വരള്‍ച്ച പ്രതിരോധം: വയനാട്ടില്‍ സമഗ്ര പദ്ധതികള്‍ ഒരുങ്ങുന്നു
കല്‍പ്പറ്റ: വരള്‍ച്ചാ ബാധിത ലഘൂകരണത്തിനായി തിരഞ്ഞെടുത്ത മുള്ളന്‍കൊല്ലി, പൂതാടി, പുല്പള്ളി മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ചുള്ള അവലോകന യോഗം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ നടന്നു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. കബനി നദീ തീര സംരക്ഷണം, കോണ്‍ക്രീറ്റ് തടയണ നിര്‍മാണം, ജൈവ വേലി നിര്‍മാണം, കിണര്‍ റീച്ചാര്‍ജ്, പുല്ല് കൃഷി, ഉപരിതല വരള്‍ച്ച, തോട് പുനരുദ്ധാരണം തുടങ്ങിയവ ചര്‍ച്ച ചെയ്തു.
2017- 18 വര്‍ഷത്തില്‍ 2.15 കോടി രൂപയും 2018- 19 വര്‍ഷത്തില്‍ 2.85 കോടി രൂപയുടേയും പദ്ധതിയാണ് വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ളത്. കബനി തീരത്ത് 10 കി.മീറ്റര്‍ പരിധിയില്‍ ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിക്കാനും കര്‍ഷകരുടെ ഭൂമിയില്‍ മാവ്, പ്ലാവ്, അയനി, നീര്‍മരുത് തുടങ്ങിയവ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചു.തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ വനം വകുപ്പുമായി സഹകരിച്ച് ഒരുലക്ഷം വൃക്ഷതൈകള്‍ നടും.

അതോടൊപ്പം 500 കിണറുകള്‍ റീച്ചാര്‍ജ് ചെയ്യും. കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ജൈവവേലി സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ഉപരിതല വരള്‍ച്ച പ്രതിരോധിക്കാന്‍ ചകിരി നിറയ്ക്കുക തുടങ്ങിയ പുതിയ ആശയങ്ങള്‍ പരീക്ഷിക്കും. പുല്‍കൃഷി, ചെക്ക് ഡാം, കുളം, മണ്ണ് ഡാം എന്നിവ സ്ഥാപിക്കാനും ആറു സ്ഥലങ്ങളില്‍ മഴമാപിനി സ്ഥാപിക്കാനും തീരുമാനിച്ചു. ഇതിനായുള്ള ആക്ഷന്‍ പ്ലാന്‍ യോഗം അംഗീകരിച്ചു. പദ്ധതികളുടെ റിപ്പോര്‍ട്ട് മണ്ണ് സംരക്ഷണ വി'ാഗം ഓഫീസര്‍ പി.യു. ദാസ് അവതരിപ്പിച്ചു.
പട്ടിക വര്‍ഗക്കാരുടെ ഭവന നിര്‍മാണം നടത്തുന്നതിനായി രൂപീകരിച്ച ട്രൈബല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്താനും ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സൊസൈറ്റി പ്രസിഡന്റ്, സെക്രട്ടറിമാര്‍, പട്ടിക വികസന ഓഫീസര്‍, ലൈഫ് മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൊസൈറ്റികള്‍ക്ക് കൂടുതല്‍ വീട് അനുവദിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പഞ്ചായത്ത് മുഖേന അനുവദിക്കുന്ന വീടുകള്‍ സൊസൈറ്റിയ്ക്ക് നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഡി.ഡി.സി. യോഗത്തില്‍ ചര്‍ച്ചചെയ്യാനും ധാരണയായി. അതോടൊപ്പം മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.നിര്‍മാണത്തിനനുസരിച്ചുള്ള ഗഡുക്കള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ കളക്ടര്‍ നടപടി സ്വീകരിക്കും. നിര്‍മാണം പാതിവഴിയില്‍ നിലച്ച വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications