Get Updates
Get notified of breaking news, exclusive insights, and must-see stories!

വാരാപ്പുഴയിലെ ബിജെപി ഹര്‍ത്താലിനിടെ കുഞ്ഞുമായി ആസ്പത്രിയിലേക്ക് പോയ യുവാവിനെ റോഡിലിട്ട് മര്‍ദ്ദിച്ചു

കൊച്ചി: വാരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് മര്‍ദ്ദനത്തില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക ആക്രമം. പ്രധാന റോഡുകളെല്ലാം ഹര്‍ത്താലനുകൂലികള്‍ തടയുന്നതായാണ് റിപ്പോര്‍ട്ട്. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നതായും വഴിയാത്രക്കാരെ മര്‍ദ്ദിക്കുന്നതായും പരാതിയുണ്ട്. കൈക്കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബൈക്കിലെത്തിയ യുവാവിനേയും ഹര്‍ത്താലനുകൂലികള്‍ മര്‍ദ്ദിച്ചു. വാഹനം തടഞ്ഞശേഷം റോഡില്‍ തള്ളിയിട്ട് മര്‍ദിക്കുകയായിരുന്നു. എന്നാല്‍ പോലീസ് കാഴ്ചക്കാരായി മാറിനിന്നതല്ലാതെ ഹര്‍ത്താലനുകൂലികളെ തടയാന്‍ ശ്രമിച്ചില്ലെന്നും ആക്ഷേപം ഉണ്ട്.

harthal protests

അതിനിടെ ശ്രീജിത്തിന്‍റെ പോസ്റ്റ്മാര്‍ട്ടം ഇന്ന് ഉച്ചയോടെ നടത്തും. വാരാപ്പുഴയില്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തിലെ മുഖ്യപ്രതിയായ ശ്രീജിത്തിനെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാവിലെ അവശനിലയില്‍ ആസ്പത്രിയിലെത്തിച്ച ശ്രീജിത്ത് അടിയന്ത്ര ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും തിങ്കളാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.

കസ്റ്റഡിയില്‍ ഇരിക്കെ ശ്രീജിത്ത് ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ആസ്പത്രി സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന്‍ സംഭവത്തില്‍ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്നത് സംബന്ധിച്ച് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് റേഞ്ച് ഐജി പറഞ്ഞു. അതേസമയം ഡിജിപിയുടെ നിര്‍ദ്ദേശപ്രതാരം മരണത്തില്‍ ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+