Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഎഎ സമരം: 'പഴയ കമ്മിറ്റി മാറി, ഇമാം സ്ഥലം മാറിപ്പോയി'; വട്ടിയൂര്‍ക്കാവ് മഹല്ല് തീരുമാനം ഇങ്ങനെ...

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയതിന്റെ പേരില്‍ വന്ന കോടതി സമന്‍സില്‍ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാന്‍ വട്ടിയൂര്‍ക്കാവ് മുസ്ലിം ജമാഅത്തിന്റെ തീരുമാനം. ജമാഅത്തുമായി ബന്ധപ്പെട്ട ആറ് പേര്‍ക്കും മറ്റു കണ്ടാലറിയാവുന്ന 25 പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. 2020 ജനുവരി 10ന് നടന്ന സമരവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത കാര്യം ജമാഅത്ത് ഭാരവാഹികള്‍ അറിഞ്ഞിരുന്നില്ല.

''ദിവസങ്ങള്‍ക്ക് മുമ്പാണ് കോടതിയില്‍ നിന്ന് സമന്‍സ് വന്നത്. ജൂലൈ 12ന് ഹാജരാകണം എന്നായിരുന്നു നോട്ടീസ്. ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ചില തടസങ്ങള്‍ നേരിട്ടതിനാല്‍ നെടുമങ്ങാട് കോടതിയില്‍ അവധി അപേക്ഷ സമര്‍പ്പിച്ചു. അടുത്ത തവണ കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരായി ജാമ്യം എടുക്കാനാണ് തീരുമാനം'' എന്ന് ജമാഅത്ത് അംഗം വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

caa-and-nrc

ജമാഅത്ത് കമ്മിറ്റിക്ക് മൂന്ന് വര്‍ഷമാണ് കാലാവധി. ശേഷം പുതിയ കമ്മിറ്റി നിലവില്‍ വരികയാണ് പതിവ്. സിഎഎ സമരം നടന്ന 2020ലെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പുതിയ കമ്മിറ്റിയാണ്. മൂന്ന് വര്‍ഷം പിന്നിട്ട ശേഷമാണ് സമന്‍സ് വന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോഴാണ് അറിയുന്നതെന്നും ജമാഅത്ത് അംഗം പറയുന്നു.

സ്ഥലം എംഎല്‍എ വികെ പ്രശാന്ത്, മുന്‍ എംഎല്‍എ കെ മുരളീധരന്‍ തുടങ്ങിയരും വിവിധ മത-ജാതി സമൂഹത്തില്‍പ്പെട്ടവരും സമരത്തിന്റെ ഭാഗമായിരുന്നു. നെട്ടയത്തുനിന്ന് വട്ടിയൂര്‍ക്കാവിലേക്ക് മാര്‍ച്ചും ശേഷം പ്രതിഷേധ സംഗമവുമാണ് നടന്നത്. ഗതാഗത തടസം സൃഷ്ടിച്ചു, നിയമവിരുദ്ധമായി സംഘം ചേര്‍ന്നു തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടത്.

രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ല. അതേസമയം, ജമാഅത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ജമാഅത്ത് കമ്മിറ്റി അംഗം, പള്ളി ഇമാം തുടങ്ങിയ ആറ് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയുമാണ് കേസ്. ജമാഅത്ത് കമ്മിറ്റിയുടെ ബാനറില്‍ നടന്ന സമരമായതിനാലാണ് ഭാരവാഹികള്‍ക്കെതിരെ കേസെടുത്തത്.

പഴയ ജമാഅത്ത് കമ്മിറ്റി മാറിയിരിക്കുന്നു, പള്ളിയിലെ ഇമാം സ്ഥലം മാറിപ്പോയി... തുടങ്ങി പലവിധ മാറ്റങ്ങള്‍ ജമാഅത്തില്‍ സംഭവിച്ചിരിക്കെയാണ് കോടതി സമന്‍സ് വന്നിരിക്കുന്നത്. അടുത്ത തവണ കോടതിയില്‍ ഹാജരായി ജാമ്യം എടുക്കാനാണ് തീരുമാനമെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജമാഅത്ത് കമ്മിറ്റി അംഗം വിശദീകരിച്ചു.

സിഎഎ വിരുദ്ധ സമരം കേരളത്തില്‍ സമാധാനപരമായിരുന്നു. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ കേസുകള്‍ പിന്‍വലിച്ചിട്ടില്ല എന്നാണ് വട്ടിയൂര്‍ക്കാവ് സംഭവം വ്യക്തമാക്കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ മുന്നോട്ട് പോകൂ എന്നാണ് കഴിഞ്ഞ ദിവസം മന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചത്.

ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രതിഷേധം ശക്തമായി വരുന്ന വേളയിലാണ് സിഎഎ കേസ് സംബന്ധിച്ച വിവരം പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യം സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചേക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും സിഎഎ കേസുകള്‍ പിന്‍വലിച്ച ശേഷം പുതിയ പ്രക്ഷോഭം ആലോചിക്കാമെന്നുമുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്കുകള്‍ ഇതിന്റെ സൂചനയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+