലും പ്രസ്തുത അനുമതി സർക്കാർ നൽകിയിരുന്നില്ല. അതിനെ തുടർന്ന് നിയമസഭയിൽ ഉണ്ടായ സംഭവവികാസങ്ങൾ എല്ലാവർക്കും അറിയാവുന്നതാണല്ലോ. പ്രസ്തുത അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുക വഴി സർക്കാർ സ്ത്രീപീഡകർക്ക് ഒപ്പമാണെന്ന സന്ദേശമാണ് നൽകിയത്. അതുകൊണ്ടുതന്നെയാണ് തൊട്ടടുത്ത ദിവസം മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചത്. ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത പോലീസിന്റെ നിഷ്‌ക്രിയ നിലപാടും ഇത്തരം ആക്രമികൾക്ക് സഹായകരമാണ്.
പോലീസും സംസ്ഥാന സർക്കാരും ഇത്തരക്കാർക്ക് സംരക്ഷണം ഒരുക്കുന്നതാണ് സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതിന് കാരണം.
സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ എത്ര ലാഘവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് വഞ്ചിയൂർ സംഭവം.ഇക്കാര്യത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തുകൊണ്ട് സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ്.ഇതിന് ഉത്തരവാദികളായ സ്റ്റേഷനിലെ ഉന്നതരായ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി എടുക്കണം.ഇതിൻറെ ഉത്തരവാദത്തിൽ നിന്നും സംസ്ഥാന ആഭ്യന്തര വകുപ്പിനോ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കോ ഒഴിഞ്ഞുമാറുവാൻ സാധ്യമല്ല. മാത്രമല്ല സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ രാഷ്ട്രീയമായി നിലപാടെടുക്കുന്ന ഇപ്പോഴത്തെ സംസ്ഥാന വനിതാ കമ്മീഷൻ തുടരേണ്ടതുണ്ടോ എന്നും ആലോചിക്കണം'












Click it and Unblock the Notifications