കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്തിന് അന്യനല്ലാത്ത ഖമറൂദ്ദീന്‍: റദ്ദൂച്ചക്ക് പിന്‍ഗാമിയാകുമോ ലീഗിന്‍റെ വിശ്വസ്തന്‍

Google Oneindia Malayalam News

കാസര്‍കോട്: 2016 ല്‍ ബിജെപിയുടെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ച് 89 വോട്ടുകള്‍ വിജയിച്ച മഞ്ചേശ്വരം മണ്ഡ‍ലം നിലനിര്‍ത്താന്‍ ലീഗ് ഇത്തവണ രംഗത്ത് ഇറക്കിയിരിക്കുന്ന എംസി ഖമറുദ്ദീനെയാണ്. പ്രാദേശിക ഘടകത്തിലെ ഒരു വിഭാഗത്തിന്‍റെയും യൂത്ത് ലീഗിന്‍റെയും എതിര്‍പ്പ് മറികടന്നാണ് ലീഗിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. മണ്ഡ‍ലത്തിന് പുറത്ത് നിന്നുള്ള വ്യക്തിയാണെങ്കിലും ഖമറുദ്ദീന് മഞ്ചേശ്വരമോ മഞ്ചേശ്വരത്തിന് ഖമറുദ്ദിനോ അപരിചിതമല്ല.

മത്സരിക്കാനില്ലെന്ന് പ്രമുഖ നേതാക്കള്‍: പിന്നീല്‍ പരാജയ ഭീതി? ബിജെപിയില്‍ ആശയകുഴപ്പം തുടരുന്നുമത്സരിക്കാനില്ലെന്ന് പ്രമുഖ നേതാക്കള്‍: പിന്നീല്‍ പരാജയ ഭീതി? ബിജെപിയില്‍ ആശയകുഴപ്പം തുടരുന്നു

2005 മുതല്‍ 2010 വെര കുമ്പള ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായും ഖമറൂദ്ദിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ്
പ്രാദേശിക സ്ഥാനാര്‍ത്ഥി എന്ന വാദത്തെ മറികടന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കൂടിയായ ഖമറൂദ്ദീനെ തിരഞ്ഞെടുക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചത്.

mckhamarudhen

പടന്ന എംആര്‍വിച്ച്എസ്എസിലെ വിദ്യാഭ്യാസ കാലത്ത് എംഎസ്എഫ് പ്രവര്‍ത്തകനായാണ് ഖമുറദ്ദീന്‍ പൊതുരംഗത്തേക്ക് കടന്നുവരുന്നത്. കോളേജ് പഠന കാലയളവില്‍ 1980-81 ല്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ ചീഫ് സ്റ്റുഡന്‍റ് എഡിറ്ററായിരുന്നു. പിന്നീട് കാലക്കറ്റ് യുണിവേഴ്സിറ്റി യൂണിന്‍ എക്സിക്യൂട്ടീവ് അംഗം, എംഎസ്എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ്, യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചു. നിലവില്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കൂടിയാണ് എംസി ഖമറൂദ്ദീന്‍.

വികെ പ്രശാന്ത്: എസ്എഫ്ഐയില്‍ തുടക്കം, മേയറായി തിളക്കം; തലസ്ഥാന നഗരത്തിന്‍റെ സ്വന്തം മേയര്‍ ബ്രോവികെ പ്രശാന്ത്: എസ്എഫ്ഐയില്‍ തുടക്കം, മേയറായി തിളക്കം; തലസ്ഥാന നഗരത്തിന്‍റെ സ്വന്തം മേയര്‍ ബ്രോ

1995 ല്‍ തൃക്കരിപ്പൂര്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച് സ്ഥിരം സമിതി അധ്യക്ഷനായി. 2005 കുമ്പള ഡിവിഷനില്‍ നിന്നായിരുന്നു ജില്ലാ പഞ്ചായത്തിലേക്കുള്ള വിജയം. യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് മലബാര്‍ സിമന്‍റ് ഡയറക്ടര്‍, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

പടന്ന എടച്ചാക്കൈയിലെ പരേതനായ എസി മുഹമ്മദ് കുഞ്ഞി ഹാജിയും എംസി മറിയുമ്മയുമാണ് ഖമറൂദ്ദിന്‍റെ മാതാപിതാക്കള്‍. ഭാര്യ: എംബി റംലത്ത്. മക്കള്‍ ഡോ. മുഹമ്മദ് മിദ്ലാജ്, മുഹമ്മദ് മിൻഹാജ്, മറിയമ്പി, മിൻഹത്ത്. ബിഎ ബിരുദ ധാരിയായ ഖമറുദ്ദിന്‍ വ്യാപര രംഗത്തും സജീവമാണ്.

English summary
vattiyoorkav by election- who is mc khamarudheen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X