വര്‍ക്കലയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയും മകളും മരിച്ചു
തിരുവനന്തപുരം: വര്‍ക്കലയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ട് മരണം. വര്‍ക്കല പേരേറ്റില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറിയത്. പേരേറ്റില്‍ സ്വദേശികളായ രോഹിണി (56), മകള്‍ അഖില (21) എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിന് ശേഷം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ ഇറങ്ങിയോടി. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിക്കവറി വാഹനമാണ് അമിതവേഗതയിലെത്തി നിയന്ത്രണം തെറ്റി ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയത്. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നോ ഉറങ്ങി പോയതാണോ അപകടകാരണം എന്ന് വ്യക്തമല്ല. വര്‍ക്കലയില്‍ നിന്ന് കവലയൂരിലേക്ക് പോയ പോയ വാഹനമാണ് അപകടമുണ്ടാക്കിയത്.













Click it and Unblock the Notifications