കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 മാസത്തെ എംഎല്‍എ ജീവിതം; വികസന പ്രവര്‍ത്തനങ്ങള്‍; വികെ പ്രശാന്തിന് പറയാനുള്ളത്

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം മേയര്‍ ആയിരുന്ന വികെ പ്രശാന്ത് നിലവില്‍ വട്ടിയൂര്‍ കാവ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. വികസന പ്രവര്‍ത്തനങ്ങളും ജനകീയ ഇടപെടലും കൊണ്ട് ശ്രദ്ധേയനായ വികെ പ്രശാന്ത് ചെറിയ കാലയളവില്‍ തന്നെ മണ്ഡലങ്ങളില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം വരാനാരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര എംപിയും കോണ്‍ഗ്രസ് എംപിയുമായ കെ മുരളീധരന്‍ വട്ടിയൂര്‍ കാവില്‍ നിന്നും മത്സരിക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. മേയര്‍ സ്ഥാനത്ത് നിന്നും എംഎല്‍എ സ്ഥാനത്തെത്തിയ വികെ പ്രശാന്ത് പ്രവര്‍ത്തന മണ്ഡലങ്ങളില്‍ വന്ന മാറ്റത്തേയും വികസ പ്രവര്‍ത്തനങ്ങളേയും അടുത്ത തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തേയും സംബന്ധിച്ച് കാര്യങ്ങള്‍ പങ്കുവെക്കുന്നു.

Recommended Video

cmsvideo
Special Interview; 17 മാസത്തെ എംഎൽഎ ജീവിതം, വികസന പ്രവർത്തനങ്ങൾ ; വി കെ പ്രശാന്ത് സംസാരിക്കുന്നു
പ്രവര്‍ത്തന മണ്ഡലങ്ങളില്‍ മാറ്റം

പ്രവര്‍ത്തന മണ്ഡലങ്ങളില്‍ മാറ്റം

മേയര്‍ സ്ഥാനത്ത് നിന്നും എംഎല്‍എ സ്ഥാനത്തേക്കുള്ള ഒരു മാറ്റമാണുണ്ടായത്. മേയര്‍ സ്ഥാനത്തിരുന്നുകൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചത് കൊണ്ട് തന്നെയാണ് എംഎല്‍എ സ്ഥാനത്തേക്ക് വലിയ ഭൂരിപക്ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടും തമ്മിലുള്ള വ്യാത്യാസമെന്തെന്ന് ചോദിച്ചാല്‍ മേയര്‍ സ്ഥാാനം ഈ നഗരത്തിലെമ്പാടുമുള്ള പ്രവര്‍ത്തനമാണ്. നാല് നിയമസഭാ മണ്ഡലങ്ങള്‍ ഒരു കോര്‍പ്പറേഷന്‍ മേയറുടെ അധികാര പരിധിയില്‍ വരും. എംഎല്‍എ സ്ഥാനത്തേക്ക് വരുമ്പോള്‍ ആ കോര്‍പ്പറേഷനിലുള്ള ഒരു നിയമസഭാ നിയോജക മണ്ഡലത്തിലേക്ക് വരുന്നുവെന്നതാണ് പ്രധാനമാറ്റം.

എംഎല്‍എ പദവിയില്‍

എംഎല്‍എ പദവിയില്‍

രാഷ്ട്രീയമായി ഒരു പൊതു പ്രവര്‍ത്തകര്‍ക്ക് എംഎല്‍എ സ്ഥാനം ലഭിക്കുകയെന്നത് തീര്‍ച്ചയായും ഏറെ പ്രാധാന്യമുള്ള ഒന്നാണ്. എംഎല്‍എ എന്നാല്‍ സമൂഹത്തില്‍ നിന്നും ലഭിക്കുന്ന പദവിയും കൂടുതലാണ് എന്നുള്ളതാണ് എനിക്ക് രണ്ടിനേയും താരതമ്യപ്പെടുത്തുമ്പോള്‍ മനസിലാവുന്നത്. അധികാര പരിധിയിലും വലിയ വ്യത്യാസങ്ങള്‍ ഉണ്ട്. എംഎല്‍എ സ്വാഭാവികമായിട്ടും ഗവണ്‍മെന്റ് വിഭാഗങ്ങളുമായി ബന്ധപ്പെട്ടിട്ടാണ് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കോര്‍പ്പറേഷന്‍ മേയര്‍ ആണെങ്കില്‍ കുറച്ച് കൂടി അധികാര സവിശേഷതകള്‍ കോര്‍പ്പറേഷന് ഉണ്ട്.

മേയര്‍ പദവിയില്‍

മേയര്‍ പദവിയില്‍

വിപുലമായിട്ടുള്ള മെഷനറി സംവിധാനവും മൂവായിരത്തോളം വരുന്ന സ്റ്റാഫുകളുടെ പിന്തുണയും അടക്കം ഉപയോഗിക്കാന്‍ സാധിക്കുമെന്ന നിലയാണ് മേയര്‍ ആയിരുന്നപ്പോള്‍.എന്നാല്‍ എംഎല്‍എയിലേക്ക് വരുമ്പോള്‍ മെഷനറി സംവിധാനം സര്‍ക്കാര്‍ മെഷനറിയിലേക്ക് മാറുകയാണ്. ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഭാഗമായിട്ടാണ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഭാഗമായിട്ടാണ് എംഎല്‍എമാരുടെ മെഷനറി പ്രവര്‍ത്തിപ്പിക്കേണ്ടത്. അത്തരത്തിലുള്ള വ്യത്യാസമാണ് അതിനകത്ത് സൂചിപ്പിക്കാനുള്ളത്.

വികസന പ്രവര്‍ത്തനങ്ങള്‍

വികസന പ്രവര്‍ത്തനങ്ങള്‍

വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ ചുരുങ്ങിയ കാലയളവ് കൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ വേണ്ടി കഴിഞ്ഞുവെന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. 17 മാസമാണ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എ ആയി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. 17 മാസം കൊണ്ട് അഞ്ച് വര്‍ഷത്തിലധികം വികസനം നടത്തുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിന് വേണ്ടി മണ്ഡലത്തില്‍ വികസന സെമിനാര്‍ നടത്തുകയുണ്ടായി. സെമിനാറില്‍ മണ്ഡലത്തിലേയും പുറത്തുള്ളതുമായവരുടേയെല്ലാം വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ചിരുന്നു.

 റോഡ് നവീകരണം

റോഡ് നവീകരണം

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഈ മണ്ഡലത്തില്‍ തകര്‍ന്ന റോഡുകളായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ച. അതിന് വലിയ പ്രധാന്യം കൊടുത്തു. ഇതിനോടകം 63 ഓളം വരുന്ന റോഡുകള്‍ സുരക്ഷിതമായി ടാര്‍ ചെയ്യാന്‍ സാധിച്ചു. 22 റോഡുകളും ഉന്നത നിലവാരത്തില്‍ പിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനും സാധിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക ഉപയോഗിച്ച് കൊണ്ട് 6 കോടിക്കുള്ള മരാമത്ത് പ്രവര്‍ത്തികള്‍ ഇപ്പോള്‍ നടന്നു വരികയാണ്. ഫണ്ടുകള്‍ പരമാവധി സമാഹരിച്ച് ഈ ഒരു വര്‍ഷകാലം കൊണ്ട് തന്നെ മണ്ഡലത്തിലെ എല്ലാ റോഡുകളും നന്നാക്കുന്നതിനുള്ള വലിയ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്.

മറ്റ് വികസന പദ്ധതികള്‍

മറ്റ് വികസന പദ്ധതികള്‍

ഇതിന് പുറമേ ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. വട്ടിയൂര്‍കാവ് ജംഗ്ക്ഷന്‍ വികസനം. 220 കോടി രൂപയുടെ വലിയ പ്രൊജകടാണ്. അതിന്റെ നടപടികള്‍ പൂര്‍ത്തികരിച്ച് മറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് പോവുകയാണ്. രണ്ട് റവന്യൂ ടവറുകളുടെ നിര്‍മ്മാണം.സിറ്റി സ്‌ക്കൂള്‍ അടക്കം 12 ഓളം വരുന്ന സ്‌ക്കൂളുകള്‍ ഈ കാലയളവില്‍ കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുകയാണ്. ഇത്തരത്തില്‍ വലിയ പദ്ധതികള്‍ 17 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ജനങ്ങളുടെ പിന്തുണ കൂടി പ്രയോജനപ്പെടുത്തികൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വെക്കുന്നത്.

മത്സരിക്കുമോ

മത്സരിക്കുമോ

സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് എന്റെ പ്രസ്ഥാനമാണ്. തീര്‍ച്ചയായും ഏറ്റവും പ്രായം കുറഞ്ഞ മേയറായി പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം തന്നത് മേയറാണ്. 34 വയസില്‍ മേയര്‍ സ്ഥാനത്തെത്തി. ആ മേയര്‍ സ്ഥാനത്തെ ഇടപെടലിന്റെ ഫലമായാണ് എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധിച്ചത്. പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ ഒരിക്കല്‍ കൂടി വട്ടിയൂര്‍കാവില്‍ മത്സരിക്കുന്നതിനുള്ള പരിശ്രമം നടത്തും. ഒരു ടേം കൂടി ലഭിക്കുകയാണെങ്കില്‍ നിലവില്‍ വികസന സെമിനാറില്‍ നിശ്ചയിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയും. എല്‍ഡിഎഫാണ് തീരുമാനിക്കേണ്ടത്. അതിനേ ശേഷം മാത്രമെ അന്തിമ തീരുമാനം വരികയുള്ളു.

English summary
Vattiyoorkavu MLA VK Prasanth about his projects and 17 month Journey as an MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X