കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധം; ഏപ്രിൽ രണ്ടിന് കേരളത്തിൽ പൊതുപണിമുടക്ക്...

എല്ലാ വ്യവസായ മേഖലകളിലും കരാർ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിച്ച് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രാലയം കഴിഞ്ഞ ദിവസമാണ് വിജ്ഞാപനമിറക്കിയത്.

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടിന് കേരളത്തിൽ പൊതു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയൻ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. മുഴുവൻ വ്യവസായ മേഖലകളിലും സ്ഥിരം തൊഴിൽ സമ്പ്രദായം അട്ടിമറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകൾ പണിമുടക്കുന്നത്.

16 സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച രാജ്യസഭ തിരഞ്ഞെടുപ്പ്; ബിജെപിയുടെ അംഗബലം വർദ്ധിക്കും...16 സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച രാജ്യസഭ തിരഞ്ഞെടുപ്പ്; ബിജെപിയുടെ അംഗബലം വർദ്ധിക്കും...

എല്ലാ വ്യവസായ മേഖലകളിലും കരാർ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിച്ച് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രാലയം കഴിഞ്ഞ ദിവസമാണ് വിജ്ഞാപനമിറക്കിയത്. പുതിയ വിജ്ഞാപന പ്രകാരം വ്യവസായ മേഖലയിൽ ഇനി സ്ഥിരം തൊഴിൽ ഉണ്ടാവുകയില്ല. അതേസമയം, നിലവിലെ സ്ഥിരം തൊഴിലാളികളെ കരാർ തൊഴിലാളികളാക്കി മാറ്റരുതെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.

strike

കരാർ തൊഴിലാളികളാണെങ്കിലും സ്ഥിരം തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും കേന്ദ്ര തൊഴിൽ നിയമത്തിന്റെ ഭേദഗതിയിൽ പറയുന്നു. പുതിയ ഭേദഗതി പ്രകാരം രണ്ടോ മൂന്നോ വർഷം ജോലി ചെയ്താലും അതിന് ആനുപാതികമായ ഗ്രാറ്റുവിറ്റി നൽകാനും നിർദേശമുണ്ട്. മൂന്നു മാസം ജോലി ചെയ്ത കരാർ തൊഴിലാളിയെ പിരിച്ചുവിടാൻ രണ്ടാഴ്ച കാലാവധിയുള്ള നോട്ടീസ് മതിയെന്നും കേന്ദ്ര തൊഴിൽ നിയമത്തിൽ ഭേഗഗതി വരുത്തിയിട്ടുണ്ട്.

'സ്ഥിരം ജോലിക്ക്' കത്തിവച്ച് മോദി സര്‍ക്കാര്‍... ഇനി സ്ഥിരം നിയമനമില്ല; യുവാക്കള്‍ക്ക് ആശങ്ക'സ്ഥിരം ജോലിക്ക്' കത്തിവച്ച് മോദി സര്‍ക്കാര്‍... ഇനി സ്ഥിരം നിയമനമില്ല; യുവാക്കള്‍ക്ക് ആശങ്ക

ഒരു അദ്ധ്യാപിക എങ്ങനെയാണ് ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിക്കുക? പ്രിൻസിപ്പലിന്റെ പ്രതികരണം..ഒരു അദ്ധ്യാപിക എങ്ങനെയാണ് ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിക്കുക? പ്രിൻസിപ്പലിന്റെ പ്രതികരണം..

English summary
various trade unions call for public strike in kerala on april 2.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X