കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഘോഷമായി വര്‍ക്കല താലൂക്ക് ഉദ്ഘാടനം

  • By Soorya Chandran
Google Oneindia Malayalam News

വര്‍ക്കല: പുതിയതായി രൂപീകരിച്ച വര്‍ക്കല താലൂക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. വീഡിയോ സംവിധാനത്തിലൂടെയായിരുന്നു ഉദ്ഘാടനം.

ദശാബ്ദങ്ങള്‍ നീണ്ട തങ്ങളുടെ ആവശ്യത്തിന് അംഗീകാരം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു വര്‍ക്കലയിലെ നാട്ടുകാര്‍. ഈ സന്തോഷം ഉദ്ഘാടനച്ചടങ്ങിനെ ആഘോഷമാക്കി മാറ്റി. ഘോഷയാത്രയും കലാപ്രകടനങ്ങളും അരങ്ങേറി.

തങ്ങളുടെ സ്വപ്‌ന സാഫല്യത്തിനായി യത്‌നിച്ച വര്‍ക്കല കഹാര്‍ എംഎല്‍എക്ക് ജനങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. തിങ്ങി നിറഞ്ഞ സദസ്സായിരുന്നു ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നത്. മന്ത്രി അടൂര്‍ പ്രകാശും ചടങ്ങിനെത്തിയിരുന്നു.

താലൂക്ക് ഉദ്ഘാടനത്തിന്റെ ചിത്രങ്ങള്‍ കാണാം

ഉദ്ഘാടനം വീഡിയോ വഴി

ഉദ്ഘാടനം വീഡിയോ വഴി

മുഖ്യമന്ത്രിക്ക് നേരിട്ട് എത്താന്‍ സാധിക്കാതിരുന്നതിനാല്‍ ലൈവ് വീഡിയോ വഴിയാണ് വര്‍ക്കല താലൂക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ടിവി സ്‌ക്രീനില്‍ മുഖ്യന്‍

ടിവി സ്‌ക്രീനില്‍ മുഖ്യന്‍

വര്‍ക്കല തലൂക്ക് ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കുന്നു.

 ഉദ്ഘാടന ചടങ്ങ്

ഉദ്ഘാടന ചടങ്ങ്

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രി അടൂര്‍ പ്രകാശ് ആണ് ഭദ്ര ദീപം കൊളുത്തിയത്.

ആഘോഷം ഘോഷയാത്ര

ആഘോഷം ഘോഷയാത്ര

മന്ത്രി അടൂര്‍ പ്രകാശ്, വര്‍ക്കല കഹാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ കെഎന്‍ സതീശ് എന്നിവര്‍ ഘോഷയാത്രക്ക് മുന്നില്‍ തുറന്ന ജീപ്പില്‍

എംഎല്‍എക്ക് അഭിവാദ്യങ്ങള്‍

എംഎല്‍എക്ക് അഭിവാദ്യങ്ങള്‍

വര്‍ക്കല താലൂക്ക് അനുവദിച്ചതില്‍ എംഎല്‍എ വര്‍ക്കല കഹാറിന് അഭിവാദ്യമര്‍പ്പിക്കുന്ന ബാനറുമായി ഘോഷയാത്ര.

മന്ത്രിയുടെ പ്രസംഗം

മന്ത്രിയുടെ പ്രസംഗം

താലൂക്ക് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി അടൂര്‍ പ്രകാശ് സംസാരിക്കുന്നു.

English summary
Varkala Taluk inaugurated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X