കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ 'പണി' തുടങ്ങി! ദിവ്യ എസ് അയ്യരുടെ സബ് കലക്ടർ കസേര തെറിച്ചു...

വർക്കല ഭൂമി ഇടപാടിൽ ജില്ലാ കലക്ടറുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ദിവ്യ എസ് അയ്യർക്ക് സ്ഥാനചലനമുണ്ടായിരിക്കുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: വർക്കലയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സബ് കലക്ടർ ദിവ്യ എസ് അയ്യർക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ എസ് അയ്യരെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. വർക്കല ഭൂമി ഇടപാടിൽ ജില്ലാ കലക്ടറുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ദിവ്യ എസ് അയ്യർക്ക് സ്ഥാനചലനമുണ്ടായിരിക്കുന്നത്.

divyasiyer

വർക്കല അയിരൂരിലെ സർക്കാർ ഏറ്റെടുത്ത 27 സെന്റ് സ്ഥലം സ്വകാര്യ വ്യക്തിക്ക് തിരികെ നൽകിയ സബ് കലക്ടറുടെ നടപടിയാണ് വൻ വിവാദത്തിന് തിരികൊളുത്തിയത്. ചട്ടവിരുദ്ധമായി സ്വകാര്യ വ്യക്തി കയ്യേറിയ ഭൂമി സർക്കാർ ഏറ്റെടുത്തതിന് പിന്നാലെയാണ് ദിവ്യ എസ് അയ്യർ തിരികെ പതിച്ചുനൽകിയത്. സബ് കലക്ടറുടെ നടപടി വിവാദമായതോടെ റവന്യു മന്ത്രിയും വിഷയത്തിൽ ഇടപെട്ടു.

കമ്പ്യൂട്ടർ പോലെ 'ബുദ്ധിയും ഓർമ്മശക്തിയും'! മദ്ധ്യപ്രദേശിലെ കമ്പ്യൂട്ടർ ബാബ ഇങ്ങനെയാണ്... കമ്പ്യൂട്ടർ പോലെ 'ബുദ്ധിയും ഓർമ്മശക്തിയും'! മദ്ധ്യപ്രദേശിലെ കമ്പ്യൂട്ടർ ബാബ ഇങ്ങനെയാണ്...

ഭൂമി തിരികെ നൽകിയ സബ് കലക്ടറുടെ ഉത്തരവ് പിന്നീട് ജില്ലാ കലക്ടർ റദ്ദാക്കിയിരുന്നു. സംഭവത്തിൽ ദിവ്യ എസ് അയ്യർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി നിർദേശം നൽകുകയും ചെയ്തു. എന്നാൽ മന്ത്രി നിർദേശിച്ച സമയത്തിനുള്ളിൽ ലാൻഡ് റവന്യൂ കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. ഇതോടെ റിപ്പോർട്ട് വൈകുന്നതിനെതിരെ പ്രതിഷേധവുമുണ്ടായി.

കോൺഗ്രസ് എംഎൽഎ കെഎസ് ശബരീനാഥന്റെ ഭാര്യയായ സബ് കലക്ടറുടെ നടപടി രാഷ്ട്രീയമായും ചർച്ച ചെയ്യപ്പെട്ടു. സബ് കലക്ടർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. എന്നാൽ ഈ വിഷയം തങ്ങൾ തമ്മിൽ ചർച്ച ചെയ്തിട്ടില്ലെന്നും സ്വകാര്യ ജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് രാഷ്ട്രീയ ധർമ്മമല്ലെന്നുമായിരുന്നു കെഎസ് ശബരീനാഥന്റെ വിശദീകരണം.

ഇംഗ്ലീഷിൽ പ്രസംഗിച്ചതിന് പാർട്ടിക്കാരുടെ പരിഹാസം; നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി ടിഎൻ പ്രതാപൻ... ഇംഗ്ലീഷിൽ പ്രസംഗിച്ചതിന് പാർട്ടിക്കാരുടെ പരിഹാസം; നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി ടിഎൻ പ്രതാപൻ...

സോറി സോറി ആളുമാറി! ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം അടിച്ചില്ലെന്ന് വ്യക്തമാക്കി പ്രവാസി യുവാവ്സോറി സോറി ആളുമാറി! ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം അടിച്ചില്ലെന്ന് വ്യക്തമാക്കി പ്രവാസി യുവാവ്

English summary
varkala land controversy; divya s iyer got transfer to localbody department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X