നന്നായി പഠിക്കണം, കോപ്പി അടിക്കരുത്, അച്ചടക്കം ശീലിക്കണം; കള്ളനാണെങ്കിലും ഉപദേശം കൊള്ളാം...
ആദ്യ മോഷണത്തില്‍ കള്ളന്‍ കൊണ്ടുപോയത് ഏതാനും സ്‌കെച്ച് പേനകള്‍ മാത്രമായിരുന്നു.
കാസര്‍കോട്: ഉപദേശങ്ങള്‍ നല്‍കുന്ന കള്ളന്‍, അതും സ്‌കൂള്‍ കുട്ടികള്‍ക്ക്. വിചിത്രമാണെന്ന് തോന്നും എന്നാല്‍ യാഥാര്‍ത്ഥ്യമാണിത്. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന് അടുത്തുള്ള മഡോണ യുപിസ്‌കൂളില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനാണ് കുട്ടികള്‍ക്ക് ഉപദേശം നല്‍കിയത്. മോഷണം നട്തതിയത് ശേഷമായിരുന്നു കുട്ടികള്‍ക്കായുള്ള ഫ്രീ ഉപദേശം.
മൂന്ന് തവണയാണ് കള്ളന്‍ സ്‌കൂളില്‍ കയറിയത്. ആദ്യ മോഷണത്തില്‍ കള്ളന്‍ കൊണ്ടുപോയത് ഏതാനും സ്‌കെച്ച് പേനകള്‍ മാത്രമായിരുന്നു. തൊട്ടടുത്ത ദിവസം കുട്ടികളുടെ കാരുണ്യ പെട്ടിയില്‍ സൂക്ഷിച്ച പണം കൊണ്ടുപോയി. പിന്നീട് നാല് ദിവസം കഴിഞ്ഞായിരുന്നു അടുത്ത മോഷണം നടന്നത്. അന്ന് സയന്‍സ് ലാബില്‍ സൂക്ഷിച്ച 400 രൂപയാണ് കൊണ്ടുപോയത്.

മോഷണ ശേഷം
നന്നായി പഠിക്കണം, പരീക്ഷയ്ക്ക് കോപ്പി അടിക്കരുത്, അച്ചടക്കം ശീലിക്കണം, ക്ലാസ് മുറികള്‍ വൃത്തിയായ് സൂക്ഷിക്കണം തുടങ്ങിയ ഉപദേശങ്ങളാണ് കള്ളന്‍ മോഷണ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.

കുറിപ്പ്
മലയാളം മനസിലാകുന്നില്ലേല്‍ ഇംഗ്ലീഷിലുമുണ്ട് കള്ളന്റെ ഉപദേശം. കീപ്പ് കാം ആന്‍ഡ് സ്റ്റഡി വെല്‍ എന്നാണ് ഭിത്തിയില്‍ എഴുതിയിരിക്കുന്നത്.

വിചിത്രകാര്യങ്ങള്‍
മോഷ്ടിക്കാന്‍ കയറുന്ന കള്ളന്‍ കുട്ടികളേക്കാള്‍ വികൃതിയാണെന്നാണ് പറയുന്നത്. വിചിത്രമായ കാര്യങ്ങളാണ് കള്ളന്‍ ചെയ്യുന്നത്.

വികൃതികള്‍
ക്ലാസ് മുറിയിവല്‍ ബഞ്ച് കെട്ടിത്തൂക്കുക, മേശയിലും മറ്റ് സ്ഥലത്തും പെണ്‍കുട്ടികളുടെ ചിത്രം വരയ്ക്കുക, സ്‌കെയില്‍ ഓടിച്ച് ചിഹ്നങ്ങള്‍ വരയ്ക്കുക തുടങ്ങിയ വിചിത്ര സംഭവങ്ങളാണ് കള്ളന്‍ ചെയ്യുന്നത്.












Click it and Unblock the Notifications