കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് പലതിനുമുളള മറുപടി', വട്ടിയൂര്‍ക്കാവില്‍ മാസ് ഡയലോഗുമായി മേയര്‍ ബ്രോ വികെ പ്രശാന്ത്!

Google Oneindia Malayalam News

വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ മാസ് ഡയലോഗമായി മേയര്‍ ബ്രോ വികെ പ്രശാന്ത്. വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് ഫലം പല കാര്യങ്ങള്‍ക്കുമുളള മറുപടിയാണെന്ന് വികെ പ്രശാന്ത് പ്രതികരിച്ചു. എല്‍ഡിഎഫ് മുന്നോട്ട് വെച്ച വികസന മുദ്രാവാക്യങ്ങള്‍ ജനം സ്വീകരിച്ചിരിക്കുന്നു എന്നതിന് തെളിവാണിത്. വട്ടിയൂര്‍ക്കാവിന്‌റെ ശരിദൂരം എല്‍ഡിഎഫ് ആണെന്നും എന്‍എസ്എസ് നിലപാടിനോടുളള പ്രതികരണമായി വികെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. യുഡിഎഫ്, ബിജെപി ക്യാമ്പുകളില്‍ നിന്നുളള വോട്ടുകളും ഇക്കുറി എല്‍ഡിഎഫിന് ലഭിച്ചു.

ന്യൂനപക്ഷ പിന്തുണയും എല്‍ഡിഎഫിനുണ്ടായെന്ന് വികെ പ്രശാന്ത് വ്യക്തമാക്കി. താന്‍ മേയറെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ നേട്ടമായി എന്നും പ്രശാന്ത് വിലയിരുത്തുന്നു. സ്ത്രീകളും ചെറുപ്പക്കാരും വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിനൊപ്പം നിന്നുവെന്നും വികെ പ്രശാന്ത് പ്രതികരിച്ചു.

vkp

അതേസമയം വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുന്‍പേ തോല്‍വി ഉറപ്പിച്ച് പ്രതികരിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാര്‍. മേയര്‍ എന്ന നിലയില്‍ പ്രളയ കാലത്ത് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ കണ്ടാണ് എന്ന് കെ മോഹന്‍ കുമാര്‍ പ്രതികരിച്ചു. പ്രവര്‍ത്തനം നേരത്തെ തുടങ്ങിയത് എല്‍ഡിഎഫിന് നേട്ടമായി. യുഡിഎഫിന് വൈകി മാത്രമാണ് പ്രചാരണത്തില്‍ സജീവമാകാന്‍ സാധിച്ചതെന്നും മോഹന്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ ചെങ്കൊടിയേറ്റം

സാമുദായിക സമവാക്യങ്ങള്‍ക്ക് നിര്‍ണായക പങ്കുളള വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് പിന്തുണ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചത് തിരിച്ചടിയായി എന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കി. പതിവില്‍ നിന്ന് വ്യത്യസ്ഥമായി വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത് മൂലം മറ്റ് സാമുദായിക വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും എല്‍ഡിഎഫിലേക്ക് കേന്ദ്രീകരിക്കപ്പെട്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്്.

English summary
Vattiyoorkavu Election Results 2019 Live Updates: Mayor Bro VK Prasanth's reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X