കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വാവ സുരേഷ് അത്യാസന്ന നിലയിൽ', പ്രചാരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി വാവ സുരേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: പാമ്പ് പിടിത്തത്തിലൂടെ പ്രശസ്തനായ വാവ സുരേഷ് അണലി കടിയേറ്റ് ചികിത്സയില്‍ കഴിയുകയാണ്. കിണറ്റിൽ വീണ പാമ്പിനെ പിടിക്കുന്നതിനിടെയാണ് സുരേഷിന് കടിയേറ്റത്. അശാസ്ത്രീയമായും, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുമാണ് പാമ്പിനെ പിടികൂടുന്നത് എന്ന് വാവ സുരേഷ് നിരന്തരം വിമർശനങ്ങൾ നേരിടുന്നതാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വാവ സുരേഷ് ചികിത്സയില്‍ കഴിയുന്നത്. അതിനിടെ വാവ സുരേഷിന്റെ ആരോഗ്യ നില സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രചാരണങ്ങൾ നടക്കുന്നുണ്ട്. വിഷപ്പാമ്പിന്റെ കടിയേറ്റ വാവ സുരേഷ് അത്യാസന്ന നിലയിലാണെന്നും ജീവന്‍ അപകടത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതിന് പിന്നാലെ ആശുപത്രിക്കിടക്കയില്‍ നിന്നും സത്യാവസ്ഥ വെളിപ്പെടുത്തി വാവ സുരേഷ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

കിണറ്റിൽ വീണ അണലി കടിച്ചു

കിണറ്റിൽ വീണ അണലി കടിച്ചു

ഫെബ്രുവരി 13 വ്യാഴാഴ്ചയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. പത്തനാപുരത്ത് വെച്ചായിരുന്നു സഭവം. ഒരു വീട്ടിലെ കിണറ്റില്‍ വീണ പാമ്പിനെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയപ്പോളാണ് അപകടമുണ്ടായത്. ഉഗ്രവിഷമുളള പാമ്പായ അണലിയാണ് വാവ സുരേഷിനെ കടിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. വലത് കയ്യിലെ മൂന്നാമത്തെ വിരലിലാണ് അണലി കടിച്ചത്.

വാവ സുരേഷ് ഐസിയുവിൽ

വാവ സുരേഷ് ഐസിയുവിൽ

തുടര്‍ന്ന് വാവ സുരേഷിനെ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വാവ സുരേഷ് ചികിത്സയിലുളളത്. ദിവസങ്ങളായി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് വാവ സുരേഷ് ഉളളത്. അതിനിടെയാണ് വാവ സുരേഷ് അത്യാസന്ന നിലയിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ആരോഗ്യ നിലയിൽ പുരോഗതി

ആരോഗ്യ നിലയിൽ പുരോഗതി

വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്നും രണ്ട് ദിവസത്തിനുളളില്‍ വാര്‍ഡിലേക്ക് മാറ്റിയേക്കും എന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തന്നെക്കുറിച്ച് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ തളളി വാവ സുരേഷും രംഗത്ത് വന്നിട്ടുണ്ട്. തനിക്കെതിരെ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ആരോഗ്യ നിലയില്‍ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വാവ സുരേഷ് പറയുന്നു.

മറുപടിയുമായി സുരേഷ്

മറുപടിയുമായി സുരേഷ്

വാവ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന് 1.30 നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലിൽ വെച്ച് തുടർചികിത്സാപരമായി MDICUൽ
പ്രവേശിപ്പിക്കുകയും ചെയ്തു.

'പേടിക്കേണ്ടതായി ഒന്നുമില്ല'

'പേടിക്കേണ്ടതായി ഒന്നുമില്ല'

ഒരുപാട് ഫേക്ക് ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിൽ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാർത്തകൾക്കു പിന്നിൽ ആരും പോകാതിരിക്കുക. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റും. MDICU-യിൽ ആയതുകൊണ്ട് ആണ് ഞാൻ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്.

വിവി രാജേഷും രംഗത്ത്

വിവി രാജേഷും രംഗത്ത്

വാർഡിലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലിൽ ജീവനക്കാർക്കും, എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു'' എന്നാണ് പോസ്റ്റ്. വാവ സുരേഷിന് വേണ്ടി ബിജെപി നേതാവ് വിവി രാജേഷും രംഗത്ത് വന്നിട്ടുണ്ട്.

കടുത്ത ആശങ്കയുണ്ടാക്കി

കടുത്ത ആശങ്കയുണ്ടാക്കി

രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' വാവ സുരേഷിന്റെ ജീവൻ രക്ഷിക്കുവാൻ സാധ്യമാകുന്നതെല്ലാം ചെയ്യും. സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാ ദിവസവും അറിയുന്നുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ കടുത്ത ആശങ്കയുണ്ടാക്കിയതു കാരണം കൂടുതൽ ചികിത്സയ്ക്കായി AIMS ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നതിന്റെ സാധ്യതകൾ ആരായാൻ കേന്ദ്രമന്ത്രി ശ്രീ മുരളീധരൻജിയുമായി ബന്ധപ്പെട്ടു.

ആരോഗ്യാവസ്ഥയിൽ പുരോഗതി

ആരോഗ്യാവസ്ഥയിൽ പുരോഗതി

തിരുവനന്തപുരത്തെ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം എന്ത് സഹായവും ചെയ്യാമെന്ന് അദ്ദേഹമറിയിച്ചിട്ടുണ്ട്. ഞാനിന്ന് RMO യോട് സംസാരിച്ചപ്പോൾ വാവയുടെ ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെത്തന്നെ തുടർന്നാൽ മതിയെന്നും പറഞ്ഞു. എന്തായാലും വാവ സമൂഹത്തിന്റെ സ്വത്താണ്, സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാൻ സാധ്യമായതെല്ലാം ചെയ്യും''.

ഫേസ്ബുക്ക് പോസ്റ്റ്

വാവ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Vava Suresh about his condition after snake bite
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X