കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ കുമ്മനം രാജശേഖരന്‍.. ആവശ്യവുമായി മണ്ഡലം കമ്മിറ്റി

Google Oneindia Malayalam News

തിരുവനന്തപുരം: 2016 ലാണ് ബിജെപിക്ക് തങ്ങളുടെ ആദ്യ എംഎല്‍എയെ കേരളത്തില്‍ ലഭിച്ചത്. ഒ രാജഗോപാലിലൂടെയായിരുന്നു ഇത്. നേമത്ത് നിന്നായിരുന്നു രാജഗോപാലിന്‍റെ ജയം. രണ്ടാം എംഎല്‍എയേയും തിരുവനന്തപുരത്ത് നിന്ന് നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ ബിജെപി കണക്ക് കൂട്ടലുകള്‍ തുടങ്ങി കഴിഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കും? ലക്ഷ്യം പുതിയ പാര്‍ട്ടിയോ?ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കും? ലക്ഷ്യം പുതിയ പാര്‍ട്ടിയോ?

ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് ബിജെപിയുടെ നീക്കം. കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടിരിക്കുന്നത്.വിശദാംശങ്ങളിലേക്ക്

പ്രതീക്ഷ ഉയര്‍ന്ന് ബിജെപി

പ്രതീക്ഷ ഉയര്‍ന്ന് ബിജെപി

വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായ കെ മുരളീധരന്‍ വടകരയില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ലഭിച്ച മുന്നേറ്റമാണ് ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്നത്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ തറപറ്റിച്ചാണ് കെ മുരളീധരന്‍ വിജയിച്ചത്.

രണ്ടാം സ്ഥാനത്തില്‍ പ്രതീക്ഷ

രണ്ടാം സ്ഥാനത്തില്‍ പ്രതീക്ഷ

അന്ന് 7622 വോട്ടുകളാണ് മുരളീധരന്‍ നേടിയത്. 3000 വോട്ടുകള്‍ക്കായിരുന്നു കുമ്മനത്തിന്‍റെ പരാജയം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടിഎന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.സീമയ്ക്ക് അന്ന് ലഭിച്ചത് 40,441 വോട്ടുകളായിരുന്നു. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനം നേടാനായതിനാലാണ് ബിജെപിയുടെ പ്രതീക്ഷ.

തിരിച്ചുപിടിക്കും

തിരിച്ചുപിടിക്കും

യുഡി​എഫ് സ്ഥാനാര്‍ത്ഥി തരൂരിന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 53,545 വോട്ടുകളാണ്.ബിജെപി 51,000 വോട്ടുകളായിരുന്നു മണ്ഡലത്തില്‍ നിന്ന് പ്രതീക്ഷിച്ചത്. എന്നാല്‍ കുമ്മനം നേടിയത് 50,709 വോട്ടുകളും. 2836 വോട്ടുകള്‍ മാത്രമാണ് ശശി തരൂര്‍ മണ്ഡലത്തില്‍ അധികമായി നേടിയത്. ഇത് ഉപതിരഞ്ഞെടുപ്പില്‍ വളരെ എളുപ്പം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

കുമ്മനം രാജശേഖരന്‍ തന്നെ

കുമ്മനം രാജശേഖരന്‍ തന്നെ

കുമ്മനം രാജശേഖരനെ തന്നെ സ്ഥാനാര്‍ത്ഥിയായാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് മണ്ഡലം കമ്മിറ്റി പറയുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ ആദ്യപടിയായി പ്രവര്‍ത്തകരുടെ വികാരം തേടിയപ്പോള്‍ കുമ്മനം രാജശേഖരനെയാണ് ഭൂരിപക്ഷം പേരും പിന്തുണച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശായിരുന്നു കഴിഞ്ഞ ദിവസം മണ്ഡലം കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച അഭിപ്രായം തേടിയത്.

മറ്റ് പേരുകള്‍ ഇങ്ങനെ

മറ്റ് പേരുകള്‍ ഇങ്ങനെ

മണ്ഡലം സമിതിയിലെ 26 അംഗങ്ങളില്‍ ഭൂരിപക്ഷവും കുമ്മനത്തെ അനുകൂലിക്കുകയായിരുന്നു. വിവി രാജേഷ്, ജെആര്‍ പത്മകുമാര്‍, പികെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും അംഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ അഭിപ്രായം എംടി രമേശ് സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചിട്ടുണ്ട്.

ആര്‍എസ്എസ് നിലപാട്

ആര്‍എസ്എസ് നിലപാട്

ഗവര്‍ണസ്ഥാനം രാജിവെപ്പിച്ച് കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിച്ച് ജയിപ്പിക്കാന്‍ കഴിയാത്തതില്‍ ആര്‍എസ്എസ് നേതൃത്വത്തിന് നിരാശയുണ്ട്. കുമ്മനത്തെ കേന്ദ്ര മന്ത്രിസഭയില്‍ പരിഗണിക്കണമെന്ന നിര്‍ദ്ദേശവും ആര്‍എസ്എസ് മുന്നോട്ട് വെച്ചിരുന്നു.
എന്നാല്‍ അവസാന നിമിഷം കുമ്മനത്തിന് പകരം വി മുരളീധരനെയാണ് പരിഗണിച്ചത്. അതുകൊണ്ട് തന്നെ കേരളത്തിലെ രണ്ടാം എംഎല്‍എക്ക് സാധ്യതയുള്ള തിരുവനന്തപുരത്ത് കുമ്മനം തന്നെ സ്ഥാനാര്‍ത്ഥി ആവട്ടേയെന്നാണ് ആര്‍എസ്എസിന്‍റേയും നിലപാട്.

English summary
Vattiyurkavu by poll; BJP may contest Kummanam Rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X