കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരാപ്പുഴ; പെൺകുട്ടിയെ കാഴ്ചവെച്ച ശോഭാ ജോണും കേണലും കുറ്റക്കാർ, പുഷ്പാവതിയും അളിയനും രക്ഷപ്പെട്ടു...

വരാപ്പുഴ പെൺവാണിഭവവുമായി ബന്ധപ്പെട്ട് ആകെ 48 കേസുകളാണ് സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വരാപ്പുഴ പെൺവാണിഭ കേസിലെ ആദ്യ വിധി പുറത്തുവന്നു. സംഭവത്തിൽ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണും, കേണൽ ജയരാജൻ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ അഞ്ചു പ്രതികളെ കോടതി വിട്ടയച്ചു.

തേച്ചിട്ട് പോയ കാമുകിയുടെ പേര് ബ്ലേഡ് കൊണ്ട് വരഞ്ഞു! നാട്ടുകാർ ബ്ലൂ വെയ്ൽ കളിക്കാരനാക്കി, തൃശൂരിൽ..തേച്ചിട്ട് പോയ കാമുകിയുടെ പേര് ബ്ലേഡ് കൊണ്ട് വരഞ്ഞു! നാട്ടുകാർ ബ്ലൂ വെയ്ൽ കളിക്കാരനാക്കി, തൃശൂരിൽ..

രണ്ട് വിക്കറ്റ് വീഴ്ത്താൻ പ്രതിപക്ഷം! രാജിവെയ്ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി, സഭയിൽ പ്രതിപക്ഷ ബഹളം.. രണ്ട് വിക്കറ്റ് വീഴ്ത്താൻ പ്രതിപക്ഷം! രാജിവെയ്ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി, സഭയിൽ പ്രതിപക്ഷ ബഹളം..

എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വരാപ്പുഴ പെൺവാണിഭവവുമായി ബന്ധപ്പെട്ട ആദ്യ കേസിലെ വിധി പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ആകെ 48 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് കൈമാറി കൂട്ടബലാത്സംഗത്തിനിരയാക്കി എന്ന കേസിലാണ് കോടതി വിധി പറഞ്ഞത്. പെൺവാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോണാണ് എല്ലാ കേസുകളിലെയും മുഖ്യപ്രതി.

കുറ്റക്കാർ...

കുറ്റക്കാർ...

വരാപ്പുഴ പെൺവാണിഭവവുമായി ബന്ധപ്പെട്ട ആദ്യ കേസിലാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളായ ശോഭാ ജോണും കേണൽ ജയരാജൻ നായരും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

ശിക്ഷാ വിധി ഉടൻ...

ശിക്ഷാ വിധി ഉടൻ...

ശോഭാ ജോണും കേണൽ ജയരാജൻ നായരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഇരുവരുടെയും ശിക്ഷ എന്താണെന്നുള്ളത് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പ്രസ്താവിക്കും.

അഞ്ച് പ്രതികളെ വെറുതെ വിട്ടു...

അഞ്ച് പ്രതികളെ വെറുതെ വിട്ടു...

വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട ആദ്യ കേസിൽ അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടു. ആകെ എട്ടു പ്രതികളുണ്ടായിരുന്ന കേസിലെ ഒരു പ്രതി വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.

സഹോദരിയും, അളിയനും...

സഹോദരിയും, അളിയനും...

പീഡനവുമായി ബന്ധപ്പെട്ട ആദ്യ കേസിൽ ഇരയായ പെൺകുട്ടിയുടെ സഹോദരി പുഷ്പാവതി, ഇവരുടെ ഭർത്താവ് വിനോദ് എന്നിവരും വെറുതെ വിട്ടവരിൽ ഉൾപ്പെടും.

ആകെ 48 കേസുകൾ...

ആകെ 48 കേസുകൾ...

വരാപ്പുഴ പെൺവാണിഭവവുമായി ബന്ധപ്പെട്ട് ആകെ 48 കേസുകളാണ് സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യ കേസിലെ വിധി പ്രസ്താവമാണ് തിങ്കളാഴ്ച നടന്നത്. ബാക്കി 47 കേസുകളുടെയും വിചാരണ തുടരുകയാണ്.

2011ൽ...

2011ൽ...

2011 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വരാപ്പുഴയിൽ ശോഭാ ജോൺ വാടകയ്ക്കെടുത്ത വീട്ടിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കുറ്റപ്പത്രത്തിൽ പറയുന്നത്.

ആദ്യം അനാശാസ്യത്തിന്...

ആദ്യം അനാശാസ്യത്തിന്...

സംഭവവുമായി ബന്ധപ്പെട്ട് ആദ്യം അനാശാസ്യത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിഞ്ഞതോടെ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്ത് കേസുകൾ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

English summary
varappuzha rape case;court found that sobha john and jayarajan nair are culprits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X