• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പോലീസിനെ വെട്ടിച്ച് പ്രതികൾ കോടതിയിൽ, കീഴടങ്ങിയത് യഥാർത്ഥ പ്രതികൾ!

  • By Desk

കൊച്ചി: വാരാപ്പുഴയിൽ ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാൻ കാരണമായ കേസിലെ യഥാർത്ഥ പ്രതികൾ പോലീസിനെ വെട്ടിച്ച് കോടതിയിൽ കീഴടങ്ങി. വിപിന്‍ (28), അജിത് കെബി (25), ശ്രീജിത്ത് എന്ന് വിളിക്കുന്ന തുളസീദാസ് (23) എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്. വീടുകയറി ആക്രമിച്ച കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളാണ് ഇവര്‍. ആക്രമണത്തിന് പിന്നാലെയാണ് ഗൃഹനാഥനായ വാസുദേവൻ ആത്മഹത്യ ചെയ്തത്.

പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. കേസില്‍ ആദ്യം പിടിയിലായവരില്‍ ഒരാളായ ശ്രീജിത്ത് കസ്റ്റഡി മര്‍ദനത്തില്‍ മരിച്ചതോടെ പോലീസ് ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്തായിരുന്നില്ല്. ശനിയാഴ്ച വൈകിട്ട് പോലീസിനെ വെട്ടിച്ച് മൂവരും കോടതയിൽ കീഴടങ്ങുകയായിരുന്നു.

ശ്രീജിത്ത് നിരപരാധി

ശ്രീജിത്ത് നിരപരാധി

കൊല്ലപ്പെട്ട ശ്രീജിത്ത് നിരപരാധിയായിരുന്നെന്ന് പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസമാദ്യമാണ് വരാപ്പുഴയില്‍ വാസുദേവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്‌ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം. കീഴടങ്ങിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.

സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കി

സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കി

അതേസമയം വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ‘ശ്രീജിത്തിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയാണ് സ്വീകരിച്ചത്. കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡി മരണം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ കരുത്തുറ്റ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തു നിന്നും ഉണ്ടായി. എന്നാല്‍ അത് കൈയ്യോടെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരാപ്പുഴ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ചതു സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഭാര്യ അഖില നൽകിയ ഹർജി ഹൈക്കോടതി മധ്യവേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റിവെച്ചിരിക്കുകയാണ്.

പോലീസുകാരെ ബലിയാടാക്കുന്നു

പോലീസുകാരെ ബലിയാടാക്കുന്നു

വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസിൽ ഏപ്രിൽ ആറിനാണു പോലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ക്രൂര മർദനത്തെ തുടർന്നു ശ്രീജിത്ത് മരിച്ചെന്ന് ആരോപിച്ചാണു ഹർജി. സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുണ്ട്. വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പോലീസുകാരെ ബലിയാടാക്കി ഉന്നത പോലീസ് - പാർട്ടി നേതൃത്വങ്ങളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. ശ്രീജിത്തിന്റെ മരണത്തിനു കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുക, കേന്ദ്ര - സംസ്ഥാന ജനദ്രോഹ നയങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകളിലും യുഡിഎഫ്നേതൃത്വത്തിൽ ഉപരോധിക്കാനും ആഹ്വാനം ചെയ്തിരുന്നു.

English summary
Varapuzha house attack case; Real convicts surrender to court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X