കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി ആ പണം എന്റേതാണ്...എനിക്ക് തിരിച്ചുതരണം; അപേക്ഷയുമായി അലി അക്ബര്‍; സംഭവിച്ചതെന്ത്?

Google Oneindia Malayalam News

തിരുവനന്തപുരം: വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാക്കുകയാണെന്ന് സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ കടുത്ത പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ തന്നെ വാരിയംകുന്നത് ഹാജിയെ വില്ലനാക്കി അവതരിപ്പിക്കുന്ന 1921 എന്ന സിനിമ സംവിധായകന്‍ അലി അക്ബര്‍ പ്രഖ്യാപിച്ചത്. ക്രൗഡ് ഫണ്ടിംഗ് രീതിയില്‍ സിനിമ നിര്‍മ്മിക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.

ali akbar

ഇതിനായി അദ്ദേഹം തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ നല്‍കിയിരുന്നു. എന്നാല്‍ ഇതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇന്നലെ വൈകീട്ടോടെ ഏകദേശം 16 ലക്ഷത്തില്‍ കൂടുതല്‍ രൂപ അക്കൗണ്ടിലെത്തിയെന്നാണ് അലി അക്ബര്‍ തന്നെ വെളിപ്പെടുത്തിയത്. 25, 50 രൂപ മുതല്‍ അമ്പതിനായിരം രൂപ വരെ നല്‍കിയവരുണ്ടെന്ന് അലി അക്ബര്‍ വെളിപ്പെടുത്തി. ഫോണിലൂടെ അഭിനന്ദനങ്ങളും ഭീഷണികളും ലഭിക്കുന്നുണ്ടെന്നും അലി അക്ബര്‍ പറഞ്ഞു.

Recommended Video

cmsvideo
തെറ്റു തിരുത്തി തിരിച്ചു വരുമെന്ന് റമീസ് മുഹമ്മദ്‌ | Oneindia Malayalam

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് അലി അക്ബര്‍ . സിനിമ പിടിക്കാന്‍ ജനം അയക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പോകുന്നു എന്നാണ് അലി അക്ബര്‍ ആരോപിക്കുന്നത്. കാരണം സിനിമ നിര്‍മിക്കാന്‍ പണം ആവശ്യപ്പെട്ട് കൊണ്ട് അലി അക്ബറിന്റെ ചിത്രം വെച്ച് ഒരു കൂട്ടര്‍ കാര്‍ഡുണ്ടാക്കി. എന്നാല്‍ ആ കാര്‍ഡില്‍ വെച്ചിരുന്ന അക്കൗണ്ട് നമ്പര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടേതാണ്. നിരവധി പേര്‍ ഈ അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നാണ് അലി അക്ബര്‍ അവകാശപ്പെടുന്നത്. ആ പണം എനിക്ക് തന്നതാണെന്ന് പറയുന്നവരുടെ പണം തിരിച്ചുതരണമെന്നാണ് അലി അക്ബര്‍ ആവശ്യപ്പെടുന്നത്.

പ്രിയപ്പെട്ട മുഖ്യമന്ത്രി എന്റെ പണം എനിക്ക് തിരിച്ച് നല്‍കണം. ഈ ദിവയം അങ്ങയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരോട് ചോദിക്കണം, ഇത് എനിക്ക് തന്നതാണോ അതോ അലി അക്ബറിന് തന്നതാണോ എന്ന്. അത് എനിക്ക് തന്നതാണെന്ന് പറയുന്നവരുടെ പണം എനിക്ക് തിരിച്ചുവതരണം. ഇത് എന്റെ അപേക്ഷയാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലൂടെയാണ് അലി അകബര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

അലി അക്ബറിന്റെ വാരിയംകുന്നന്‍ തരംഗമാകുന്നു.... 2 ദിവസം കൊണ്ട് പിരിഞ്ഞ് കിട്ടിയത് 16 ലക്ഷം!!അലി അക്ബറിന്റെ വാരിയംകുന്നന്‍ തരംഗമാകുന്നു.... 2 ദിവസം കൊണ്ട് പിരിഞ്ഞ് കിട്ടിയത് 16 ലക്ഷം!!

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്; യുവതികളെ വിളിച്ചുവരുത്തിയ ഇടുക്കിക്കാരി മീര ആര് ? നിര്‍ണായക തെളിവ്ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്; യുവതികളെ വിളിച്ചുവരുത്തിയ ഇടുക്കിക്കാരി മീര ആര് ? നിര്‍ണായക തെളിവ്

English summary
Variamkunnan Movie; Director Ali Akbar has demanded a refund to the chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X