14കാരിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ! യുവാവ് പിടിയിൽ, ഫേസ്ബുക്ക് റോമിയോ! സംഭവം തിരുവനന്തപുരത്ത്

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രണയം നടിച്ച് പതിനാലുകാരിയെ ലൈംഗിമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കണിയാവിള തിരുവാതിര വീട്ടിൽ അരുണി(23)നെയാണ് വട്ടപ്പാറ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

50 ദിവസത്തിന് ശേഷം കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു! സത്യം എന്താകും? അക്ഷമരായി നാട്ടുകാർ

നടി അമലാ പോൾ വെട്ടിച്ചത് 20 ലക്ഷം രൂപ! ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ വിലാസത്തിൽ...

പോത്തൻകോട് സ്വദേശിനിയായ പതിനാലുകാരിയുമായി ഫേസ്ബുക്ക് വഴിയാണ് അരുൺ പരിചയത്തിലായത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇതു മുതലെടുത്താണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. അതിനുശേഷം പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും ഇയാൾ പകർത്തിയിരുന്നു.

കേരളത്തിൽ ഇനി 24 മണിക്കൂറും കടകൾ തുറക്കും! അർദ്ധരാത്രിയും അടിച്ചുപൊളിച്ച് ഷോപ്പിങ് നടത്താം...

പരിചയപ്പെടും...

പരിചയപ്പെടും...

ഫേസ്ബുക്കിലൂടെയാണ് ഇയാൾ പെൺകുട്ടികളുമായി അടുപ്പം സ്ഥാപിക്കുന്നത്. പീഡനത്തിനിരയായ 14കാരിയും ഫേസ്ബുക്ക് വഴിയാണ് അരുണിനെ പരിചയപ്പെട്ടത്.

പീഡിപ്പിച്ചു...

പീഡിപ്പിച്ചു...

ഫേസ്ബുക്ക് വഴി പ്രണയം നടിച്ചാണ് പതിനാലുകാരിയെ അരുൺ പീഡനത്തിനിരയാക്കിയത്.

നഗ്ന ചിത്രങ്ങൾ...

നഗ്ന ചിത്രങ്ങൾ...

ഇതിനിടെ പതിനാലുകാരിയുടെ നഗ്ന ചിത്രങ്ങളും ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ...

സമൂഹ മാധ്യമങ്ങളിൽ...

നഗ്ന ചിത്രങ്ങൾ അരുൺ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് പെൺകുട്ടി പരാതിപ്പെട്ടത്.

അറസ്റ്റ്...

അറസ്റ്റ്...

പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ്, കഴിഞ്ഞ ദിവസമാണ് അരുണിനെ പിടികൂടിയത്.

പരിശോധിച്ചപ്പോൾ...

പരിശോധിച്ചപ്പോൾ...

അരുണിന്റെ മൊബൈൽ ഫോണിൽ നിന്നും നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

അന്വേഷണം...

അന്വേഷണം...

കൂടുതൽ പെൺകുട്ടികൾ ഇയാളുടെ ചതിയിൽ വീണിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് അറിയിച്ചത്.

English summary
vattapara police arrested youth in rape case.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്