ദിവ്യ എസ് അയ്യര്‍ പെട്ടു; കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെ!! ഒരു കോടി വിലമതിക്കുന്ന ഭൂമി
തിരുവനന്തപുരം: സബ് കളക്ടറായിരിക്കെ ദിവ്യ എസ് അയ്യര്‍ ക്രമവിരുദ്ധ നീക്കങ്ങള്‍ നടത്തിയെന്ന് സൂചന. വര്‍ക്കലയിലെ ഭൂമി കോണ്‍ഗ്രസ് ബന്ധമുള്ള സ്വകാര്യ വ്യക്തിക്ക് കൈമാറിയത് നേരത്തെ വിവാദമായിരുന്നു. സ്വകാര്യ വ്യക്തിയുടെ ഭൂമിയാണിതെന്ന് കാണിച്ചാണ് ദിവ്യ എസ് അയ്യരുടെ നിര്‍ദേശ പ്രകാരം ഭൂമി കൈമാറിയത്. എന്നാല്‍ കൈമാറിയ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.
നേരത്തെ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ സബ് കളക്ടര്‍ പദവിയില്‍ നിന്ന് ദിവ്യ എസ് അയ്യരെ സര്‍ക്കാര്‍ മാറ്റിയിരുന്നു. വിശദമായ അന്വേഷണത്തിന് റവന്യൂ മന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ദിവ്യ എസ് അയ്യര്‍ക്ക് തിരിച്ചടിയുണ്ടാകുന്ന റിപ്പോര്‍ട്ടാണ് സമര്പ്പിച്ചരിക്കുന്നതെന്നാണ് സൂചന. ശബരീനാഥന് എംഎല്‍എയുടെ ഭാര്യയാണ് ദിവ്യ എസ് അയ്യര്‍ ഐഎഎസ്.

മന്ത്രിയുടെ നിര്‍ദേശ പ്രകാരം വിശദമായ പരിശോധന നടന്നു. ജില്ലാ സര്‍വേ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് ദിവ്യ എസ് അയ്യര്‍ ഇടപെട്ട് സ്വകാര്യ വ്യക്തിക്ക് കൈമാറിയ സ്ഥലം സര്‍ക്കാര്‍ പുറമ്പോക്ക് തന്നെയാണെന്ന് വ്യക്തമായത്. ഒരു കോടി വിലമതിക്കുന്ന ഭൂമിയാണിത്.
വര്‍ക്കല അയിരൂരില്‍ പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തി തഹസില്‍ദാര്‍ ഏറ്റെടുത്ത ഭൂമിയാണ് സബ് കളക്ടറുടെ അന്വേഷണത്തിന് ശേഷം സ്വകാര്യവ്യക്തിക്ക് തിരിച്ചുനല്‍കിയത്. ഈ സംഭവത്തില്‍ വര്‍ക്കല എംഎല്‍എ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
അയിരൂര്‍ വില്ലേജില്‍ റോഡിനോട് ചേര്‍ന്ന 27 സെന്റാണ് തഹസില്‍ദാര്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം തിരിച്ചുപിടിച്ചിരുന്നത്. ഈ സ്ഥലത്ത് അയിരൂര്‍ പോലീസ് സ്റ്റേഷന് സ്ഥാപിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു. പക്ഷേ, സബ് കളക്ടറുടെ അന്വേഷണ ശേഷം ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുകയായിരുന്നു.
തഹസില്‍ദാര്‍ ഭൂമി തിരിച്ചുപിടിച്ചെങ്കിലും ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ച് തന്റെ ഭാഗം കേള്‍ക്കാതെയാണ്, മുന്നറിപ്പ് നല്‍കാതെയാണ് ഭൂമി തിരിച്ചുപിടിച്ചത് എന്ന് വാദിച്ചു. തുടര്‍ന്നാണ് സബ് കളക്ടറോട് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
എന്നാല്‍ അന്വേഷണ ശേഷം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുകയായിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവാണ് ഈ സ്വകാര്യ വ്യക്തി. മാത്രമല്ല, ദിവ്യ എസ് അയ്യരുടെ ഭര്‍ത്താവും എംഎല്‍എയുമായ കെഎസ് ശബരീനാഥന്റെ താല്‍പ്പര്യപ്രകാരമാണ് ഭൂമി കൈമാറിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. എംഎല്‍എ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications