വരാപ്പുഴ പീഡനം; ശോഭാ ജോൺ 18 വർഷം അകത്ത് കിടക്കും!! ജയരാജൻ നായർക്ക് 11 വർഷം തടവ്!!
വരാപ്പുഴ പീഡനക്കേസിൽ മുഖ്യപ്രതിയും ഇടനിലക്കാരിയുമായ ശോഭാ ജോണിന് 18 വർഷം കഠിന തടവ്. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും അടയ്ക്കണം.
കൊച്ചി: വരാപ്പുഴ പീഡനക്കേസിൽ മുഖ്യപ്രതിയും ഇടനിലക്കാരിയുമായ ശോഭാ ജോണിന് 18 വർഷം കഠിന തടവ്. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും അടയ്ക്കണം. കേസിലെ എട്ടാം പ്രതി ജയരാജൻ നായരെ 11 വർഷത്തേക്കും കോടതി ശിക്ഷിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് എട്ട് വർഷമായി അനുഭവിച്ചാൽ മതിയാകും.

ശോഭാ ജോണും ജയരാജൻ നായരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിലെ അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ശോഭാ ജോണിന്റെ ഡ്രൈവർ കേപ്പൻ അനി, പെൺകുട്ടിയുടെ സഹോദരി പുഷ്പവതി, സഹോദരിയുടെ ഭർത്താവ് വിനോദ് കുമാർ എന്നിവരെയാണ് വെറുതെ വിട്ടത്. ഒരു പ്രതി വിചാരണ കാലയളവിൽ മരിച്ചിരുന്നു.
വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് 32 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ആദ്യ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.
2011 ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വരാപ്പുഴയിൽ ശോഭാജോൺ വാടകയ്ക്കെടുത്ത വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍വാണിഭ സംഘത്തിലെ ഇടനിലക്കാരിയായ ശോഭാജോൺ ആണ് കേസിലെ മുഖ്യപ്രതി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications