കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതൊന്നും ബാധിക്കില്ലെന്ന് ആഷിക്ക്... നാല് ചിത്രങ്ങള്‍ വരട്ടെ, നായകനെ വില്ലനാക്കാന്‍ അലി അക്ബര്‍!!

Google Oneindia Malayalam News

കൊച്ചി: ലോക്ഡൗണില്‍ തളര്‍ന്ന് കിടക്കുന്ന മലയാള സിനിമ പുതിയ വിവാദത്തോടെ ചൂടു പിടിച്ചിരിക്കുകയാണ്. മലബാര്‍ കലാപത്തിന്റെ നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് സിനിമ പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. നടന്‍ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ആഷിക്ക് അബുവും റിമാ കല്ലിങ്കലും ഇതിന്റെ ചൂടറിഞ്ഞു. വാരിയന്‍കുന്നന്‍ രാജ്യദ്രോഹിയാണെന്ന സംഘപരിവാര്‍ ആരോപിക്കുന്നത്. ആഷിക്ക് അബു ചിത്രത്തെ കുറിച്ചും വിവാദത്തെ കുറിച്ചും പ്രതികരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran
നാല് ചിത്രങ്ങള്‍

നാല് ചിത്രങ്ങള്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് അണിയറയില്‍ ഒരേസമയം ഒരുങ്ങുന്നത് നാല് സിനിമകള്‍. ആഷിക്ക് അബു പൃഥ്വിരാജിനെ നായകനാക്കി ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പിടി കുഞ്ഞുമുഹമ്മദും ചിത്രം പ്രക്യാപിച്ചിരിക്കുകയാണ്. ഷഹീദ് വാരിയംകുന്നന്‍ എന്നാണ് പേര്. നാടക കഥാകൃത്തായ ഇബ്രാഹിം വേണ്ടരയാണ് മറ്റൊന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ബിജെപി സഹയാത്രികനും സംവിധായകനുമായ അലി അക്ബറും സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതൊക്കെ പ്രതീക്ഷിച്ചതാണ്

ഇതൊക്കെ പ്രതീക്ഷിച്ചതാണ്

ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം നേരത്തെ പ്രതീക്ഷിച്ചതാണ്. വളരെ ആസൂത്രിതമായി തന്നെ റെക്കോര്‍ ചെയ്യപ്പെട്ട ചരിത്രം മലബാര്‍ വിപ്ലവത്തിനുണ്ട്. സ്വാഭാവികമായും ഈ കാലഘട്ടത്തില്‍ അത് സിനിമയായി വരുമ്പോള്‍ ബഹളങ്ങള്‍ ഉണ്ടാകാം. കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ഈ സിനിമയുടെ പിന്നാലെയുണ്ട്. അന്‍വര്‍ റഷീദ് ചെയ്യാനിരുന്ന സിനിമയാണ്. ബുദ്ധിമുട്ടുകള്‍ വലിയ സിനിമയായത് കൊണ്ട് നേരിട്ടപ്പോഴാണ് അവര്‍ സമീപിച്ചത്.

ഒന്നിലേറെ സിനിമകള്‍ വരട്ടെ

ഒന്നിലേറെ സിനിമകള്‍ വരട്ടെ

ഇതേ പ്രമേയത്തില്‍ ഒന്നിലേറെ സിനിമകള്‍ വരട്ടെ. പലതും എഴുതി ചേര്‍ക്കപ്പെട്ട അഥവാ മായ്ക്കപ്പെട്ട ഒരുപാട് ഗൂഢാലോചന നടന്ന കാലഘട്ടമായിരുന്നു മലബാര്‍ വിപ്ലവത്തിന്റേത്. ഈ സിനിമകള്‍ ഒരുപാട് പേര്‍ ചര്‍ച്ച ചെയ്യണമം. ഓരോരുത്തരും കണ്ടെത്തുന്ന വസ്തുതയാണ് അവരരവുടെ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുക. കലാപം എന്ന പദം ബ്രിട്ടീഷ് ആഖ്യാനമാണെന്നാണ് മനസ്സിലാക്കുന്നത്. അതൊരു വിപ്ലവമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സാധാരണക്കാരന്‍ ചെയ്ത യുദ്ധം. ഇന്ത്യയില്‍ വേറെ ഒരു സ്ഥലത്തും സാധാരണ ജനങ്ങള്‍ സംഘടിച്ച് യുദ്ധം ചെയ്തിട്ടില്ല.

മതപരമായ വിഭജനം നടന്നിട്ടുണ്ട്

മതപരമായ വിഭജനം നടന്നിട്ടുണ്ട്

സത്യസന്ധമായ അന്വേഷണമാണ് ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയത്. ആരെയും വേദനിപ്പിക്കുക ഞങ്ങളുടെ ഉദ്ദേശമല്ല. എല്ലാ സ്വാതന്ത്ര്യ സമര ചരിത്രത്തിലും മതപരമായ വിഭജനം ബ്രിട്ടീഷുകാര്‍ നടത്തിയിട്ടുണ്ട്. വാരിയം കുന്നന്റെ ഒരു ചിത്രം പോലും എവിടെയും പ്രസിദ്ധീകരിക്കപ്പെട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് ആലി മുസ്ലിയാരുടെ ചിത്രമാണ്. പാരീസിലെ ഒരു മാസികയില്‍ നിന്നാണ് ഞങ്ങള്‍ക്ക് വാരിയംകുന്നന്റെ പടം ലഭിച്ചത്. മരിക്കുന്നതിന് തൊട്ട് മുമ്പ് ബ്രിട്ടീഷുകാര്‍ എടുത്ത ചിത്രമാണിത്. ഈ ചിത്രം ബ്രിട്ടീഷുകാരെ മാത്രമാണ് വേദനിപ്പിക്കുക.

മറുപടി വേണം

മറുപടി വേണം

അലി അക്ബറും ഇതേ വിഷയത്തില്‍ സിനിമ ചെയ്യട്ടെ. ഒരു സിനിമയ്ക്ക് മറുപടി മറ്റൊരു സിനിമ തന്നെയാണ്. ഈ വിഷയം ഏവരും ചര്‍ച്ച ചെയ്യട്ടെ. കേരളത്തില്‍ ഈ സിനിമ നടക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സൈബര്‍ ആക്രമണം പതിവാണ്. അത് നടത്താന്‍ പ്രത്യേകിച്ച് ഒരു ശക്തിയുടെയും ആവശ്യമില്ല. പൃഥ്വിരാജിനെ പോലും ഇത് വ്യക്തിപരമായി ബാധിച്ചെന്ന് തോന്നുന്നില്ല. അദ്ദേഹമൊക്കെ ഇതിന്റെ മോശം വശങ്ങല്‍ കണ്ട് അതില്‍ നിന്ന് ശക്തി ആര്‍ജിച്ച് വളര്‍ന്നുവന്നയാളാണ്. റിമയും അങ്ങനെ തന്നെ. ഞങ്ങളുടെ ജോലി സിനിമ ചെയ്യുക എന്നതാണ്. അത് തുടരും.

അലി അക്ബര്‍ പറയുന്നത്

അലി അക്ബര്‍ പറയുന്നത്

1921ന്റെ യഥാര്‍ത്ഥ മുഖം 2021ല്‍ ജനം കാണുമെന്ന് അലി അക്ബര്‍ പറയുന്നു. നായകനെ വില്ലനാക്കുന്ന ചിത്രമാണിതെന്ന സൂചനയും അദ്ദേഹം നല്‍കി. അതേസമയം തന്റെ സിനിമ നേരത്തെ തീരുമാനിച്ചതാണെന്ന് പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. തന്റെ മനസ്സില്‍ വളരെ മുമ്പ് തന്നെയുള്ള ആശയമാണ് വാരിയംകുന്നത്ത് സിനിമയെന്നും പലകാരണങ്ങള്‍ കൊണ്ട് നടക്കാതിരുന്ന പദ്ധതിയിലേക്ക് ഇപ്പോള്‍ സജീവമായി ഇറങ്ങുകയാണെന്നും കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. അടുത്ത വര്‍ഷം ആദ്യം ഷൂട്ടിംഗ് തുടങ്ങും. തന്റെ സിനിമ മറ്റൊരു രീതിയിലായിരിക്കും.

സിനിമയ്ക്ക് പിന്തുണ

സിനിമയ്ക്ക് പിന്തുണ

ആഷിക്ക് അബുവിന്റെ ചിത്രത്തിന് പിന്തുണയുമായി സംവിധായകന്‍ അരുണ്‍ ഗോപി രംഗത്തെത്തി. ഈ മണ്ണിലൊരു കഥ പറയാന്‍ ജാതിയും മതവും നോക്കേണ്ടി വന്നാല്‍ ആ നാട് വിപത്തിലേക്കാണ്. മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവര്‍ക്ക് അഭിവാദ്യങ്ങള്‍ എന്നാണ് അരുണ്‍ ഗോപി കുറിച്ചത്. അതേസമയം ബിജെപി ഇത് വലിയ വിഷയമാക്കാനാണ് ഒരുങ്ങുന്നത്. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തയാളാണ് വാരിയംകുന്നത് എന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.

English summary
Variyamkunnan movie Controversy: aashiq abu says cyber attack didnt affect him or prithviraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X