കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല,വാരിയം കുന്നൻ വലിയ കാൻവാൻസിൽ നടക്കില്ലെന്ന് അലി അക്ബർ‌

Google Oneindia Malayalam News

കൊച്ചി; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ചരിത്രം പറയുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ പ്രഖ്യാപനം തുടക്കം മുതൽ തന്നെ വലിയ വിവാദങ്ങൾക്കായിരുന്നു വഴിവെച്ചത്.ആഷിഖ് അബു -പൃഥ്വിരാജ് ടീമായിരുന്നു ആദ്യം ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിനെതിരെ സംഘപരിവാർ അനകുലീകൾ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. വാരിയംകുന്നന്‍ ഹിന്ദുവിരുദ്ധനാണെന്നും അദ്ദേഹത്തെ വെള്ളപൂശാനുളള ശ്രമം ആണ് സിനിമ എന്നുമാരോപിച്ചായിരുന്നു ബിജെപി വിവാദം കത്തിച്ചത്.

തൊട്ട് പിന്നാലെയായിരുന്നു വാരിയംകുന്നത് ഹാജിയെ വില്ലനാക്കി അവതരിപ്പിക്കുന്ന 1921 എന്ന സിനിമ സംവിധായകന്‍ അലി അക്ബര്‍ പ്രഖ്യാപിച്ചത്.ക്രൗഡ് ഫണ്ടിംഗ് രീതിയില്‍ സിനിമ നിര്‍മ്മിക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. ഇപ്പോഴിതാ നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് 1921 എന്ന സിനിമ വലിയ ക്യാന്‍വാസില്‍ സാധ്യമാകില്ലെന്നാണ് അലി അക്ബർ പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇതും പരീക്ഷണമാവാം

ഇതും പരീക്ഷണമാവാം

കുറച്ചുകാലം ആനുകാലികത്തിൽ നിന്നും, രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നു, പൂർണ്ണമായും ഏറ്റെടുത്ത പദ്ധതിയിലേക്ക് തിരിയുന്നു.ആകയാൽ FB യിൽ നിരന്തരമായി ഉണ്ടാവില്ല...
ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല, ഭഗവാൻ ഉദ്ദേശിക്കുന്നതുപോലെയല്ലേ നീങ്ങൂ, ചിലപ്പോൾ ഇതും ഒരു പരീക്ഷണമാവാം..

കൂടുതൽ കഷ്ടപ്പാട് വേണ്ടിവരും

കൂടുതൽ കഷ്ടപ്പാട് വേണ്ടിവരും

പക്ഷെ എന്നിൽ വിശ്വാസമർപ്പിച്ചു സമർപ്പണം ചെയ്തവരോട് എനിക്ക് ബാധ്യതയും കടപ്പാടുമുണ്ട്... ആയതുകൊണ്ട് തന്നേ കൂടുതൽ കഷ്ടപ്പാട് വേണ്ടിവരും... സാരമില്ല..
എഴുത്ത് ഏകദേശം പൂർണ്ണതയിലേക്കെത്തുന്നു. ഇനിയത് ചർച്ചചെയ്യപ്പെടണം തിരുത്തണം..
എങ്ങിനെ പൂർത്തീകരിക്കും എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉണ്ട് പക്ഷേ ഞാനൊരു ശക്തിയെ വിശ്വസിക്കുന്നുണ്ട്, ആ ശക്തി എന്റെ കൂടെയുണ്ടാകും എന്നെനിക്ക് പ്രതീക്ഷയുണ്ട്, ഒപ്പം ഒരുപാട് പേരുടെ പ്രാർത്ഥനയും, പിന്നെ കുറേ ആത്മാക്കളുടെ പിന്തുണയും.

തിരിഞ്ഞു നിന്നവരായിരുന്നു കൂടുതലും

തിരിഞ്ഞു നിന്നവരായിരുന്നു കൂടുതലും

തുടക്കം മുതൽ കൂടെ നിന്നവരേക്കാൾ തിരിഞ്ഞു നിന്നവരായിരുന്നു കൂടുതലും, അതും കൂടെയുള്ളവർ. എല്ലാം മനസ്സിൽ കോറിയിട്ടിട്ടുണ്ട്. സമയമാവുമ്പോൾ മറുപടി പറയാം..തിരിഞ്ഞും മറിഞ്ഞും കണക്കുകൾ ചോദിക്കുന്നവരോട്,ബാങ്ക് സ്റ്റേറ്റ്മെന്റ് കൃത്യമായി ചിദാനന്ദപുരി സ്വാമിജിയുടെ കയ്യിൽ ഏൽപ്പിക്കുന്നുണ്ട്,

കണക്കു വേണമല്ലോ

കണക്കു വേണമല്ലോ

അദ്ദേഹം ചോദിച്ചു ഇതെന്തിനാണെന്ന് ഞാൻ പറഞ്ഞു "എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഒരാളുടെ കയ്യിലെങ്കിലും കണക്കു വേണമല്ലോ അതിനാണെന്ന്"...
അങ്ങിനെ വേണം നാമൊന്നും ചിരഞ്ജീവികളല്ലല്ലോ....
പണം തന്നവരിൽ കൂടുതലും ഡീറ്റെയിൽസ് പുറത്ത് വിടരുതെന്ന് പറഞ്ഞവരാണ് അല്ലാതിരുന്നെങ്കിൽ എളുപ്പമായിരുന്നു.

വലിയ കാൻവാസ് സാധ്യമാവില്ല

വലിയ കാൻവാസ് സാധ്യമാവില്ല

നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് വലിയ കാൻവാസ് സാധ്യമാവില്ല...പലരും സിനിമ തുടങ്ങുമ്പോൾ അയക്കാം എന്ന് പറയുന്നവരുണ്ട്, അങ്ങിനെ സിനിമ ചെയ്യാൻ പറ്റില്ല ഒരു സിനിമയുടെ ബഡ്‌ജറ്റിൽ ഭൂരിഭാഗവും കലാകാരന്മാരുടെ പ്രതിഫലവും ചിലവുകളുമാണ് അത് മുൻകൂട്ടി കരാർ ചെയ്യപ്പെടേണ്ടതാണ്.ഷൂട്ടിംഗ് തുടങ്ങിയിട്ട് അത് സാധ്യമാവില്ലല്ലോ... അപ്പോൾ പിന്നെ മറ്റു വഴിയേ ഉള്ളു....

വലിയ കാൻവാസ് സാധ്യമാവില്ല

വലിയ കാൻവാസ് സാധ്യമാവില്ല

നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് വലിയ കാൻവാസ് സാധ്യമാവില്ല...പലരും സിനിമ തുടങ്ങുമ്പോൾ അയക്കാം എന്ന് പറയുന്നവരുണ്ട്, അങ്ങിനെ സിനിമ ചെയ്യാൻ പറ്റില്ല ഒരു സിനിമയുടെ ബഡ്‌ജറ്റിൽ ഭൂരിഭാഗവും കലാകാരന്മാരുടെ പ്രതിഫലവും ചിലവുകളുമാണ് അത് മുൻകൂട്ടി കരാർ ചെയ്യപ്പെടേണ്ടതാണ്.ഷൂട്ടിംഗ് തുടങ്ങിയിട്ട് അത് സാധ്യമാവില്ലല്ലോ... അപ്പോൾ പിന്നെ മറ്റു വഴിയേ ഉള്ളു....

എപ്രകാരം എന്നുള്ളതാണ് ഇപ്പോൾ ആലോചന

എപ്രകാരം എന്നുള്ളതാണ് ഇപ്പോൾ ആലോചന

എന്തായാലും സിനിമയുണ്ടാകും അതിൽ സംശയം വേണ്ട... അത് എപ്രകാരം എന്നുള്ളതാണ് ഇപ്പോൾ ആലോചന... പത്തുപേർ ചെയ്യുന്ന ജോലി ചെയ്യാം, പ്രായം അതിനേ സമ്മതിക്കൂ പണ്ടായിരുന്നേൽ അൻപതു പേരുടെ ജോലി ചെയ്യുമായിരുന്നു...പ്രവർത്തനങ്ങൾക്കായി ഒരു വീട് വാടകയ്‌ക്കെടുത്തിട്ടുണ്ട്, പ്രാഥമിക ചിലവുകൾക്കായി 4 ലക്ഷം പിൻവലിച്ചിട്ടുണ്ട്..

കൂടുതൽ ഉപകാരപ്പെടും

കൂടുതൽ ഉപകാരപ്പെടും

പ്രവർത്തനങ്ങൾ തുടങ്ങി...ആദ്യം സെറ്റിടാനുള്ള ഓല മെടയാൻ ഏൽപ്പിക്കുകയാണ് ചെയ്തത്... പെട്ടന്ന് കിട്ടാത്തത് അതാണല്ലോ...
സഹായിക്കാനുദ്ദേശിക്കുന്നവർ വൈകാതെ ചെയ്യുക..അത് കൂടുതൽ ഉപകാരപ്പെടും.
പ്രാർത്ഥന കൂടെയുണ്ടാവണം...
അലിഅക്ബർ

'വി നെക്സ്റ്റ്': ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ മലയാളത്തിന് മാത്രമായി ആദ്യത്തെ ഒടിടി പ്ലാറ്റ്‌ഫോം'വി നെക്സ്റ്റ്': ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ മലയാളത്തിന് മാത്രമായി ആദ്യത്തെ ഒടിടി പ്ലാറ്റ്‌ഫോം

കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാകില്ലകാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാകില്ല

സെലക്ടീവ് ഫെമിനിസ പ്രകടനങ്ങളെ ഫെമിനിച്ചികൾ എന്ന് വിളിക്കാൻ കാരണങ്ങൾ കൂടും;സാബു മോൻസെലക്ടീവ് ഫെമിനിസ പ്രകടനങ്ങളെ ഫെമിനിച്ചികൾ എന്ന് വിളിക്കാൻ കാരണങ്ങൾ കൂടും;സാബു മോൻ

ജോസിന് അടവുകൾ പിഴയ്ക്കുന്നു.. കീറാമുട്ടിയായി 3 സീറ്റുകൾ.. ഇടതുപ്രവേശനത്തിൽ കടുത്ത ആശങ്കജോസിന് അടവുകൾ പിഴയ്ക്കുന്നു.. കീറാമുട്ടിയായി 3 സീറ്റുകൾ.. ഇടതുപ്രവേശനത്തിൽ കടുത്ത ആശങ്ക

Recommended Video

cmsvideo
എന്തുകൊണ്ട് കൃഷ്ണനെ ഇഷ്ടപ്പെടുന്നു? അലി പറയുന്നു | Oneindia Malayalam

English summary
variyamkunnan movie won't happen in big canvas says ali akbar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X