Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാസ്ത്രീയുടെ പരാതിയിൽ ഒടുവിൽ വത്തിക്കാൻ ഇടപെടുന്നു; ബിഷപ്പിനെതിരെ നടപടിയെടുക്കും

കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വൈകുന്നതിൽ കന്യാസ്ത്രീകളുടെ പ്രതിഷേധം ആളിക്കത്തുന്നു. അതേസമയം കന്യാസ്ത്രീയുടെ പരാതിയിൽ വത്തിക്കാനും ഇടപെടുകയാണ്. ഫ്രാങ്കോ മുളയ്ക്കൽ ചുമതലകളിൽ നിന്നും മാറിനിൽക്കാൻ വത്തിക്കാൻ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി കേരളത്തിലെ സഭാ നേതൃത്വത്തിൽ നിന്നും പരാതിയുടെ വിശദാംശങ്ങൾ വത്തിക്കാൻ പ്രതിനിധികൾ ചോദിച്ചറിഞ്ഞിട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം എട്ടാം ദിവസവും തുടരുകയാണ്. സമരത്തിന് പിന്തുണയുമായി കൂടുതൽ കന്യാസ്ത്രീകളും വൈദികരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടപടി

നടപടി

രണ്ട് ദിവസത്തിനുള്ളിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭാ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ബുധനാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ബിഷപ്പിന് നോട്ടീസ് അയച്ചിരുന്നു. ബിഷപ്പിനെതിരെ കുരുക്ക് മുറുകിയതോടെ നടപടിയെടുക്കാൻ സഭാ നേതൃത്വവും നിർബന്ധിതരാവുകയാണ്. അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങുമെന്ന് സൂചനയുള്ളതിനാൽ ബിഷപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റാനാണ് വത്തിക്കാന്റെ നീക്കം.

വാർത്താക്കുറിപ്പിലും

വാർത്താക്കുറിപ്പിലും

കഴിഞ്ഞ ദിവസം മുംബൈ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾ ഗ്രേഷ്യസിന്റെ ഓഫീസിൽ ഇന്നും ബിഷപ്പിനെതിരെയുള്ള നടപടിയുടെ സൂചന നൽകുന്ന വാർത്താക്കുറിപ്പും ഇറങ്ങിയിരുന്നു. ബിഷപ്പ് മാറി നിൽക്കുന്നതാണ് ഉചിതമെന്നായിരുന്നു വാർത്താക്കുറിപ്പിലും വ്യക്തമാക്കിയിരുന്നത്.

ഫേസ്ബുക്ക് പേജിൽ

ഫേസ്ബുക്ക് പേജിൽ

ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നാ ആവശ്യം വത്തിക്കാന്റെ ഫേസ്ബുക്കിൽ പേജിലൂടെ വിശ്വാസികൾ മുന്നോട്ട് വെച്ചിരുന്നു. ബിഷപ്പിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മലയാളികൾ ഉൾപ്പെടെ വ്യാപകമായി കമന്റ് ചെയ്തിരുന്നു. കന്യാസ്ത്രീമാർ കൂടി പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെ വത്തിക്കാൻ കൂടുതൽ പ്രതിരോധത്തിലാവുകയായിരുന്നു.

കേസെടുത്തു

കേസെടുത്തു

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രദർശിപ്പിച്ച മിഷണറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തിട്ടുണ്ട്. കന്യാസ്ത്രിയുടെ സഹോദരനാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. പരാതിയെക്കുറിച്ച് സഭാതലത്തിൽ നടത്തിയ അന്വേഷണറിപ്പോർട്ട് മിഷണറീസ് ഓഫ് ജീസസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. ഇതിനോടൊപ്പമാണ് കന്യാസ്ത്രീയുടെ ചിത്രവും പുറത്ത് വിട്ടത്.

യുക്തിവാദികൾ

യുക്തിവാദികൾ

യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകൾ സമരം നടത്തുന്നതെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. സഭയ്ക്ക് പുറത്തുള്ള നാലുപേർ കന്യാസ്ത്രീയുടെ ഒപ്പം ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നുമായിരുന്നു റിപ്പോർട്ടിൽ പറയുന്നത്. പീഡനം നടനന് ദിവസം ബിഷപ്പ് മറ്റൊരു മഠത്തിലാണ് താമസിച്ചത് എന്നതിനുള്ള തെളിവ് അന്വേഷണ സംഘത്തിന് കൈമാറുമെന്നും ഇവർ പറഞ്ഞു. ബിഷപ്പും കന്യാസ്ത്രീയും പങ്കെടുക്കുന്ന ഒരു സ്വകാര്യ ചടങ്ങിലെ ചിത്രമാണ് പുറത്തുവിട്ടത്. ബിഷപ്പ് പങ്കെടുക്കുന്ന ചടങ്ങുകളിൽ അനുമതി ചോദിച്ച് വാങ്ങി കന്യാസ്ത്രി പങ്കെടുത്തിട്ടുണ്ടെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.

സമരം ശക്തമാകുന്നു

സമരം ശക്തമാകുന്നു

ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം ശക്തമാവുകയാണ്. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പിന്തുണയുമായി സമരവേദിയിലേക്ക് എത്തുന്നത്. തിങ്കളാഴ്ച മുതൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+