കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരിയംകുന്നന്‍ തെറ്റായ തീരുമാനം, പൃഥിരാജിനോട് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങള്‍ക്ക് നടുവിലാണ്. വാരിയംകുന്നന്‍ ഹിന്ദുവിരുദ്ധനാണെന്നും അദ്ദേഹത്തെ വെള്ളപൂശാനുളള ശ്രമം ആണ് സിനിമ എന്നുമാരോപിച്ച് ബിജെപിയാണ് വിവാദം കത്തിച്ചത്. വാരിയംകുന്നന്റെ തിരക്കഥാകൃത്തായ റമീസ് മുഹമ്മദിന്റെ പഴയ ചില സ്ത്രീ വിരുദ്ധവും തീവ്ര നിലപാടുകള്‍ ഉളളതുമായ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ റമീസിനെ തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്നും മാറ്റുന്നതായി സംവിധായകന്‍ ആഷിഖ് അബു അറിയിച്ചിരുന്നു. കൂടാതെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുങ്ങുന്നത് നാല് സിനിമകളാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

bjp

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 488 പേര്‍ക്ക്; ഏറ്റവും ഉയര്‍ന്ന് പ്രതിദിന വര്‍ധനവ്സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 488 പേര്‍ക്ക്; ഏറ്റവും ഉയര്‍ന്ന് പ്രതിദിന വര്‍ധനവ്

Recommended Video

cmsvideo
തെറ്റു തിരുത്തി തിരിച്ചു വരുമെന്ന് റമീസ് മുഹമ്മദ്‌ | Oneindia Malayalam

ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വന്‍ സൈബര്‍ ആക്രമണാണ് നടന്‍ പൃഥിരാജ് നേരിട്ടത്. ഇതിനിടെ കഴിഞ്ഞ ദിവസം താന്‍ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം കടുവയുടെ പോസ്റ്റര്‍ പൃഥിരാജ് പങ്കുവച്ചിരുന്നു. ഈ പോസറ്ററിന് താഴെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്ത കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വാരിയം കുന്നന്‍ തെറ്റായ തീരുമാനമെന്നാണ് അബ്ദുള്ളക്കുട്ടി കമന്റിട്ടത്. അതേസമയം, പൃഥിരാജ് തന്റെ നല്ല സുഹൃത്താണെന്നും പല്ലപ്പോഴും വിളിച്ച് അഭിന്ദിക്കാറുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വാരി.ം കുന്നനില്‍ നിന്ന് പൃഥിരാജ് പി്ന്മാറുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞതായി ന്യൂസ് 18 മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രകഥാപാത്രമാക്കി നാല് സിനിമകളാണ് ഇറങ്ങുന്നത്. ആഷിക് അബുവിന് പുറമെ, പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹീം വേങ്ങര, അലി അക്ബര്‍ എന്നിവരും സിനിമ ഒരുക്കുന്നുണ്ട്. എല്ലാവരും ഇക്കാര്യം പരസ്യമാക്കി. ഇതിനിടെ, അതേസമയം, വാരിയന്‍കുന്നന്‍ സിനിമ ചരിത്രത്തിന്റെ അപനിര്‍മിതിയാണെന്നും ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണമെന്നും ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മോശമാക്കിയും പൃഥ്വിരാജിനെയും കുടുംബത്തെയും കടന്നാക്രമിച്ചും ഒരുവിഭാഗം പ്രതികരിക്കുന്നുണ്ട്.

സ്വപ്ന സുരേഷ് അസഭ്യം വിളിച്ചു, തുടര്‍ച്ചയായി മുഖത്തടിച്ചു; സ്വന്തമായി ഗുണ്ടാസംഘമുണ്ടെന്നും യുവാവ്സ്വപ്ന സുരേഷ് അസഭ്യം വിളിച്ചു, തുടര്‍ച്ചയായി മുഖത്തടിച്ചു; സ്വന്തമായി ഗുണ്ടാസംഘമുണ്ടെന്നും യുവാവ്

കള്ളന്‍ കപ്പലില്‍ തന്നെ; വി മുരളീധരൻ സംശയ നിഴലിലെന്ന് സിപിഎം! നയതന്ത്ര ബാഗേജല്ലെന്ന് പറഞ്ഞതെന്തിന്?കള്ളന്‍ കപ്പലില്‍ തന്നെ; വി മുരളീധരൻ സംശയ നിഴലിലെന്ന് സിപിഎം! നയതന്ത്ര ബാഗേജല്ലെന്ന് പറഞ്ഞതെന്തിന്?

English summary
Variamkunnan is wrong decision, BJP leader AP Abdullakutty to Prithviraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X