കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്എസിനെ ചൊറിഞ്ഞ് വെള്ളാപ്പള്ളി.... കോണ്‍ഗ്രസിന്റെ തലയില്‍ തലച്ചോറില്ല, വെറും ചകിരിച്ചോര്‍

Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ അപ്രതീക്ഷിത വിജയത്തില്‍ എന്‍എസ്എസിനെയും കോണ്‍ഗ്രസിനെയും നന്നായി പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍. വട്ടിയൂര്ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്നൊക്കെ ചിലര്‍ പഞ്ഞിരുന്നു. അവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കുള്ള മറുപടി കൂടിയാണിത്.

1

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് പറഞ്ഞ ചിലര്‍ ഊറ്റം കൊണ്ടു. കോണ്‍ഗ്രസ് എന്‍എസ്എസിന്റെ കുഴിയില്‍ വീണുപോയി. ഒരു സമുദായത്തിന്റെ തടവറയില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ ഒരിക്കലുമാകില്ല. കോണ്‍ഗ്രസുകാരുടെ തലയില്‍ തലച്ചോറില്ല. വെറും ചകിരിച്ചോറാണ് ഉള്ളത്. കെപിസിസി പ്രസിഡന്റ് വെറും സീറോയാണ്. വേറെ പണി നോക്കുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുകുമാരന്‍ നായരെ വെള്ളാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജാതിഭ്രാന്താണ് സുകുമാരന്‍ നായര്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എന്‍എസ്എസ് തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു വിമര്‍ശനം. അതേസമയം എന്‍എസ്എസ് പിന്തുണ ഫലം കണ്ടില്ലെന്നാണ് സൂചന. പൂര്‍ണമായും എല്‍ഡിഎഫിനെ പിന്തുണയക്കുന്ന രീതിയിലേക്കാണ് വട്ടിയൂര്‍ക്കാവില്‍ ഫലം പോയത്.

അതേസമയം വന്‍ നേട്ടമാണ് സിപിഎം ഉണ്ടാക്കിയത്. വികെ പ്രശാന്തിന് 54782 വോട്ടാണ് ലഭിച്ചത്. എന്നാല്‍ ബിജെപിക്ക് ഇവിടെ വന്‍ തിരിച്ചടിയാണ് ഉണ്ടായത്. എണ്ണിയ എല്ലാ റൗണ്ടിലും 2000 വോട്ടുകള്‍ ബിജെപിക്ക് കുറഞ്ഞിരുന്നു. മണ്ഡലത്തില്‍ യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.

English summary
vattiyoorkavu byelection vellapally against nss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X