കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ക്കല ഭൂമി ഇടപാട്: ദിവ്യ എസ് അയ്യരെ രക്ഷിക്കാന്‍ ശ്രമം, അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു

ദിവ്യ എസ് അയ്യര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന. മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയെന്ന ആരോപണം നേരിടുന്ന സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ രക്ഷിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് സൂചന. സംഭവം അന്വേഷിക്കുന്ന ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുക. എന്നാല്‍ റിപ്പോര്‍ട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാത്തതാണ് ദിവ്യ എസ് അയ്യരെ രക്ഷിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന ആക്ഷേപം ഉയരാന്‍ ഇടയാക്കിയത്. അയിരൂരില്‍ പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തി തഹസില്‍ദാര്‍ ഏറ്റെടുത്ത ഭൂമിയാണ് സബ് കളക്ടറുടെ അന്വേഷണത്തിന് ശേഷം സ്വകാര്യവ്യക്തിക്ക് തിരിച്ചുനല്‍കിയത്. ഈ സംഭവത്തില്‍ വര്‍ക്കല എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

 നഴ്‌സുമാരെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് എടുത്തവർ ഈ 39 പേരുടെ മരണത്തിന്റെ ക്രെഡിറ്റും എടുക്കുമോ? നഴ്‌സുമാരെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് എടുത്തവർ ഈ 39 പേരുടെ മരണത്തിന്റെ ക്രെഡിറ്റും എടുക്കുമോ?

രണ്ടുദിവസം പിന്നിട്ടു

രണ്ടുദിവസം പിന്നിട്ടു

തിങ്കളാഴ്ച വൈകീട്ട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ബുധനാഴ്ച വൈകീട്ട് റിപ്പോര്‍ട്ട് മന്ത്രിക്ക് ലഭിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. പക്ഷേ, വിവാദത്തില്‍ വിശദമായ അന്വേഷണം ആവശ്യമുള്ളതിനാല്‍ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് കമ്മീഷണര്‍. അയിരൂര്‍ വില്ലേജില്‍ റോഡിനോട് ചേര്‍ന്ന 27 സെന്റാണ് തഹസില്‍ദാര്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം തിരിച്ചുപിടിച്ചിരുന്നത്. ഈ സ്ഥലത്ത് അയിരൂര്‍ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു. പക്ഷേ, സബ് കളക്ടറുടെ അന്വേഷണ ശേഷം ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുകയായിരുന്നു.

കോണ്‍ഗ്രസ് ബന്ധം

കോണ്‍ഗ്രസ് ബന്ധം

തഹസില്‍ദാര്‍ ഭൂമി തിരിച്ചുപിടിച്ചെങ്കിലും ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ച് തന്റെ ഭാഗം കേള്‍ക്കാതെയാണ്, മുന്നറിപ്പ് നല്‍കാതെയാണ് ഭൂമി തിരിച്ചുപിടിച്ചത് എന്ന് വാദിച്ചു. തുടര്‍ന്നാണ് സബ് കളക്ടറോട് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അന്വേഷണ ശേഷം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുകയായിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവാണ് ഈ സ്വകാര്യ വ്യക്തി. മാത്രമല്ല, ദിവ്യ എസ് അയ്യരുടെ ഭര്‍ത്താവും എംഎല്‍എയുമായ കെഎസ് ശബരീനാഥന്റെ താല്‍പ്പര്യപ്രകാരമാണ് ഭൂമി കൈമാറിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

എല്ലാം ചോദിച്ചറിഞ്ഞ ശേഷം

എല്ലാം ചോദിച്ചറിഞ്ഞ ശേഷം

ശബരീനാഥനുമായി അടുത്ത ബന്ധമുള്ളവരാണ് ഭൂമി കൈവശം വച്ചിരുന്നതെന്നും ആക്ഷേപമുണ്ട്. ഇക്കാര്യം നിഷേധിച്ച് എംഎല്‍എ തന്നെ രംഗത്തുവന്നിരുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടി വിവാദങ്ങളുണ്ടാക്കി കുടുംബങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നത് ഭൂഷണമല്ല എന്നാണ് ശബരീനാഥന്‍ വര്‍ക്കല എംഎല്‍എ എസ് ജോയിയുടെ പരാതിക്ക് മറുപടി നല്‍കിയത്. പരാതി സമര്‍പ്പിക്കും മുമ്പ് ജോയ് എംഎല്‍എ ശബരീനാഥനുമായി വിഷയം സംസാരിച്ചിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട കാര്യം തനിക്ക് അറിയില്ലെന്നാണ് ശബരീനാഥന്‍ ജോയ് എംഎല്‍എയെ അറിയിച്ചത്. പക്ഷേ, തൊട്ടുപിന്നാലെ എംഎല്‍എ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ശബരീനാഥന്റെ പേരും പരാമര്‍ശിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

സബ് കളക്ടര്‍ കുടുങ്ങുമോ

സബ് കളക്ടര്‍ കുടുങ്ങുമോ

ഭൂമി കൈമാറ്റത്തില്‍ ക്രമക്കേടുണ്ടെന്നും സബ് കളക്ടര്‍ക്കെതിരെ നടപടി വേണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. ഭൂമി തിരിച്ചുപിടിക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദിവ്യ എസ് അയ്യരെ രക്ഷിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണം ഉയരുന്നത്. അതേസമയം, ദിവ്യ എസ് അയ്യര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന. മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. ലാന്റ് റവന്യൂ കമ്മീഷണര്‍ ഭൂമിയുടെ രേഖകള്‍ പരിശോധിച്ചിട്ടുണ്ട്. തഹസില്‍ദാര്‍ വില്ലേജ് ഓഫീസര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ദിവ്യ എസ് അയ്യരില്‍ നിന്ന് കാര്യങ്ങള്‍ ഉടന്‍ ചോദിച്ചറിയും. തുടര്‍ന്നാണ് അന്തിമ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കുക. റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും വകുപ്പുതല നടപടി വേണമോ എന്ന കാര്യം തീരുമാനിക്കുക.

ഫറൂഖാബാദിനെ താലിബാനാക്കേണ്ട.. ആ അധ്യാപഹയൻ മാപ്പ് പറയണമെന്ന് ഫറൂഖ് ചെയർപേഴ്സൺ മിനഫറൂഖാബാദിനെ താലിബാനാക്കേണ്ട.. ആ അധ്യാപഹയൻ മാപ്പ് പറയണമെന്ന് ഫറൂഖ് ചെയർപേഴ്സൺ മിന

English summary
Varkala Land Controversy: Report against Sub Collector Divya S Ayyar Delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X