കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനും ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളാണ്, വിവാദത്തില്‍ വിശദീകരണവുമായി മുഹ്‌സിൻ

Google Oneindia Malayalam News

കൊച്ചി: ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിരക്കഥാകൃത്തായ റമീസ് ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു. ചിത്രത്തിന്റെ ഭാഗമാകുന്ന അണിയറ പ്രവര്‍ത്തകരുടെ രാഷ്ട്രീയം തന്നെയാണ് ഇപ്പോഴത്തെ പ്രധാന വിഷയം. ഇപ്പോഴിതാ തന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള വിവാദത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വാരിയംകുന്നന്റെ കോ ഡയറക്ടര്‍ കൂടിയായ മുഹ്‌സിന്‍ പരാരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.

variamkunnan

ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളൊരു മോശം മനുഷ്യനാണെന്ന് മുഹ്‌സിന്‍ പരാരി പറയുന്നു. എതിരുകള്‍ തമ്മില്‍ കലാപത്തിലേര്‍പ്പെടുന്നതിനേക്കാള്‍ മനോഹരം അവ തമ്മിലുള്ള സര്‍ഗാത്മകമായ കൊടുക്കല്‍ വാങ്ങലുകളാണ്. സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ 'ഭിന്നതകളുടെ സൗഹൃദം '(friendship of disagreements) എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനും ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നെന്ന മുഹ്‌സിന്‍ പറയുന്നു. മുഹ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

ജീവനക്കാർക്ക് ഇനി സ്ഥിരമായി വീട്ടിലരുന്ന് ജോലി ചെയ്യാം, 'വർക്ക് ഫ്രം ഹോം' ഇൻഫോസിസ് സ്ഥിരമാക്കുന്നു !ജീവനക്കാർക്ക് ഇനി സ്ഥിരമായി വീട്ടിലരുന്ന് ജോലി ചെയ്യാം, 'വർക്ക് ഫ്രം ഹോം' ഇൻഫോസിസ് സ്ഥിരമാക്കുന്നു !

ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളൊരു മോശം മനുഷ്യനാണ്. എതിരുകള്‍ തമ്മില്‍ കലാപത്തിലേര്‍പ്പെടുന്നതിനേക്കാള്‍ മനോഹരം അവ തമ്മിലുള്ള സര്‍ഗാത്മകമായ കൊടുക്കല്‍ വാങ്ങലുകളാണ്. സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ 'ഭിന്നതകളുടെ സൗഹൃദം '(friendship of disagreements) എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനും ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഒട്ടും തലകുനിക്കാതെ ഇനിയും സൗന്ദര്യാത്മകമായ ഇടപാടുകളിലൂടെ ഒരു മികച്ച ലോകത്തെ ലക്ഷ്യം വച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തന്നെ ആഗ്രഹിക്കുന്നു.

പ്രതിലോമപരമായ ആശയങ്ങളും വിദ്വേഷപ്രചാരണവും മാത്രം ഉല്‍പാദിപ്പിക്കുന്ന ഘട്ടത്തില്‍ സൗഹൃദങ്ങളെ തേങ്ങയെന്ന് വിളിച്ച് ഉപേക്ഷിക്കണം എന്ന മറ്റൊരു സുഹൃത്തിന്റെ ആഹ്വാനവും ഇതിനോടൊപ്പം ചേര്‍ത്ത് വക്കുന്നു.

ഓപ്പറേഷൻ പി ഹണ്ടുമായി വലവിരിച്ച് പൊലീസ്,കൂടുതൽ പേർ ഇനിയും കുടുങ്ങും; 250ഓളം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽഓപ്പറേഷൻ പി ഹണ്ടുമായി വലവിരിച്ച് പൊലീസ്,കൂടുതൽ പേർ ഇനിയും കുടുങ്ങും; 250ഓളം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

അസുഖം മാറ്റാൻ പ്രത്യേക പൂജ, കൊച്ചിയിൽ 19കാരൻ തട്ടിയെടുത്തത് 82 ലക്ഷം; ഒടുവിൽ കിട്ടിയത് മുട്ടൻപണി..!!അസുഖം മാറ്റാൻ പ്രത്യേക പൂജ, കൊച്ചിയിൽ 19കാരൻ തട്ടിയെടുത്തത് 82 ലക്ഷം; ഒടുവിൽ കിട്ടിയത് മുട്ടൻപണി..!!

English summary
Variamkunnan movie issue; Screenwriter Muhsin Parari responds about political controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X