കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ രേഖകള്‍ പുറത്ത് വിട്ടാല്‍ സിപിഎം നേതാക്കള്‍ കൊലപാതക കേസില്‍ പ്രതിയാകും: ചെന്നിത്തല

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡിമരണം നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. കേസില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്ന എസ്പി എവി ജോര്‍ജിന് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം അടിയന്തരം പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ പി ശ്രീരാമ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ അംഗീകരിക്കാതിരുന്നതോടു പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.

തുടര്‍ന്ന് സ്പീക്കറുമായി പ്രതിപക്ഷ നേതാവ് കൊമ്പ് കോര്‍ക്കുകയും ചെയ്തു. അടിയന്തര പ്രമേയം അംഗീകരിക്കാനാവില്ലെന്നും സബ്മിഷനായി പരിഗണിക്കാണമെന്നുള്ള നിലപാടാണ് സ്പീക്കര്‍ കൈക്കൊണ്ടത്. സബ്മിഷനിലെ മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

നിയമോപദേശം

നിയമോപദേശം

ശ്രീജിത്തിന്റെ കസ്റ്റഡി മരണകേസില്‍ ആലുവ റൂറല്‍ എസ്പിയായിരുന്നു എവി ജോര്‍ജിനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയിരുന്നു. കേസ് അട്ടിമറിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് സൂചിപ്പിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നത്. വിഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സ്പീക്കര്‍

സ്പീക്കര്‍

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തപ്രമേയം അംഗീകരിക്കാനാവില്ലെന്നും സബ്മിഷനായി പരിഗണിക്കാമെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. ഇതൊരു അടിയന്തര പ്രാധാന്യമുള്ള കേസല്ലെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രതിപക്ഷാംഗങ്ങളുടെ ഭാഗത്ത് നിന്ന് സ്പീക്കറുമായി തര്‍ക്കം ഉണ്ടായി.

വിഡി സതീശന്‍

വിഡി സതീശന്‍

പിന്നീട് വിഷയം സബ്മിഷനായി പരിഗണിക്കാം എന്ന സ്പീക്കറുടെ നിലപാട് പ്രതിപക്ഷം പിന്നീട് അംഗീകരിക്കുകയായിരുന്നു. വിഡി സതീശന്‍ തന്നെയാണ് സബ്മിഷനും അവതരിപ്പിച്ചത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്പിക്ക് കൃത്യമായ പങ്കുണ്ടെന്നും പ്രതിപക്ഷം സബ്മിഷില്‍ ആരോപിച്ചു.

സിപിഎം കുടുങ്ങും

സിപിഎം കുടുങ്ങും

എവി ജോര്‍ജ്ജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ സിപിഎം ഉന്നതന്‍ പിടിയിലാകും എന്നത് കൊണ്ടാണ് എവി ജോര്‍ജ്ജിനെ കുറ്റവിമുക്തമനാക്കുന്നത്. ശ്രീജിത്തിനെ കേസില്‍ കുടുക്കാന്‍ പോലീസിനെ വിളിച്ച വലിയ സഖാവിനെ പുറത്ത് കൊണ്ടുവരണമെന്നും സഭയില്‍ നിന്ന് ഇറങ്ങിപ്പോന്നതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

ഏരിയാ സെക്രട്ടറി

ഏരിയാ സെക്രട്ടറി

സിപിഎം ഏരിയാ സെക്രട്ടറിയെ ചോദ്യം ചെയ്തതോടെ കേസ് നിലച്ചെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കേസില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. ശ്രീജിത്തിന്റെ അമ്മ ആവശ്യപ്പെട്ടത് പോലെ കൊലപാതക കേസ് സിബിഐക്ക് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മറുപടി

മറുപടി

ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യകസ്റ്റഡി മരണമല്ലെന്നായിരുന്നു പ്രതിപക്ഷത്തിന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ശ്രീജിത്തിന്റെ കുടംബം തൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

English summary
varappuzha custodial death niyamasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X