കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവ് കുമ്മനത്തിന് വെച്ച കെണിയോ; പാര്‍ട്ടിക്കുള്ളില്‍ നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: ഒക്ടോബര്‍ 21 ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും യുഡിഎഫും എല്‍ഡിഎഫും പൂര്‍ത്തിയാക്കിയെങ്കിലും ബിജെപിയില്‍ ഇപ്പോഴും ആശയകുഴപ്പം തുടരുകയാണ്. അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമം ഇല്ലാതെ എല്‍ഡിഎഫ് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയപ്പോള്‍ ഏറെ നാള്‍ നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നത്.

അതേസമയം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്താന്‍ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കുമെന്ന കാര്യത്തില്‍ മാത്രമാണ് ഇതുവരെ ധാരണയായിട്ടുള്ളത്.

മത്സരിക്കാന്‍ കുമ്മനം സമ്മതം അറിയിച്ചെന്ന് പാര്‍ട്ടിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍ ശനിയാഴ്ച്ച മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ ഇറക്കുന്നതിന് പിന്നില്‍ ചില ഉള്‍പാര്‍ട്ടി നീക്കങ്ങള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം

ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം

ബിജെപി വലിയ വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മണ്ഡലത്തില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും രണ്ടാംസ്ഥാനത്ത് എത്തിയ കുമ്മനം രാജശേഖരനെ തന്നെ രംഗത്ത് ഇറക്കണമെന്നായിരുന്നു പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം. എല്‍ഡിഎഫ് ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയിരിക്കുന്നതിനാല്‍ ശക്തമായ ത്രികോണ മത്സരം കാഴ്ച്ചവെച്ച് മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ക്ഷീണിപ്പിക്കേണ്ടെ

ക്ഷീണിപ്പിക്കേണ്ടെ

അതേസമയം, വീണ്ടുമൊരിക്കല്‍ കൂടി പരാജയപ്പെടുത്തി കുമ്മനത്തെ ക്ഷീണിപ്പിക്കേണ്ടെന്നെന്ന വാദം ഉയര്‍ത്തുന്നവരും ബിജെപിയില്‍ ഉണ്ടെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് കുറഞ്ഞുവരുന്ന സാഹചര്യവും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു.

ആര്‍എസിഎസ് താല്‍പര്യം

ആര്‍എസിഎസ് താല്‍പര്യം

ആര്‍എസ്എസ് പ്രത്യേക താല്‍പര്യമെടുത്തായിരുന്നു മിസോറാം ഗവര്‍ണറായിരുന്നു കുമ്മനത്തെ സ്ഥാനം രാജിവെപ്പിച്ചുകൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ ശശി തരൂരിനോട് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടാനായിരുന്നു വിധി. ഇതോടെയാണ് വട്ടിയൂര്‍ക്കാവിലെ മത്സരരംഗത്തേക്ക് ഇറക്കുന്നതില്‍ ആര്‍എസിഎസ് വലിയ താല്‍പര്യം പ്രകടിപ്പിക്കാതിരുന്നത്.

നോട്ടം നേമം

നോട്ടം നേമം

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സുരക്ഷിത സീറ്റായ കുമ്മനത്തെ നിര്‍ത്താനായിരുന്നു നീക്കം. എന്നാല്‍ നേമം നോട്ടമിട്ടിട്ടുള്ള ചില നേതാക്കള്‍ കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ നിര്‍ത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നത്. വിജയസാധ്യത എന്നതിനോടൊപ്പം ഈ ഘടകവും കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ നിര്‍ണ്ണായകമാവും എന്നാണ് സൂചന.

കുമ്മനം തന്നെ വേണം

കുമ്മനം തന്നെ വേണം

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാവണമെന്ന ആവശ്യം മണ്ഡലം-ജില്ലാ കമ്മറ്റികള്‍ നേരത്തെ തന്നെ സംസ്ഥാന സമിതിയെ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിനും കുമ്മനത്തിനെ തന്നെ രംഗത്ത് ഇറക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു കുമ്മനത്തിന്‍റെ തീരുമാനം. എന്നാല്‍ ആര്‍എസ്എസ് സമ്മതം മൂളിയതോടെ തന്‍റെ തീരുമാനം മാറ്റാന്‍ കുമ്മനം തയ്യാറാവുകയായിരുന്നു.

2016 ല്‍ ഞെട്ടിച്ചു

2016 ല്‍ ഞെട്ടിച്ചു

2016 ല്‍ എവരേയും ഞെട്ടിച്ച പ്രകടനമായിരുന്നു കുമ്മനം രാജശേഖരനിലൂടെ വട്ടിയൂര്‍ക്കാവില്‍ ബിജെപി കാഴ്ച്ച വെച്ചത്. 43700 വോട്ട് നേടിയ ബിജെപി യുഡിഎഫിന് പിറകിലായി രണ്ടാംസ്ഥാനത്ത് എത്താന്‍ കുമ്മനത്തിന് സാധിച്ചു. 7622 വോട്ടിന്‍റെ വ്യത്യാസം മാത്രമായിരുന്നു വിജയം കരസ്ഥമാക്കിയ കെ മുരളീധരനുമായുള്ള കുമ്മനത്തിന് ഉണ്ടായിരുന്നത്. സിപിഎമ്മിന് വേണ്ടി മത്സരിച്ച ടിഎന്‍ സീമയായിരുന്നു മൂന്നാം സ്ഥാനത്ത്.

ലോക്സഭാ തിരഞ്ഞെടുപ്പിലും

ലോക്സഭാ തിരഞ്ഞെടുപ്പിലും

ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ വലിയ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. യുഡി​എഫ് സ്ഥാനാര്‍ത്ഥി തരൂരിന് മണ്ഡലത്തില്‍ നിന്ന് 53,545 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടുപിറകിലായി 50,709 വോട്ടുകള്‍ പിടിക്കാന്‍ കുമ്മനം രാജശേഖരന് സാധിച്ചു. അപ്പോഴും വലിയ തിരച്ചടി നേരിട്ടത് ഇടതുമുന്നണിക്ക് തന്നെ. 29414 വോട്ടുകള്‍ മാത്രമായിരുന്നു ഇടതുമുന്നണിക്ക് വേണ്ടി മത്സരിച്ച സി ദിവാകരന് ലഭിച്ചത്

 വട്ടിയൂര്‍ക്കാവില്‍ കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്‍; വിജയം മാത്രം ലക്ഷ്യമിട്ട് ബിജെപി പട്ടിക വട്ടിയൂര്‍ക്കാവില്‍ കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്‍; വിജയം മാത്രം ലക്ഷ്യമിട്ട് ബിജെപി പട്ടിക

 'പാഠം പഠിച്ചില്ലേ, ഇനി മിണ്ടിപ്പോകരുത്': കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വാളോങ്ങി യുഡിഎഫ് 'പാഠം പഠിച്ചില്ലേ, ഇനി മിണ്ടിപ്പോകരുത്': കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വാളോങ്ങി യുഡിഎഫ്

English summary
vattiyoorkavu; is it a trap for Kummanam? inner games with in BJP proves it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X