കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവും സിനിമയെടുക്കും!! 'വാരിയംകുന്നന്‍' കത്തുന്നു; ഒരുങ്ങുന്നത് നാല് സിനിമകള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ബ്രിട്ടീഷുകാരുടെ പേടിസ്വപ്‌നമായിരുന്ന ഏറനാട്ടിലെ ചരിത്ര പുരുഷന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുങ്ങുന്നത് നാല് സിനിമകള്‍. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിക് അബു സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.

സിനിമക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും വാദങ്ങളും മറുവാദങ്ങളും നടക്കുകയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ആഷിക് അബുവിന്റെ വാരിയന്‍കുന്നന്‍ മാത്രമല്ല, മറ്റു മൂന്ന് വാരിയന്‍കുന്നന്‍ സിനിമകള്‍ കൂടി പുറത്തിറങ്ങും. വിശദാംശങ്ങള്‍ ഇങ്ങനെ....

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

ആഷിക് അബു ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത് പൃഥ്വിരാജാണ്. അദ്ദേഹം ഇക്കാര്യം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ വഴി അറിയിക്കുകയും ചെയ്തു. സംവിധായകന്‍ ആഷിക് അബുവും സിനിമ ഒരുക്കുന്നത് സംബന്ധിച്ച് അറിയിച്ചു. തൊട്ടുപിന്നാലെയാണ് വിവാദം തുടങ്ങിയത്.

ഒരുങ്ങുന്നത് നാല് സിനിമകള്‍

ഒരുങ്ങുന്നത് നാല് സിനിമകള്‍

ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രകഥാപാത്രമാക്കി നാല് സിനിമകളാണ് ഇറങ്ങുന്നത്. ആഷിക് അബുവിന് പുറമെ, പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹീം വേങ്ങര, അലി അക്ബര്‍ എന്നിവരും സിനിമ ഒരുക്കുന്നുണ്ട്. എല്ലാവരും ഇക്കാര്യം പരസ്യമാക്കി.

ഭീഷണിയുമായി ചിലര്‍

ഭീഷണിയുമായി ചിലര്‍

അതേസമയം, വാരിയന്‍കുന്നന്‍ സിനിമ ചരിത്രത്തിന്റെ അപനിര്‍മിതിയാണെന്നും ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണമെന്നും ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മോശമാക്കിയും പൃഥ്വിരാജിനെയും കുടുംബത്തെയും കടന്നാക്രമിച്ചും ഒരുവിഭാഗം പ്രതികരിക്കുന്നുണ്ട്.

സംവിധായകന്റെ അറിയിപ്പ്

സംവിധായകന്റെ അറിയിപ്പ്

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു- ഇതായിരുന്നു ആഷിക് അബുവിന്റെയും പൃഥ്വിരാജിന്റെയും കുറിപ്പ്.

Recommended Video

cmsvideo
വാരിയംകുന്നന്‍ പ്രഖ്യാപനത്തിന് പിറകെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം | Oneindia Malayalam
പിടി കുഞ്ഞുമുഹമ്മദ് പറയുന്നത്

പിടി കുഞ്ഞുമുഹമ്മദ് പറയുന്നത്

പിടി കുഞ്ഞുമുഹമ്മദും സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹാജിയുടെ ജീവിതം വലിയ ചരിത്രമാണെന്നും സിനിമയാക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും കുഞ്ഞുമുഹമ്മദ് അറിയിച്ചു. മോഹന്‍ലാല്‍ നായകനായ പരദേശി ഉള്‍പ്പെടെയുള്ള സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് പിടി കുഞ്ഞുമുഹമ്മദ്.

ഇബ്രാഹീം വേങ്ങരയും റെഡി

ഇബ്രാഹീം വേങ്ങരയും റെഡി

പ്രശസ്ത നാടകപ്രവര്‍ത്തകനായ ഇബ്രാഹീം വേങ്ങരയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുമെന്ന് അറിയിച്ചു. സുഹൃത്ത് അലി അരങ്ങാടത്തിന് വേണ്ടി ഒരു ഏകാംഗ നാടകം എഴുതി കൊടുത്തിരുന്നു. അദ്ദേഹം ഈ നാടകം ഇപ്പോഴും അവതരിപ്പിക്കുന്നുണ്ടെന്നും ഇബ്രാഹീം വേങ്ങര പറഞ്ഞു.

ദി ഗ്രേറ്റ് വാരിയം കുന്നത്ത്

ദി ഗ്രേറ്റ് വാരിയം കുന്നത്ത്

വാരിയം കുന്നത്ത് കുഞ്ഞഹമദ് ഹാജിയുടെ സിനിമ പേര് 'ദി ഗ്രേറ്റ് വാരിയം കുന്നത്ത്' എന്നാണ്. ഇതിന്റെ തിരക്കഥ രണ്ടുമൂന്നു പേര്‍ക്ക് കൈമാറിയിട്ടുണ്ട്. മാത്രമല്ല അതിന്റെ വാര്‍ത്ത മീഡിയയില്‍ വന്നിട്ടുണ്ട്. അതിന്റെ മറ്റു വര്‍ക്കുകള്‍ നടന്നുവരുന്നു. പ്രാധാന ലൊക്കേഷന്‍ കണ്ണൂര്‍ ജില്ലയിലെ പൈതല്‍ മാലയാണ്. അഭിനേതാക്കള്‍ മലയാള നടന്‍മാര്‍ കൂടാതെ മറ്റ് ഇതര ഭാഷാഭിനേതാക്കളും, കഥാനായിക ആഫ്രിക്കന്‍ നടിയുമാണ്. അനു ഗ്രഹിക്കുക- എന്നാണ് ഇബ്രാഹീം വേങ്ങരയുടെ കുറിപ്പ്.

ബിജെപി നേതാവ് അലി അക്ബര്‍

ബിജെപി നേതാവ് അലി അക്ബര്‍

ഏറ്റവും ഒടുവിലാണ് ബിജെപി നേതാവ് അലി അക്ബര്‍ സിനിമ ഒരുക്കുമെന്ന് അറിയിച്ചത്. 1921 മാപ്പിള കലാപം സത്യസന്ധമായി ചിത്രീകരിക്കാന്‍ നിങ്ങളുടെ കൈയ്യില്‍ നിന്നും നിങ്ങള്‍ എന്തു മാറ്റിവയ്ക്കും. സ്വാഭിമാനികളോടാണ് ചോദ്യം എന്നാണ് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കൈയ്യും കെട്ടി നോക്കിയിരിക്കില്ല

കൈയ്യും കെട്ടി നോക്കിയിരിക്കില്ല

ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയ മാപ്പിള ലഹളക്ക് നേതൃത്വം കൊടുത്ത വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ' മഹത്വം'' വാഴ്ത്തി പൃഥ്വീ രാജും ആഷിഖ് അബുവും ചേര്‍ന്ന് ഒരുക്കുന്ന ഈ സിനിമ ഹിന്ദുക്കളെ അവഹേളിക്കുന്നതും വെല്ലുവിളിക്കുന്നതുമാണ് .ഹിന്ദുക്കള്‍ക്കുണ്ടാക്കിയ മുറിവില്‍ വീണ്ടും മുളക് തേയ്ക്കുന്ന നടപടിയെ കൈയ്യും കെട്ടി നോക്കിയിരിക്കില്ല .ഖിലാഫത്ത് അഥവാ മാപ്പിള സ്ഥാന്‍ സ്ഥാപിക്കാന്‍ വേണ്ടി ബ്രിട്ടീഷ് കാരോട് നടത്തിയ കലാപത്തെ മഹത്വവല്‍ക്കരിക്കാനുള്ള ഏതു നീക്കവും അനുവദിക്കാനാവില്ല. ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു പ്രതികരിച്ചത് ഇങ്ങനെ.

നാലും വരട്ടെ, കാണാം

നാലും വരട്ടെ, കാണാം

നാല് സിനിമകളും വരട്ടെ എന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്. വാരിയംകുന്നന്‍ സിനിമ ഒരു കലാകാരന്റെ അവകാശമാണ്. ഒരു വിഷയത്തില്‍ നാല് സിനിമ എന്നത് പോസറ്റീവ് ആയി കാണുന്നു. മികച്ച സിനിമകള്‍ ജനം സ്വീകരിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് മുന്‍തൂക്കം; ബിജെപി തന്ത്രം പൊളിഞ്ഞു, പിന്തുണയ്ക്കില്ലെന്ന് തീര്‍ത്തുപറഞ്ഞ് എന്‍പിപികോണ്‍ഗ്രസിന് മുന്‍തൂക്കം; ബിജെപി തന്ത്രം പൊളിഞ്ഞു, പിന്തുണയ്ക്കില്ലെന്ന് തീര്‍ത്തുപറഞ്ഞ് എന്‍പിപി

തിരഞ്ഞെടുപ്പില്‍ അടിമുടി മാറ്റം!! പ്രചാരണം ഓണ്‍ലൈന്‍ വഴി, കൊറോണ രോഗികള്‍ വോട്ട് ചെയ്യുക ഇങ്ങനെതിരഞ്ഞെടുപ്പില്‍ അടിമുടി മാറ്റം!! പ്രചാരണം ഓണ്‍ലൈന്‍ വഴി, കൊറോണ രോഗികള്‍ വോട്ട് ചെയ്യുക ഇങ്ങനെ

English summary
Variyamkunnan movie Controversy: Four Directors says they are ready to produce
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X