കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും ദളിതരുടെ പ്രതിഷേധം! തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ...

തിങ്കളാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.

Google Oneindia Malayalam News

കോട്ടയം: ഉത്തരേന്ത്യയിൽ ആഞ്ഞടിച്ച ദളിത് പ്രക്ഷോഭത്തിന്റെ ചൂട് കേരളത്തിലേക്കും. ഏപ്രിൽ ഒമ്പത് തിങ്കളാഴ്ച കേരളത്തിൽ ഹർത്താൽ ആചരിക്കാൻ ദളിത് സംഘടനകളുടെ ആഹ്വാനം. ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവച്ചു കൊന്ന സംഭവത്തിൽ അന്വേഷണം നടത്തുക, കൊലക്കുറ്റത്തിന് കേസ് എടുക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ദളിത് പീഡന നിയമം പൂർവസ്ഥിതിയിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

harthal

തിങ്കളാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കേരള ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി, അഖില കേരള ചേരമർ ഹിന്ദു മഹാസഭ, നാഷണൽ ദളിത് ലിബറേഷൻ ഫ്രണ്ട്, ദളിത് ഹ്യൂമൻ റൈറ്റ് മൂവ്മെന്റ്, കേരള ചേരമർ സംഘം, സോഷ്യൽ ലിബറേഷൻ ഫ്രണ്ട് തുടങ്ങിയ ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാൽ, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെന്നും, എല്ലാവരും ഹർത്താലുമായി സഹകരിക്കണമെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.

ദളിത് പ്രക്ഷോഭം കൂടുതൽ മേഖലകളിലേക്ക്, മരണം 12 ആയി; രാജസ്ഥാനിൽ വീടുകൾ കത്തിച്ചു...ദളിത് പ്രക്ഷോഭം കൂടുതൽ മേഖലകളിലേക്ക്, മരണം 12 ആയി; രാജസ്ഥാനിൽ വീടുകൾ കത്തിച്ചു...

പട്ടിക ജാതി-പട്ടിക വർഗ പീഡനം തടയൽ നിയമത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കെതിരെയാണ് രാജ്യവ്യാപകമായി ദളിതുകൾ പ്രക്ഷോഭം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സംഘർഷം പൊട്ടിപുറപ്പെട്ടിരുന്നു. ഭാരത് ബന്ദിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ 12 പേരാണ് കൊല്ലപ്പെട്ടത്.

ബന്ദിൽ നിശ്ചലമായി തമിഴ്നാട്; പോലീസ് തടവിൽ വിവാഹം നടത്തി ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ... ബന്ദിൽ നിശ്ചലമായി തമിഴ്നാട്; പോലീസ് തടവിൽ വിവാഹം നടത്തി ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ...

അമ്മ വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ല! ഇടുക്കിയിലെ യുവാവ് കാണിച്ചുകൂട്ടിയത്... ഒരു തെങ്ങ് മതി!അമ്മ വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ല! ഇടുക്കിയിലെ യുവാവ് കാണിച്ചുകൂട്ടിയത്... ഒരു തെങ്ങ് മതി!

English summary
various dalit organizations call harthal in kerala on april 9.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X