• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എത്ര ലോഡ്‌ സ്നേഹമാണു നാം അനുഭവിച്ചത്‌, ഈ മനുഷ്യൻ നിയമസഭയിലെത്തണം; വൈറലായി കുറിപ്പ്

വട്ടിയൂര്‍ക്കാവ്: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിലൂടെ വലിയൊരു തിരിച്ചു വരവാണ് സിപിഎം പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ എന്ന നിലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനകീയ പരിവേഷവുമാണ് വികെ പ്രശാന്തിലെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.

വികെ പ്രശാന്ത് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മണ്ഡലത്തിലെ പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ്. പ്രളയ സമയത്ത് തങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയ വികെ പ്രശാന്തിന്‍റെ പ്രചാരണത്തിനായി മലബാര്‍ മേഖലയില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരും വട്ടിയൂര്‍ക്കാവിലേക്ക് എത്തുകയാണ്. വയനാട് അടക്കമുള്ള ജില്ലകളില്‍ നിന്ന് ഇതിനോടകം തന്നെ നിരവധിയാളുകളാണ് തങ്ങള്‍ വട്ടിയൂര്‍ക്കാവിലേക്ക് പുറപ്പെടുകയാണെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതേയും വ്യക്തമാക്കിയത്.

അതിയായ ആഗ്രഹം ഉണ്ട്

അതിയായ ആഗ്രഹം ഉണ്ട്

പ്രശാന്തിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നും അതിനായി അടുത്ത ദിവസങ്ങളിലൊന്നിൻ വട്ടിയൂർക്കാവിൽ പോകാനാണു തീരുമാനമെന്നുമാണ് വയനാട് മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് സഹദ് മേപ്പാടി ഫേസബുക്കില്‍ കുറിച്ചത്. നേരിൽ കണ്ട്‌ നന്ദി പറയാനുള്ള കുറേ മനുഷ്യരിൽ ഒരാളാണു പ്രശാന്തെന്നും സഹദ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഞങ്ങളുമെത്തും

ഞങ്ങളുമെത്തും

പ്രിയ്യപ്പെട്ട പ്രശാന്ത്‌ നിങ്ങൾക്കുവേണ്ടി ഞങ്ങളുമെത്തും.

നിങ്ങൾ മറന്നിട്ടുണ്ടാകുമോ,ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ആ ദിവസങ്ങളിലെ വേദനകൾ മറക്കാൻ പുത്തുമലയിലെ ജനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുകയാണു. പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടികൾ നടന്നുവരുന്നു. വിപുലമായ പദ്ധതിയാണു സർക്കാർ ആലോചിക്കുന്നത്‌. എല്ലാവരുടെയും സഹായങ്ങൾ ഉപയോഗപ്പെടുത്തി നല്ല നാളെകളിലേക്ക്‌ പുത്തുമലക്കാർക്ക്‌ നടന്ന് പോവണം.

നല്ല മനസ്സുകളെയും മനുഷ്യരേയും തിരിച്ചറിയുക

നല്ല മനസ്സുകളെയും മനുഷ്യരേയും തിരിച്ചറിയുക

കേരളം പുതിയ രാഷ്ട്രീയ ശരികളെ എതിരേൽക്കുകയാണ്.

ദുരന്തങ്ങളിലാണു നമ്മൾ നല്ല മനസ്സുകളെയും മനുഷ്യരേയും തിരിച്ചറിയുക.നമ്മളോർക്കുന്നില്ലേ ആ ദിവസങ്ങൾ. എന്താണു സംഭവിക്കുന്നതെന്ന് അറിയാതെ നമ്മൾ ചിതറിപ്പോവുകയായിരുന്നു. ആശ്വാസത്തിന്റെ സ്നേഹത്തിന്റെ കരങ്ങൾ പ്രവഹിക്കുന്നതിന്റെ തൊട്ടുമുൻപ്‌ നമ്മൾ നേരിട്ട ആ നിമിഷങ്ങൾ,ഇരുട്ട്‌ മൂടിയ ആകാശത്തിനു കീഴിൽ ഇനി എന്ത്‌ എന്ന ചോദ്യം നിശബ്ദമായി പരസ്പരം കൈമാറിയത്‌. ആ ഞെട്ടലിൽ നിന്ന് നിങ്ങൾ തനിച്ചല്ല എന്ന് തെളിച്ചു നമ്മൾ ഒന്നിച്ച് സഞ്ചരിച്ചു.

എത്ര പേർ,എത്ര സഹായങ്ങൾ

എത്ര പേർ,എത്ര സഹായങ്ങൾ

എത്ര പേർ,എത്ര സഹായങ്ങൾ (സമൂഹത്തിന്റെ നാന തുറയിലുള്ളവരുടെ സഹായം ലഭിച്ചു.)ആദ്യഘട്ടത്തിൽ സഹായങ്ങളെത്തുന്നതിൽ ചെറിയ കുറവുണ്ടായിരുന്നു. ആ മണിക്കൂറുകളിൽ നമ്മൾ കേട്ട അനേകം നല്ല വാർത്തകളിൽ ഒന്ന് തിരുവനന്തപുരത്ത്‌ നിന്നായിരുന്നു.

മേയർ ബ്രോ,വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ ലോഡുകണക്കിനു അവശ്യവസ്തുക്കൾ ദുരന്തഭൂമികളിലേക്ക്‌ പ്രവഹിക്കുന്നു.പിന്നീട്‌ കേരളം മുഴുവൻ അതേറ്റെടുക്കുന്നു. ഒന്നല്ല,എത്ര ലോഡ്‌ സ്നേഹമാണു നാം അനുഭവിച്ചത്‌.

ആരാണു ജനപ്രതിനിധി

ആരാണു ജനപ്രതിനിധി

ആരാണു ജനപ്രതിനിധി എന്ന ചോദ്യത്തിനു പ്രാഥമികമായ്‌ ഒരുത്തരമേ എനിക്ക്‌ അറിയൂ. നിരവധി മനുഷ്യർ കാണിച്ചുതന്ന മാതൃകയാണത്‌. വ്യക്തിപരമായി പറയാവുന്ന കാണിച്ചുതരാൻ കഴിയുന്ന ഒട്ടേറെ മനുഷ്യരെ ഇക്കാലത്തിനിടെ ഞാൻ/നമ്മൾ കണ്ടിട്ടുണ്ടല്ലോ. ദുരിതഭൂമികളിൽ ഇപ്പോഴും നാം കാണാറുണ്ടല്ലോ അവരെ.ഒപ്പം നിൽക്കലുകളാണു ഒരു ജനപ്രതിനിധിയിൽ നിന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്‌. അതാണു ആ ഉത്തരവും.

ആരെയാണു തെരെഞ്ഞെടുക്കേണ്ടത്‌

ആരെയാണു തെരെഞ്ഞെടുക്കേണ്ടത്‌

നമ്മൾ ഒരു തെരെഞ്ഞെടുപ്പ്‌ കാലത്താണു,ആരെയാണു തെരെഞ്ഞെടുക്കേണ്ടത്‌ എന്ന ചോദ്യം ഈ ഘട്ടത്തിൽ എല്ലാവർക്കുമുണ്ടാകും. അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലേക്ക്‌ തെരെഞ്ഞെടുപ്പ്‌ നടക്കുകയാണു. ജനം ആഗ്രഹിക്കുന്ന മാറ്റങ്ങൾ കേരളത്തിൽ സംഭവിക്കുകയാണു. പാല ഒരു സൂചനയോ ആരംഭമോ ആണ്.

നല്ലത്‌ നടക്കട്ടെ.

നിയമസഭയിലെത്തണം

നിയമസഭയിലെത്തണം

വി കെ പ്രശാന്തിനോട്‌ വ്യക്തിപരമായ കടപ്പാടുണ്ട്‌ എനിക്ക്‌. ആ ദിവസങ്ങളിലെ ഒപ്പം നിൽക്കലിനാണത്‌.ഒരേ ആശയത്തിൽ വിശ്വസിക്കുന്നു എന്ന അടുപ്പം കൂടിയുണ്ട്‌. അതിനെല്ലാം പുറമേ ആ മനുഷ്യൻ നിയമസഭയിലെത്തണം എന്ന ആഗ്രഹം ഇപ്പോഴുണ്ട്‌.പാരസ്പര്യത്തിന്റെ മഹാമാതൃക കേരളത്തിനു കാണിച്ചുകൊടുത്ത പ്രാശാന്ത്‌ നിയമസഭയിൽ കേരളത്തിനു അഭിമാനമായിരിക്കും എന്നുറപ്പുണ്ട്‌ എനിക്ക്‌.

വട്ടിയൂർക്കാവിൽ പോകും

വട്ടിയൂർക്കാവിൽ പോകും

ഈ ദിവസങ്ങളിലൊന്നിൽ

പ്രശാന്തിന്റെ തെരെഞ്ഞെടുപ്പ്‌ പ്രചാരണപ്രവർത്തങ്ങളിൽ

പങ്കെടുക്കാൻ അതിയായ ആഗ്രഹമുണ്ട്‌.നേരിൽ കണ്ട്‌ നന്ദി പറയാനുള്ള കുറേ മനുഷ്യരിൽ ഒരാളാണു അദ്ദേഹം.

പ്രചാരണത്തിൽ പങ്കെടുക്കാൻ അടുത്ത ദിവസങ്ങളിലൊന്നിൻ വട്ടിയൂർക്കാവിൽ പോകാനാണു തീരുമാനം.

വി കെ പ്രശാന്ത്‌ വിജയിക്കട്ടെ.

ഒപ്പം നിൽക്കുന്നവർക്കാകട്ടെ വോട്ട്‌.

സഹദ്‌.

പ്രസിഡന്റ്‌,മേപ്പാടി ഗ്രാമപഞ്ചായത്ത്‌

വയനാട്

സഹദ് മേപ്പാടി

ഫേസ്ബുക്ക് പോസ്റ്റ്

ഐഎസിൽ ചേര്‍ന്ന 8 മലയാളികള്‍ കൊല്ലപ്പെട്ടു! അമേരിക്കയുടെ വ്യോമാക്രമണത്തിലെന്ന് സ്ഥിരീകരണം

മഞ്ചേശ്വരത്ത് ബിജെപിയില്‍ കലാപം; സംഘടനാ സെക്രട്ടറിയെ ബന്ദിയാക്കി പ്രവര്‍ത്തകര്‍, തന്ത്രി വേണ്ട

English summary
Vattiyoorkavu by election: facebook post about vk prasanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X